Prøve GULL - Gratis

അമ്മമാർ ഒന്നിച്ചപ്പോൾ

Manorama Weekly

|

February 17,2024

അമ്മമനസ്സ്

-  അമ്പിളി ബിജു, വെളിയന്നൂർ

അമ്മമാർ ഒന്നിച്ചപ്പോൾ

ഇടുക്കി ശാന്തൻപാറ ഗ്രാമത്തിൽനിന്ന് വിവാഹത്തോടെ കോട്ടയത്തെ വെളിയന്നൂരിൽ എത്തിയതാണു ഞാൻ. ഇരുപത്തിരണ്ടാമത്തെ വയസ്സിലായിരുന്നു വിവാഹം. ഭർത്താവ് ബിജുവിനു പച്ചക്കറിക്കടയാണ്. പുറംലോകവുമായി വലിയ ബന്ധങ്ങൾ ഒന്നും ഇല്ലാത്ത ഒരു സാധാരണ വീട്ടമ്മയായിരുന്നു ഞാൻ. പക്ഷേ, രണ്ടാമത്തെ മകന്റെ ജനനത്തോടെ ജീവിതം മാറിമറഞ്ഞു.

മൂത്ത മകൻ ബേസിലിനു മൂന്നു വയസ്സുള്ളപ്പോഴാണ് ഇളയ മകൻ ബിൻസിലിന്റെ ജനനം. പ്രസവശേഷം ഹോസ്പിറ്റലിൽ നിന്നു പോരുംവരെ നിർത്താതെയുള്ള കരച്ചിൽ അല്ലാതെ മറ്റ് അസ്വസ്ഥതകൾ ഒന്നും കുഞ്ഞു കാണിച്ചിരുന്നില്ല.

മറ്റു കുട്ടികളെ അപേക്ഷിച്ച് ഇവനു കരച്ചിൽ കൂടുതൽ ആണല്ലോ എന്ന് എന്റെ പ്രസവസമയത്ത് നഴ്സുമാർ പറഞ്ഞത് മനസ്സിലേക്കു വന്നു. നിർത്താതെയുള്ള കരച്ചിൽ കാരണം കുഞ്ഞിനെ വീണ്ടും ഹോസ്പിറ്റലിൽ എത്തിച്ചു. നീണ്ടുനിന്ന ഐസിയു ദിനങ്ങളും കുഞ്ഞിന്റെ വിഷമതകളും എന്നെ നന്നേ തളർത്തിയ ദിനരാത്രങ്ങൾ... മുലപ്പാൽ വലിച്ചു കുടിക്കാൻ പറ്റാത്ത കുഞ്ഞിനു സ്പൂൺ ഉപയോഗിച്ച് പാൽ കൊടുത്തു കഴിയുമ്പോഴേക്കും എല്ലാം വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തും. എന്താണ് എന്റെ കുഞ്ഞിന്റെ പ്രശ്നമെന്ന് അറിയാതെ കണ്ണീർ വാർത്തു കൊണ്ട് ഞാൻ ആശുപത്രികൾ കയറിയിറങ്ങി.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size