Prøve GULL - Gratis

പത്മരാജന്റെ ആദ്യ സിനിമയ്ക്ക് 45 അശോകന്റെയും

Manorama Weekly

|

December 30,2023

പെരുവഴിയമ്പലത്തിന്റെ സെറ്റിൽ എത്തിയപ്പോൾ തന്നെ എന്റെ മുടിയൊക്കെ വശത്തായി വടിച്ചിറക്കി. കോളജിൽ പോയി ഷൈൻ ചെയ്യാനുള്ള അവസരവും അതോടെ തീർന്നു. പക്ഷേ, ആ കഥാപാത്രത്തിന്റെ ആഴം മനസ്സിലാക്കാനുള്ള പ്രായവും പക്വതയും അന്നെനിക്കുണ്ടായിരുന്നില്ല. സിനിമ, ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച സമയത്ത് ജൂറി ചോദിച്ചിരുന്നത്രേ ‘രാമൻ'എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പയ്യൻ ശരിക്കും വാണിയർ സമുദായത്തിൽ നിന്നുള്ള ആളാണോ?' എന്ന്. ഇക്കാര്യം കത്തെഴുതിയാണ് പത്മരാജൻ ചേട്ടൻ എന്നെ അറിയിച്ചത്.

- സന്ധ്യ കെ. പി

പത്മരാജന്റെ ആദ്യ സിനിമയ്ക്ക് 45 അശോകന്റെയും

പത്മരാജൻ കൈപിടിച്ചുയർത്തിയ കലാകാരൻ. അദ്ദേഹ ത്തിന്റെ ആദ്യ സിനിമയായ "പെരുവഴിയമ്പലത്തിലെ രാമൻ എന്ന നായകകഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയിൽ ഹരിശ്രീ കുറിക്കുമ്പോൾ അശോകന് പ്രായം 17. ഗായകനാകാനായിരുന്നു ആഗ്രഹമെങ്കിലും ഭരതൻ, കെ.ജി.ജോർജ്, അടൂർ ഗോപാലകൃഷ്ണൻ, മോഹൻ തുടങ്ങി മലയാള സിനിമയെ ലോകസിനിമയ്ക്കു മുന്നി ൽ അവതരിപ്പിച്ച പ്രതിഭാശാലികളായ സംവിധായകരുടെ നായക നാകാനായിരുന്നു അശോകന്റെ നിയോഗം. സിനിമയിൽ 45 വർഷം പൂർത്തിയാക്കി. തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തിയും അസംതൃപ്തികളുമുണ്ട്. പക്ഷേ, അസംതൃപ്തികൾ അവിടെ നിൽക്കട്ടെ എന്ന് അശോകൻ പറയുന്നു. പപ്പേട്ടനാണ് സിനിമയിലെ എന്റെ ഗുരു. ആദ്യ സിനിമ കഴിഞ്ഞപ്പോഴേ പപ്പേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്, പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങൾ അഭിനയിക്കരുത് എന്ന്. പക്ഷേ, സിനിമ തൊഴിലായി സ്വീകരിച്ചു കഴിഞ്ഞാൽ എപ്പോഴും അത് പ്രാവർത്തികമാക്കാൻ കഴിയില്ല.

സിനിമയിൽ ഓരോ സെക്കൻഡിലും പുതിയ ആളുകൾ വന്നു കൊണ്ടിരിക്കുമ്പോൾ, 45 വർഷം ഈ മേഖലയുടെ ഭാഗമായി എവി ടെയെങ്കിലും താനുണ്ട് എന്ന വലിയ സംതൃപ്തിക്കുമുന്നിൽ മറ്റൊന്നിനും സ്ഥാനമില്ല. "യവനിക'യിലെ വിഷ്ണു, 'അമര'ത്തിലെ രാഘവൻ, അനന്തര'ത്തിലെ അജയൻ, അരപ്പട്ട കെട്ടിയ ഗ്രാമത്തി ലെ ഹിലാൽ, ഹരിഹർ നഗറി'ലെ തോമസുകുട്ടി, തൂവാനത്തുമ്പികളിലെ ഋഷി, "സ്ഫടിക'ത്തിലെ ജെറി, 'ഹലോ'യിലെ സെബാസ്റ്റ്യൻ... അശോകന്റെ കഥാപാത്രങ്ങൾ ഇന്നും തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. സിനിമയിൽ 45 വർഷം പിന്നിടുന്ന അശോകൻ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

പെരുമയുടെ പെരുവഴിയമ്പലം

ചിത്രരമ എന്ന ആഴ്ചപ്പതിപ്പിൽ പരസ്യം കണ്ട് രണ്ടാമത്തെ ചേട്ടൻ പ്രസന്നകുമാറാണ് എന്റെ ഫോട്ടോ അയച്ചത്. എഴുത്തുകാരൻ പത്മരാജൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ. ജോ കാശിന്റെ സഹോദരൻ പ്രേംപ്രകാശാണ് നിർമിക്കുന്നത്. പര സ്യം കണ്ടപ്പോൾ ചേട്ടൻ പറഞ്ഞു: “നിന്റെ പ്രായം കറക്ടാണ്. നമു ക്കൊന്ന് അയച്ചു നോക്കാം. ചേട്ടൻ ഫോട്ടോയും കൂടെ ഒരു കത്തും വച്ച് ആഴ്ചപ്പതിപ്പിൽ കണ്ട വിലാസത്തിലേക്ക് അയച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ പ്രകാശിന്റെ കത്തു വന്നു. നിങ്ങളുടെ കത്തും ഫോട്ടോയും കിട്ടി. തിരുവനന്തപുരത്തെ ഹോട്ടൽ നികുഞ്ജത്തിൽ വച്ച് രണ്ടു ദിവസങ്ങളിലായി അഭിമുഖമുണ്ട്. അവിടെ എത്താൻ താൽപര്യപ്പെടുന്നു' എന്നായിരുന്നു മറുപടി.

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size