Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År
The Perfect Holiday Gift Gift Now

ഉപ്പേരി തയാർ

Manorama Weekly

|

December 09,2022

കഥക്കൂട്ട്

- തോമസ് ജേക്കബ്

ഉപ്പേരി തയാർ

വീട്ടിലിരുന്ന് തപസ്സു ചെയ്ത് ഒരു ഫലിതം ഉണ്ടാക്കി അതു പിറ്റേന്നു നിയമസഭയിൽ വിളമ്പുന്ന ചിലരുണ്ടായിരുന്നു. ലോ നപ്പൻ നമ്പാടനെപ്പോലെ. മറന്നുപോകാതിരിക്കാൻ കഥയിലെ പ്രധാന വാക്കുകൾ കടലാസിൽ എഴുതിക്കൊണ്ടുവരും. ഇടയ്ക്കിടെ കടലാസിൽ നോക്കിയാണു തട്ട്.

എന്നാൽ വേറെ ചിലരുണ്ട്. ഉയർന്ന ധിഷണയും പരന്ന വായനയും തളരാത്ത പ്രത്യുൽപന്നമതിത്വവും കൊണ്ട് ഉ രുളയ്ക്ക് ഉപ്പേരി നൽകി നമ്മെ വിസ്മയിപ്പിക്കുന്നവർ. അവർക്ക് അതിനു വേണ്ട ആശയവും കഥകളും നിമിഷനേരം കൊണ്ട് എങ്ങനെ കിട്ടുന്നുവെന്ന് ആരും അദ്ഭുതപ്പെട്ടുപോകും.

തിരുകൊച്ചി നിയമസഭയിൽ കെ.ബാലകൃഷ്ണൻ പനമ്പിള്ളി ഗോവിന്ദമേനോനെ നോക്കി പറഞ്ഞു: “മുഖ്യമന്ത്രി മുതലക്കണ്ണീരൊഴുക്കുകയാണ്.'' മുഖ്യമന്ത്രി പനമ്പിള്ളി ഉടൻ തിരിച്ചടിച്ചു: “അതു മുതലക്കണ്ണീരല്ല, ചുമതലക്കണ്ണീരാണ്.

മുതലക്കണ്ണീരിനെ ഒരുനിമിഷം കൊണ്ടു ചുമതലക്കണ്ണീരാക്കാനുള്ള വിരുത് പനമ്പിള്ളിയെപ്പോലെ കുറച്ചുപേർക്കേ ഉണ്ടാവുകയുള്ളൂ. ആ ജനുസ്സിൽപെട്ടയാളായിരുന്നു കേരള നിയമസഭാ ചീഫ് വിപ്പ് ആയിരുന്ന പി. സീതിഹാജി.

പത്തായക്കോടൻ എന്നതിലെ പി അല്ലേ സീതിഹാജിയുടെ ഇനിഷ്യൽ എന്നൊരാൾ ചോദിക്കേണ്ട താമസം, പ്രാരബ്ധക്കാരന്റെ പി ആണതു പൊന്നുമോനേ എന്നായി സീതിഹാജി.

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back