Prøve GULL - Gratis

പത്മരാജനും എഴുത്തിന്റെ മുന്തിരിത്തോപ്പുകളും

Manorama Weekly

|

November 11, 2023

വഴിവിളക്കുകൾ

-  കെ.കെ. സുധാകരൻ

പത്മരാജനും എഴുത്തിന്റെ മുന്തിരിത്തോപ്പുകളും

അച്ഛന്റെയും അമ്മയുടെയും ഏക മകനായിരുന്നതുകൊണ്ടാണ് ഞാനൊരു എഴുത്തുകാരനായതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വീട്ടിൽ ഏകാകിയായ ഒരു കുട്ടിക്ക് വായനയല്ലാതെ വേറെന്തു നേരമ്പോക്കാണുള്ളത്? വായനയിൽ വലിയ താൽപര്യമുള്ള ആളായിരുന്നു അമ്മ. അതുകാരണം അന്ന് ലഭ്യമായിരുന്ന മിക്ക വാരികകളും അച്ഛൻ വാങ്ങിക്കൊണ്ടു വരുമായിരുന്നു. രാത്രിയിൽ ഉറക്കാൻ അമ്മ പറഞ്ഞു തന്നിരുന്ന കഥകൾ കൊണ്ടു മാത്രം തൃപ്തനാകാതെയാണ് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ വാരികയിലെ തുടർ നോവലുകൾ വായിച്ചു തുടങ്ങിയത്. മനോരമ ആഴ്ചപ്പതിപ്പിൽ കാനം ഇ. ജെ. എഴുതിയ "കല്യാണഫോട്ടോ' എന്ന നോവലാണ് ഓർമയിൽ ആദ്യം വരുന്നത്.

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size