Prøve GULL - Gratis

മനക്കരുത്തിൽ കരകയറി കവിത

Manorama Weekly

|

October 28, 2023

അമ്മമനസ്സ്

-  തങ്കമണി കേശവൻ 

മനക്കരുത്തിൽ കരകയറി കവിത

വൈകല്യങ്ങളൊന്നുമില്ലാതെ ജനിച്ച ഒരു കുഞ്ഞ് പതിമൂന്നാം വയസ്സിൽ കാലുകൾ തളർന്ന് ചക്രക്കസേരയിലാവുക, പിന്നീട് 12 വർഷം കിടപ്പിലാവുക. ആശുപത്രികളും ചികിത്സയും മരുന്നും പ്രാർഥനയുമായി കഴിഞ്ഞിരുന്ന നാളുകൾ... ഒരമ്മയ്ക്കും സഹിക്കാനാവാത്ത സാഹചര്യങ്ങളിലൂടെയും അവസ്ഥകളിലൂടെയുമാണ് എന്റെ മോൾ കവിത കുറെ കാലം കടന്നുപോയത്. ചികിത്സയിൽ സംഭവിച്ച പിഴവും മോളുടെ അവസ്ഥ കൂടുതൽ ദുരിതപൂർണമാക്കി. പിന്നീട് ഇച്ഛാശക്തികൊണ്ടും മനക്കരുത്തുകൊണ്ടും അവൾ നേടിയ വിജയങ്ങൾ കാണുമ്പോൾ നിഴലായി കൂടെ നിൽക്കുന്ന അമ്മ എന്ന നിലയിൽ ഇപ്പോൾ സന്തോഷവും അഭിമാനവുമുണ്ട്. കസേരയിൽ ഇരുന്ന് കുടനിർമാണം മുതൽ തയ്യൽ വരെ വിവിധ ജോലികൾ ചെയ്യാൻ കവിത പഠിച്ചു. അതിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം നോക്കി. ഡ്രൈവിങ് പഠിച്ച് സ്കൂട്ടറിൽ എന്നെയും പിറകിലിരുത്തി എത്രദൂരം വരെയും ഓടിക്കും. പത്താം ക്ലാസും പ്ലവും ഡിഗ്രിയുമെല്ലാം പഠിച്ചു പാസായി. കവിത പി. കേശവന്റെ അമ്മ എന്ന പേരിലാണ് ഞാൻ ഇപ്പോൾ അറിയപ്പെടുന്നത്.

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size