Prøve GULL - Gratis

‘ഒന്നര ഇഞ്ച് മെറ്റൽ ഇട്ട് ഉറപ്പിച്ച ജീവിതം

Manorama Weekly

|

October 21, 2023

സമരസമാനമായ ജീവിതത്തെക്കുറിച്ച് ജോളി ചിറയത്ത് മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.

- സന്ധ്യ കെ.പി.

‘ഒന്നര ഇഞ്ച് മെറ്റൽ ഇട്ട് ഉറപ്പിച്ച ജീവിതം

"അമ്മേ, ഇറച്ചി എന്തിട്ടിട്ടാ വെക്കണേ? കായ ഇട്ടോ, കൂർക്ക ഇട്ടോ? "അല്ലെടാ, ഒന്നര ഇഞ്ച് മെറ്റൽ ഇട്ട്. നീ പോയി മുഴുവൻ കുറുബാന കാണാൻ നോക്കെടാ ചെക്കാ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത "അങ്കമാലി ഡയറീസ്' എന്ന സിനിമ കണ്ടു കൊണ്ടിരിക്കെ തിയറ്ററിലുള്ളവരെ പൊട്ടിച്ചിരിപ്പിച്ച ഒരു രംഗമായിരുന്നു നായകൻ പെപ്പെയും അമ്മയും തമ്മിലുള്ള ഈ സംഭാഷണം ഗംഭീരമായി കൗണ്ടർ ഡയലോഗുകൾ ഇറക്കുന്ന ആ അമ്മവേഷം അഭിനയിച്ചത് പുതുമുഖം ജോളി ചിറയത്താണ്. ക്യാമറയ്ക്കു മുന്നിൽ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഡയലോഗുകൾ പറയുമ്പോഴും അന്നൊക്കെ ഉള്ളിൽ ജോളി കരയുകയായിരുന്നു.

2017ൽ ആണ് മുപ്പതിലധികം പുതുമുഖങ്ങൾ വേഷമിട്ട "അങ്കമാലി ഡയറീസ്' എന്ന ചിത്രം പ്രദർശനത്തിനെത്തിയത്. കഴിഞ്ഞ ആറു വർഷത്തിനിടയ്ക്ക് ആട് 2, കാറ്റ്, കൂടെ, വൈറസ്, മാലിക്, കപ്പേള, കടുവ, വിചിത്രം തുടങ്ങി അൻപതിലധികം സിനിമകളിൽ ജോളി വേഷമിട്ടു. ലക്ഷ്മി പുഷ്പ് എന്ന സംവിധായികയുടെ കൊപാൽ' എന്ന ഹ്രസ്വചിത്രത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും ജോളിക്കു ലഭിച്ചു.

സിനിമയിലെത്തും മുൻപും കേരളത്തിന്റെ സമര, സാംസ്കാരി ക മേഖലകളിൽ ജോളി സജീവമായിരുന്നു. നിലവിൽ കേരള സം സ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ പരാതി പരിഹാര സെല്ലിലെ അംഗവും എസ് സി/എസ്ടി പരാതി പരിഹാര സെല്ലി ലെ അംഗവുമാണ് ജോളി. സമരസമാനമായ ജീവിതത്തെക്കുറിച്ച് ജോളി ചിറയത്ത് മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.

എന്റെ ജനനം

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size