Prøve GULL - Gratis

അഭിനയത്തിന്റെ 50 പൂക്കാലം

Manorama Weekly

|

July 01,2023

അൻപതു വർഷം മുൻപാണു ഞാൻ ആദ്യമായി സിനിമയിൽ അഭിനയിച്ചത്. അച്ഛന്റെ "കാപാലിക എന്ന നാടകം 1973ൽ ക്രോസ്ബെൽറ്റ് മണി സിനിമയാക്കിയപ്പോൾ അതിലൊരു ഹിപ്പിയുടെ വേഷമായിരുന്നു എനിക്ക്. നാടകത്തിൽ ആ കഥാപാത്രം ഇല്ലായിരുന്നു. സിനിമയിൽ ഇങ്ങനെയൊരു കഥാപാത്രം വന്നപ്പോൾ ക്രോസ്ബെൽറ്റ് മണിയാണ് എന്നോട് അഭിനയിക്കാൻ പറഞ്ഞത്.

- സന്ധ്യ കെ. പി

അഭിനയത്തിന്റെ 50 പൂക്കാലം

ജോജു ജോർജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന "ആന്റണി' എന്ന ചിത്രത്തിന്റെ ഈരാറ്റു പേട്ടയിലെ ലൊക്കേഷനിലാണ് വിജയരാഘവൻ. വിജയ രാഘവന് കരിയറിലെ ആദ്യ ബ്രേക്ക് നൽകിയ ന്യൂഡൽഹി' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജോഷി.

“നാടകത്തിന്റെ കൊമ്പിൽ നിന്നു ഞാൻ സിനിമയുടെ കൊമ്പു പിടിച്ചത് "ന്യൂഡൽഹി'ക്കു ശേഷമാണ്. അതുവരെ സിനിമയും നാടകവും ഞാൻ ഒന്നിച്ചു കൊണ്ടുപോയിരുന്നു. ന്യൂഡൽഹി കഴിഞ്ഞപ്പോൾ അവസരങ്ങൾ കൂടി, തിരക്കു കൂടി. രണ്ടിലൊന്നു തിരഞ്ഞെടുക്കേണ്ട സാഹചര്യം വന്നപ്പോൾ ഞാൻ സിനിമ തിരഞ്ഞെടുത്തു. അച്ഛന് അതിലത്ര താൽപര്യം ഇല്ലായിരുന്നു. വില്ലൻ വേഷങ്ങളിലൊക്കെ കാണുമ്പോൾ അച്ഛൻ ചോദിക്കും: “എന്തിനാടാ നീയീ തല്ലുകൊള്ളാൻ പോകുന്നത്?' എന്ന്. എങ്കിലും "ഏകലവ്യനിലെ ചേറാടി സ്കറിയ പോലുള്ള കഥാപാത്രങ്ങളൊക്കെ അച്ഛന് ഇഷ്ടമായിരുന്നു. രക്ഷപ്പെടുമെന്നൊക്കെ തോന്നിക്കാണണം. വർഷത്തിൽ പത്തോ പന്ത്രണ്ടോ സിനിമകളിലാണു ഞാൻ അഭിനയിച്ചിരുന്നത്. അച്ഛൻ എൻ. എൻ.പിള്ളയ്ക്കൊപ്പം നാടകത്തിന്റെ അരങ്ങുകളിൽ വളർന്ന വിജയരാഘവൻ, സിനിമാജീവിതത്തിൽ അൻപതു വർഷം പിന്നിടുമ്പോൾ ആ ചോദ്യം വീണ്ടും ഓർക്കുന്നു. കാളിയാർ അച്ചനായും ചേറാടി സ്കറിയയായും റാംജി റാവുവായുമെല്ലാം മലയാള സിനിമയിൽ അര നൂറ്റാണ്ട് പിന്നിട്ട വിജയരാഘവൻ തന്റെ അഭിനയജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായ ഇട്ടൂപ്പാകുന്നത്; "പൂക്കാലം' എന്ന ചിത്രത്തിൽ. വിജയരാഘവൻ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറന്നപ്പോൾ

അഭിനയത്തിന്റെ അരനൂറ്റാണ്ട്

 അൻപതു വർഷം മുൻപാണു ഞാൻ ആദ്യമായി സിനിമയിൽ അഭിനയിച്ചത്. അച്ഛന്റെ "കാപാലിക' എന്ന നാടകം 1973ൽ ക്രോസ്ബെൽറ്റ് മണി സിനിമയാക്കിയപ്പോൾ അതിലൊരു ഹിപ്പിയുടെ വേഷമായിരുന്നു എനിക്ക്. നാടകത്തിൽ ആ കഥാപാത്രം ഇല്ലായിരുന്നു. സിനിമയിൽ ഇങ്ങനെയൊരു കഥാപാത്രം വന്നപ്പോൾ ക്രോസ്ബെൽറ്റ് മണിയാണ് എന്നോട് അഭിനയിക്കാൻ പറഞ്ഞത്.

"മണിച്ചേട്ടാ ഞാനില്ല,' എന്നായിരുന്നു എന്റെ ആദ്യ മറുപടി. ഞാൻ ആദ്യമായി കാണുന്ന ഷൂട്ടിങ് കാപാലികയുടേതാണ്. നാടകം പോലല്ല സിനിമ. നാടകത്തിനുള്ള തുടർച്ച സിനിമയ്ക്കില്ല. കഷണം കഷണമായി മുറിച്ചുള്ള അഭിനയം എനിക്കു വഴങ്ങില്ലെന്നു തോന്നി. പക്ഷേ അച്ഛനും പറഞ്ഞു:

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size