Prøve GULL - Gratis

എംജിആർ ഒരേ ഒരു പുരട്ച്ചി തലൈവൻ

Manorama Weekly

|

October 08, 2022

ഒരേയൊരു ഷീല

- എം. എസ്. ദിലീപ്

എംജിആർ ഒരേ ഒരു പുരട്ച്ചി തലൈവൻ

തമിഴിൽ എംജിആറിന്റെയും മലയാളത്തിൽ സത്യന്റെയും നായികയായി അഭിനയജീവിതത്തിനു തുടക്കം കുറിക്കാൻ പറ്റിയതു മുതൽ ഷീലയുടെ ഭാഗ്യജാതകം തെളിഞ്ഞു എന്നു വേണം പറയാൻ. കാത്തിരുന്ന നായികയെ കണ്ടെത്തിയതുപോലെ രണ്ടു ഭാഷകളും ഈ പുതിയ നടിയെ കൈനീട്ടി സ്വീകരിച്ചു. എം ജിആർ എന്ന എം.ജി.രാമചന്ദ്രൻ അന്ന് ഉദയസൂര്യനല്ല, ഉച്ചപൂര്യനാണ്. പുരട്ച്ചി തലൈവൻ വിപ്ലവനായകൻ എന്നു വിശേഷി പ്പിച്ച തമിഴ് ജനത അദ്ദേഹത്തിന്റെ മാസ്മരികതയ്ക്ക് അടിപ്പെട്ടിരുന്ന കാലം.

 ബുദ്ധവിഹാരങ്ങളുടെ കേന്ദ്രമായ ശ്രീലങ്കയിലെ കാൻഡിയിലാണ് എംജിആർ ജനിച്ചത്. അച്ഛൻ ഗോപാലമേനോൻ എം ജിആറിന്റെ മൂന്നാം വയസ്സിൽ മരിച്ചതോടെ കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും കൈപിടിച്ച് അമ്മ സത്യഭാമ തമിഴ്നാട്ടിലെ കുംഭകോണത്തെ ബന്ധുവീട്ടിലേക്കു മടങ്ങി. പാലക്കാട് മരുതൂർ സ്വദേശിയായ ആ അമ്മയുടെ പ്രാരബ്ധങ്ങളുടെ നടുവിലാണ് എംജിആറും മൂത്ത സഹോദരൻ ചക്രപാണിയും വളർന്നത്. ദാരിദ്ര്യം കാരണം മൂന്നാം ക്ലാസ്സിൽ രാമചന്ദ്രൻ പഠിത്തം നിർത്തി. മധുര ഒറിജിനൽ ബോയ്സ് എന്ന നാടകക്കമ്പനിയിൽ കുട്ടിവേഷം കെട്ടിയതു രണ്ടുനേരത്തെ ഭക്ഷണം കണ്ടു മാത്രമായിരുന്നു. അമ്മയായിരുന്നു എംജിആറിന്റെ ഏറ്റവും വലിയ ദൈവം. ചെന്നൈയിൽ അദ്ദേഹത്തിന്റെ സ്റ്റുഡിയോയ്ക്ക് സത്യ എന്നു പേരിട്ടത് അമ്മ സത്യഭാമയുടെ ഓർമയിലാണ്. ചെറുപ്പത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രവർത്തകനായി, രാമചന്ദ്രൻ. 1936ൽ എല്ലിസ് ഡങ്കൻ സംവിധാനം ചെയ്ത "സതി ലീലാവതി'യിലൂടെ സിനിമയിലെത്തി. 1947ൽ പുറത്തിറങ്ങിയ രാജകുമാരി' എന്ന സിനിമ അദ്ദേഹത്തിന്റെ ജാതകം തിരുത്തി. എം .കരുണാനിധിയായിരുന്നു രാജകുമാരിയുടെ തിരക്കഥാകൃത്ത്. രാജകുമാരിയിലൂടെ എംജിആർ തമിഴകത്തിന്റെ സൂപ്പർ താരമായി. പിന്നീട് ഇരുപത്തിയഞ്ചു വർഷത്തോളം അദ്ദേഹം  സിനിമയിലെ മാത്രമല്ല, തമിഴ് ജനതയുടെ ഹൃദയത്തിലെയും ഏകഛത്രാധിപതിയായി.

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size