Prøve GULL - Gratis

മുണ്ടും രണ്ടാംമുണ്ടും

Manorama Weekly

|

July 23, 2022

കഥക്കൂട്ട്

-  തോമസ് ജേക്കബ്

മുണ്ടും രണ്ടാംമുണ്ടും

വസ്ത്രത്തെപ്പറ്റി ഒരു തമിഴ് ചൊല്ലുണ്ട്: ആടപാതി, ആൾപാതി.

ശതമാനം അങ്ങോട്ടും ഇങ്ങോട്ടും ഏറിയാലും ആട ഇന്ന് വ്യക്തിത്വത്തിന്റെ ഒരു ഉരകല്ലായിക്കഴിഞ്ഞിട്ടുണ്ട്.

വെള്ള വസ്ത്രമെന്നു കേൾക്കുമ്പോൾ പല രൂപങ്ങളും നമ്മുടെ മനസ്സിലേക്കു വരും: ശ്രീനാരായണഗുരു, മദർ തെരേസ, യേശുദാസൻ, സംവിധായകൻ ഹരിഹരൻ, ‘പ്രേടിയറ്റ്' പത്രാധിപർ എടത്തട്ട നാരായണൻ.

സിലോൺ യാത്രയ്ക്കു പോകുമ്പോൾ ശ്രീനാരായണഗുരു വെള്ളമുണ്ടിനുമേൽ വെള്ളഷർട്ടിട്ട് ദേഹം മുഴുവൻ മറച്ചിരുന്നു. കാവി നിറമുള്ള ഒറ്റവസ്ത്രത്തിൽ ഉറച്ചതു പിന്നീടാണ്.

വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം പഠിക്കുന്ന കാലത്ത് ഒന്നോ രണ്ടോ ഷർട്ടുകളേ ഉള്ളൂവെന്ന കാര്യം പുറത്തറിയാതിരിക്കാൻ വേണ്ടിയാണ് വെള്ളഷർട്ടുകളാക്കിയതെന്ന് യേശുദാസൻ പറഞ്ഞിട്ടുണ്ട്.

തെന്നിന്ത്യയിലെ പ്രഗല്ഭ സംവിധായകനായിരുന്ന സി.ബി. ശ്രീധറിനെ അനുകരിച്ചാണ് സംവിധായകൻ ഹരിഹരൻ അൻപത്തഞ്ചു വർഷമായി വെള്ളവസ്ത്രധാരിയായി നടക്കുന്നത്.

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size