試す 金 - 無料
ഹൃദയം പറയുന്നതു കേൾക്കാം
Vanitha
|September 13, 2025
സെപ്റ്റംബർ 29 ലോക ഹൃദയാരോഗ്യ ദിനം. ആരോഗ്യമുള്ള ഹൃദയം സ്വന്തമാക്കാനും ഹൃദയമിടിപ്പു ശാന്തമാക്കാനും ഓർത്തിരിക്കാം ഇവ
ഓണാഘോഷം പൊടിപൊടിക്കുന്നതിനിടെയാണ് ആ വിഡിയോ നൊമ്പരക്കാഴ്ചയായത്. സ്റ്റേജിൽ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീഴുന്നു.. അടുത്ത ദിവസം മറ്റൊരു വാർത്ത വന്നു. തമിഴ്നാട്ടിലെ മിടുക്കനായ യുവ ഡോക്ടർ രോഗിയെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു.
പെട്ടെന്നു കുഴഞ്ഞുവീണു മരണത്തിനു കീഴടങ്ങുന്നവരുടെയും സങ്കീർണ രോഗാവസ്ഥയിലെത്തുന്നവരുടെയും എണ്ണം ഡെത്ത് കൂടി വരുന്നതായി വാർത്തകൾ പറയുമ്പോൾ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു, “പെട്ടെന്നു കുഴഞ്ഞുവീണുള്ള മരണം അഥവാ സഡൻ കാർഡിയാക് (എസിഡി) ലോകവ്യാപകമായി തന്നെ ആശങ്കയുണർത്തുന്ന പ്രശ്നമായി മാറുകയാണ്. 35- 50 വയസ്സു പ്രായമുള്ളവരുടെ ഹൃദയാരോഗ്യത്തിൽ ആശങ്കകൾ ഏറിവരുന്നതായി പഠനങ്ങൾ പറയുന്നു.
ഈ പ്രായക്കാരിൽ കുഴഞ്ഞു വീണുള്ള മരണ നിരക്ക് 43000ൽ ഒന്ന് എന്നാണ്. അതായത് 43000 പേരിൽ ഒരാൾ പെട്ടെന്നു കുഴഞ്ഞു വീണു മരണത്തിനു കീഴടങ്ങുന്നു. 145 കോടിയോളം ജനസംഖ്യയുള്ള നമ്മുടെ രാജ്യത്തെ ഈ കണക്ക് ഒട്ടും ചെറുതല്ല. '' ആശങ്ക ഏറുമ്പോൾ ഹൃദയം പറയുന്നതു കേൾക്കുക മാത്രമാണു പോംവഴി. "ഒരു ഹൃദയമിടിപ്പു പോലും നഷ്ടമാകാതെ കാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തരുന്നതു കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വി ഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. വിനീത വി. നായരാണ്.
പ്രശ്നങ്ങൾ പലത്
ഫിറ്റ്നസിന് വേണ്ടിയുള്ള ആഗ്രഹം വളരെയധികം കൂടുതലുള്ളവരാണു പ്രശ്നങ്ങളിൽപെടുന്നവരേറെയും. ആറു മാസത്തിനകം പത്തു കിലോ ഭാരം കുറയ്ക്കണം, മസ്സിൽ മാസ്സ് കൂട്ടണം, സിക്സ് പാക്ക് കിട്ടണം എന്നൊക്കെ ടാർഗറ്റ് നിശ്ചയിച്ച ശേഷമാകും ഇവർ ജിം തുടങ്ങുക. ഇതിനു പിന്നിലെ റിസ്ക് തിരിച്ചറിയണം.
ചെറിയ കാലയളവിനുള്ളിൽ പൂർത്തീകരിക്കേണ്ട ടാർഗറ്റിനു വേണ്ടി ശരീരത്തെ അത്യദ്ധ്വാനം ചെയ്യിക്കാനൊരുങ്ങുമ്പോൾ ശരീരത്തിനു താങ്ങാനാകുമോ എന്ന സ്ക്രീനിങ് ആദ്യം നടത്തണം. പത്തു പേർ ഒന്നിച്ചു ജിമ്മിൽ ചേർന്നു എന്നു കരുതുക. പുകവലി, മദ്യപാനം, ലഹരി ഉപയോഗം എന്നിവയുള്ളവരും, ഹൈപ്പർ ടെൻഷൻ, ഡയബറ്റിസ് രോഗങ്ങളുള്ളവരും, പാരമ്പര്യമായി ഹൃദ്രോഗ സാധ്യതയുള്ളവരും ആ കൂട്ടത്തിലുണ്ടാകാം. അതുകൊണ്ടുതന്നെ വ്യായാമം ഓരോരുത്തരുടെയും ഹൃദയത്തിനുണ്ടാകുന്ന ആഘാതം ഓരോ തരത്തിലാകും.

このストーリーは、Vanitha の September 13, 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
പറക്കാം സ്വപ്നങ്ങൾക്കൊപ്പം
നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്
1 min
February 28, 2026
Vanitha
മുടിയുടെ വളർച്ച കൂട്ടുമോ എള്ളുണ്ട ?
ദിവസങ്ങൾ കൊണ്ട് മുടിയുടെ ആരോഗ്യം മെച്ചപ്പെടില്ലെങ്കിലും രണ്ടു - മൂന്ന് ആഴ്ച പതിവായി കഴിച്ചാൽ മുടികൊഴിച്ചിൽ കുറയും
1 min
February 28, 2026
Vanitha
സിനിമ എന്ന ഭാഗ്യം
കേരള സർവകലാശാലയിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ സിമ സിന്ധു കൃഷ്ണൻ കളങ്കാവലിൽ മമ്മൂട്ടിയുടെ നായികയായി. സിനിമയിൽ ചുവടുറപ്പിക്കുന്ന സിമ ജീവിതം പറയുന്നു
2 mins
February 28, 2026
Vanitha
വാനോളം യശസ്സ്
സിആർപിഎഫിലെ വനിതാശക്തിയാണു യശസ്വിനി. അവരിൽ ഒൻപതു പേർ മലയാളികളാണ്. വനിതാദിനത്തിൽ യശസ്വിനികൾ 'വനിത'യോടൊപ്പം...
3 mins
February 28, 2026
Vanitha
വില്ലനാകുമോ വിദ്യാഭ്യാസ വായ്പ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
February 28, 2026
Vanitha
വേനലിൽ വേണം കൂടുതൽ കരുതൽ
വേനൽക്കാലത്ത് ഉദ്യാനത്തിലെ ചെടികൾക്കു നൽകേണ്ട പരിപാലനം
1 mins
February 28, 2026
Vanitha
കനിവിൻ കരങ്ങൾ
സൗഹൃദമെന്ന വൃക്ഷത്തണലിൽ ഡോ. മിനിയും കൂട്ടുകാരും നട്ടു നനച്ചു വളർത്തിയ സ്നേഹക്കൂട്ടായ്മയുടെ വിശേഷങ്ങൾ
3 mins
February 28, 2026
Vanitha
പുതിയതല്ല പ്രീ-ലവ്ഡ് ആണ് ട്രെൻഡ്
ഉപയോഗിച്ച വസ്ത്രങ്ങൾ അയ്യേ' സ്റ്റാറ്റസിൽ നിന്ന് 'വൗ' എന്ന നിലയിലേക്ക് വളരുകയാണ്. ത്രിഫ്റ്റിങ് എന്ന ആശയത്തെപ്പറ്റി അറിയാം
3 mins
February 28, 2026
Vanitha
സ്നേഹിക്കാം നമ്മളെത്തന്നെ
മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം
2 mins
February 14, 2026
Vanitha
മുപ്പതിലെത്തിയ പൊട്ടിച്ചിരി
മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു
4 mins
February 14, 2026
Listen
Translate
Change font size

