Versuchen GOLD - Frei
ഹൃദയം പറയുന്നതു കേൾക്കാം
Vanitha
|September 13, 2025
സെപ്റ്റംബർ 29 ലോക ഹൃദയാരോഗ്യ ദിനം. ആരോഗ്യമുള്ള ഹൃദയം സ്വന്തമാക്കാനും ഹൃദയമിടിപ്പു ശാന്തമാക്കാനും ഓർത്തിരിക്കാം ഇവ
ഓണാഘോഷം പൊടിപൊടിക്കുന്നതിനിടെയാണ് ആ വിഡിയോ നൊമ്പരക്കാഴ്ചയായത്. സ്റ്റേജിൽ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീഴുന്നു.. അടുത്ത ദിവസം മറ്റൊരു വാർത്ത വന്നു. തമിഴ്നാട്ടിലെ മിടുക്കനായ യുവ ഡോക്ടർ രോഗിയെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു.
പെട്ടെന്നു കുഴഞ്ഞുവീണു മരണത്തിനു കീഴടങ്ങുന്നവരുടെയും സങ്കീർണ രോഗാവസ്ഥയിലെത്തുന്നവരുടെയും എണ്ണം ഡെത്ത് കൂടി വരുന്നതായി വാർത്തകൾ പറയുമ്പോൾ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു, “പെട്ടെന്നു കുഴഞ്ഞുവീണുള്ള മരണം അഥവാ സഡൻ കാർഡിയാക് (എസിഡി) ലോകവ്യാപകമായി തന്നെ ആശങ്കയുണർത്തുന്ന പ്രശ്നമായി മാറുകയാണ്. 35- 50 വയസ്സു പ്രായമുള്ളവരുടെ ഹൃദയാരോഗ്യത്തിൽ ആശങ്കകൾ ഏറിവരുന്നതായി പഠനങ്ങൾ പറയുന്നു.
ഈ പ്രായക്കാരിൽ കുഴഞ്ഞു വീണുള്ള മരണ നിരക്ക് 43000ൽ ഒന്ന് എന്നാണ്. അതായത് 43000 പേരിൽ ഒരാൾ പെട്ടെന്നു കുഴഞ്ഞു വീണു മരണത്തിനു കീഴടങ്ങുന്നു. 145 കോടിയോളം ജനസംഖ്യയുള്ള നമ്മുടെ രാജ്യത്തെ ഈ കണക്ക് ഒട്ടും ചെറുതല്ല. '' ആശങ്ക ഏറുമ്പോൾ ഹൃദയം പറയുന്നതു കേൾക്കുക മാത്രമാണു പോംവഴി. "ഒരു ഹൃദയമിടിപ്പു പോലും നഷ്ടമാകാതെ കാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തരുന്നതു കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വി ഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. വിനീത വി. നായരാണ്.
പ്രശ്നങ്ങൾ പലത്
ഫിറ്റ്നസിന് വേണ്ടിയുള്ള ആഗ്രഹം വളരെയധികം കൂടുതലുള്ളവരാണു പ്രശ്നങ്ങളിൽപെടുന്നവരേറെയും. ആറു മാസത്തിനകം പത്തു കിലോ ഭാരം കുറയ്ക്കണം, മസ്സിൽ മാസ്സ് കൂട്ടണം, സിക്സ് പാക്ക് കിട്ടണം എന്നൊക്കെ ടാർഗറ്റ് നിശ്ചയിച്ച ശേഷമാകും ഇവർ ജിം തുടങ്ങുക. ഇതിനു പിന്നിലെ റിസ്ക് തിരിച്ചറിയണം.
ചെറിയ കാലയളവിനുള്ളിൽ പൂർത്തീകരിക്കേണ്ട ടാർഗറ്റിനു വേണ്ടി ശരീരത്തെ അത്യദ്ധ്വാനം ചെയ്യിക്കാനൊരുങ്ങുമ്പോൾ ശരീരത്തിനു താങ്ങാനാകുമോ എന്ന സ്ക്രീനിങ് ആദ്യം നടത്തണം. പത്തു പേർ ഒന്നിച്ചു ജിമ്മിൽ ചേർന്നു എന്നു കരുതുക. പുകവലി, മദ്യപാനം, ലഹരി ഉപയോഗം എന്നിവയുള്ളവരും, ഹൈപ്പർ ടെൻഷൻ, ഡയബറ്റിസ് രോഗങ്ങളുള്ളവരും, പാരമ്പര്യമായി ഹൃദ്രോഗ സാധ്യതയുള്ളവരും ആ കൂട്ടത്തിലുണ്ടാകാം. അതുകൊണ്ടുതന്നെ വ്യായാമം ഓരോരുത്തരുടെയും ഹൃദയത്തിനുണ്ടാകുന്ന ആഘാതം ഓരോ തരത്തിലാകും.

Diese Geschichte stammt aus der September 13, 2025-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Listen
Translate
Change font size
