試す 金 - 無料
തിരികെ വിളിച്ച നൃത്തം
Vanitha
|March 30, 2024
മൂന്നു വർഷത്തോളം ശരിയായി നടക്കാൻ പോലും സാധിക്കാതിരുന്ന കവിത ഇന്ന് നൃത്താധ്യാപികയാണ്
രണ്ടാമത്തെ മകളെ ഏഴുമാസം ഗർഭിണിയായിരിക്കെ കവിത വീട്ടു മുറ്റത്തു കാൽ വഴുതി വീണു. ഡോക്ടർമാരുടെ പരിപൂർണ ശ്രദ്ധയിൽ പ്രസവം നടന്നു. പക്ഷേ, അതിനുശേഷം നൃത്തത്തെ ഏറെ സ്നേഹിച്ച കവിതയ്ക്ക് അതുപേക്ഷിക്കേണ്ടി വന്നു. അധിക സമയം നിൽക്കാൻ പോലും കഴിയാത്ത അവസ്ഥ. ആലുവ കടുങ്ങല്ലൂരിലെ വീട്ടിലിരുന്നു കവിത സ്വന്തം ജീവിതം പറയുന്നു.
വീഴ്ചയും അതിജീവനവും
“കല്യാണത്തിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ ലാബ് ടെക്നീഷനായി ജോലി ചെയ്യുകയായിരുന്നു. പിന്നീടു ജോലി രാജി വച്ചു ഭർത്താവിന്റെ നാടായ എറണാകുളത്തേക്കു വന്നു. രണ്ടാമത്തെ മകളെ ഗർഭം ധരിച്ച സമയത്തായിരുന്നു അനിയത്തിയുടെ വിവാഹനിശ്ചയം.
അവിടേക്കു പോകാനായി ഒരു മേയ് ഒന്നിന് ഒരുങ്ങുന്നു. മൂത്ത മകൾ കാർ പോർച്ചിലേക്കു പോയതും അവളെ വിളിക്കാൻ ചെരുപ്പിട്ടു പുറത്തിറങ്ങി. ആ സമയത്ത് ആരോ തള്ളിവിട്ട പോലെ ശക്തിയിൽ കാലു തെറ്റി വീണു. രണ്ടു മൂന്നു മലക്കം മറിഞ്ഞു മുന്നിൽ നിന്നൊരു മരത്തിൽ ചെന്നിടിച്ചു നിന്നതാണു പിന്നത്തെ ഓർമ. നേരെ ആശുപത്രിയിലേക്ക്. കുഞ്ഞിന്റെ ഹൃദയമിടിപ്പു കിട്ടുന്നില്ല, ഉടനെ പ്രസവിക്കേണ്ടി വരുമെന്നു ഡോക്ടർമാർ. ഏഴാം മാസം പ്രസവിക്കുന്നതിനെക്കുറിച്ച് ആധിയായപ്പോൾ മറ്റൊരു ആശുപത്രിയിൽ കാണിച്ചു. അവിടുന്നും ഇതേ മറുപടി. പിന്നെ, എനിക്കറിയാവുന്ന ഇടം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയാണ്. അവിടെയെത്തിയതും തലവേദന പോലെ വന്നു. പിന്നെ, ഓർമ പോയി. നാലു ദിവസം കഴിഞ്ഞാണ് ഓർമ തിരികെ കിട്ടിയത്. പ്രസവിച്ചതൊന്നും അറിഞ്ഞില്ല. നട്ടെല്ലിനേറ്റ ക്ഷതം കാലിലേക്കുള്ള രക്തയോട്ടത്തെ ബാധിച്ചു.
പ്രസവശേഷം എറണാകുളത്തേക്കു വന്നിട്ടും വിചാരിക്കുന്നിടത്തൊന്നും കാലെത്തുന്നില്ല, ഇരിക്കാനും കിടക്കാനും പറ്റുന്നില്ല. തരിപ്പും വല്ലായ്മയും കൂടിക്കൂടി വന്നു. എഴുന്നേൽക്കാൻ പറ്റുന്നില്ല. പിന്നെ, കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ എംആർഐ എടുക്കുമ്പോഴാണു ഡിസ്കിന്റെ തകരാർ കാണുന്നത്. സർജറി വേണ്ടി വരുമെന്നു കേട്ടതും ഭയമായി. വേറെ ആശുപത്രികളിൽ കാണിച്ചു. ഒറ്റമൂലി ചികിത്സയ്ക്കും പോയി, യാതൊരു ഗുണവുമുണ്ടായില്ല.
വീട്ടിൽ സഹായിക്കാൻ രണ്ടുപേർ ഉണ്ടായിരുന്നെങ്കിലും അവർ സഹതാപത്തോടെ നോക്കുകയും സംസാരിക്കുകയും ചെയ്യുന്നതു മാനസികമായി മടുപ്പിച്ചു. പിന്നീട് ഭർത്താവാണു പിടിച്ചു ബാത്റൂമിലും മറ്റും കൊണ്ടു പോയിരുന്നത്.
このストーリーは、Vanitha の March 30, 2024 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Vanitha
ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
January 03, 2026
Vanitha
വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ
റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ
1 min
January 03, 2026
Vanitha
കിളിയഴകൻ
മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...
3 mins
January 03, 2026
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Listen
Translate
Change font size
