തിരികെ വിളിച്ച നൃത്തം
Vanitha|March 30, 2024
മൂന്നു വർഷത്തോളം ശരിയായി നടക്കാൻ പോലും സാധിക്കാതിരുന്ന കവിത ഇന്ന് നൃത്താധ്യാപികയാണ്
ശ്യാമ
തിരികെ വിളിച്ച നൃത്തം

രണ്ടാമത്തെ മകളെ ഏഴുമാസം ഗർഭിണിയായിരിക്കെ കവിത വീട്ടു മുറ്റത്തു കാൽ വഴുതി വീണു. ഡോക്ടർമാരുടെ പരിപൂർണ ശ്രദ്ധയിൽ പ്രസവം നടന്നു. പക്ഷേ, അതിനുശേഷം നൃത്തത്തെ ഏറെ സ്നേഹിച്ച കവിതയ്ക്ക് അതുപേക്ഷിക്കേണ്ടി വന്നു. അധിക സമയം നിൽക്കാൻ പോലും കഴിയാത്ത അവസ്ഥ. ആലുവ കടുങ്ങല്ലൂരിലെ വീട്ടിലിരുന്നു കവിത സ്വന്തം ജീവിതം പറയുന്നു.

വീഴ്ചയും അതിജീവനവും

 “കല്യാണത്തിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ ലാബ് ടെക്നീഷനായി ജോലി ചെയ്യുകയായിരുന്നു. പിന്നീടു ജോലി രാജി വച്ചു ഭർത്താവിന്റെ നാടായ എറണാകുളത്തേക്കു വന്നു. രണ്ടാമത്തെ മകളെ ഗർഭം ധരിച്ച സമയത്തായിരുന്നു അനിയത്തിയുടെ വിവാഹനിശ്ചയം.

അവിടേക്കു പോകാനായി ഒരു മേയ് ഒന്നിന് ഒരുങ്ങുന്നു. മൂത്ത മകൾ കാർ പോർച്ചിലേക്കു പോയതും അവളെ വിളിക്കാൻ ചെരുപ്പിട്ടു പുറത്തിറങ്ങി. ആ സമയത്ത് ആരോ തള്ളിവിട്ട പോലെ ശക്തിയിൽ കാലു തെറ്റി വീണു. രണ്ടു മൂന്നു മലക്കം മറിഞ്ഞു മുന്നിൽ നിന്നൊരു മരത്തിൽ ചെന്നിടിച്ചു നിന്നതാണു പിന്നത്തെ ഓർമ. നേരെ ആശുപത്രിയിലേക്ക്. കുഞ്ഞിന്റെ ഹൃദയമിടിപ്പു കിട്ടുന്നില്ല, ഉടനെ പ്രസവിക്കേണ്ടി വരുമെന്നു ഡോക്ടർമാർ. ഏഴാം മാസം പ്രസവിക്കുന്നതിനെക്കുറിച്ച് ആധിയായപ്പോൾ മറ്റൊരു ആശുപത്രിയിൽ കാണിച്ചു. അവിടുന്നും ഇതേ മറുപടി. പിന്നെ, എനിക്കറിയാവുന്ന ഇടം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയാണ്. അവിടെയെത്തിയതും തലവേദന പോലെ വന്നു. പിന്നെ, ഓർമ പോയി. നാലു ദിവസം കഴിഞ്ഞാണ് ഓർമ തിരികെ കിട്ടിയത്. പ്രസവിച്ചതൊന്നും അറിഞ്ഞില്ല. നട്ടെല്ലിനേറ്റ ക്ഷതം കാലിലേക്കുള്ള രക്തയോട്ടത്തെ ബാധിച്ചു.

പ്രസവശേഷം എറണാകുളത്തേക്കു വന്നിട്ടും വിചാരിക്കുന്നിടത്തൊന്നും കാലെത്തുന്നില്ല, ഇരിക്കാനും കിടക്കാനും പറ്റുന്നില്ല. തരിപ്പും വല്ലായ്മയും കൂടിക്കൂടി വന്നു. എഴുന്നേൽക്കാൻ പറ്റുന്നില്ല. പിന്നെ, കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ എംആർഐ എടുക്കുമ്പോഴാണു ഡിസ്കിന്റെ തകരാർ കാണുന്നത്. സർജറി വേണ്ടി വരുമെന്നു കേട്ടതും ഭയമായി. വേറെ ആശുപത്രികളിൽ കാണിച്ചു. ഒറ്റമൂലി ചികിത്സയ്ക്കും പോയി, യാതൊരു ഗുണവുമുണ്ടായില്ല.

വീട്ടിൽ സഹായിക്കാൻ രണ്ടുപേർ ഉണ്ടായിരുന്നെങ്കിലും അവർ സഹതാപത്തോടെ നോക്കുകയും സംസാരിക്കുകയും ചെയ്യുന്നതു മാനസികമായി മടുപ്പിച്ചു. പിന്നീട് ഭർത്താവാണു പിടിച്ചു ബാത്റൂമിലും മറ്റും കൊണ്ടു പോയിരുന്നത്.

Diese Geschichte stammt aus der March 30, 2024-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der March 30, 2024-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS VANITHAAlle anzeigen
പെട്ടെന്നു വളരും ചായമൻസ
Vanitha

പെട്ടെന്നു വളരും ചായമൻസ

പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ

time-read
1 min  |
May 11, 2024
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
Vanitha

ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്

സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്

time-read
2 Minuten  |
May 11, 2024
അവർക്കായ് മാത്രം മുദ്രനടനം
Vanitha

അവർക്കായ് മാത്രം മുദ്രനടനം

കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി

time-read
2 Minuten  |
May 11, 2024
ഉറപ്പോടെ വേണം എല്ലും പേശികളും
Vanitha

ഉറപ്പോടെ വേണം എല്ലും പേശികളും

50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം

time-read
3 Minuten  |
May 11, 2024
മനോഹരം മാരാ
Vanitha

മനോഹരം മാരാ

കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ

time-read
3 Minuten  |
May 11, 2024
എവർഗ്രീൻ കിങ് മേക്കർ
Vanitha

എവർഗ്രീൻ കിങ് മേക്കർ

സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി

time-read
3 Minuten  |
May 11, 2024
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
Vanitha

ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ

ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ

time-read
2 Minuten  |
May 11, 2024
വീഴാതെ കൈപിടിച്ച സാരി
Vanitha

വീഴാതെ കൈപിടിച്ച സാരി

ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്

time-read
2 Minuten  |
May 11, 2024
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
Vanitha

സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം

'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ

time-read
1 min  |
May 11, 2024
യുകെയിൽ ഡോക്ടറാകാം
Vanitha

യുകെയിൽ ഡോക്ടറാകാം

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്

time-read
1 min  |
April 27, 2024