試す - 無料

നല്ല കിടു കൗണ്ടർടോപ്

Vanitha

|

July 08, 2023

അടുക്കളയിലെ കൗണ്ടർടോപ്പിന് ഭംഗിയും സൗകര്യവും ഒത്തിണങ്ങിയ പുതിയ മെറ്റീരിയലുകൾ

നല്ല കിടു കൗണ്ടർടോപ്

മൂ ന്നു നാല് വർഷം മുൻപ് വരെ കിച്ചൻ കൗണ്ടർ ടോപ്പിൽ ഗ്രാനൈറ്റിനായിരുന്നു ആധിപത്യം, എന്നാലിപ്പോൾ പുതിയ മെറ്റീരിയലുകൾ ഗ്രാ നൈറ്റിന്റെ സ്ഥാനം കയ്യടക്കിയിട്ടുണ്ട്. കറ പിടിക്കില്ല, നല്ല ഉറപ്പ് എന്നിവയായിരുന്നു ഗ്രാനൈറ്റ് പ്രിയപ്പെട്ടതാകാനുള്ള കാരണങ്ങൾ. എന്നാൽ ഇതേ ഘടകങ്ങൾക്കൊപ്പം മറ്റു ചില സവിശേഷതകൾ കൂടി വാഗ്ദാനം ചെയ്യുന്ന പുതു മെറ്റീരിയലുകൾ വന്നപ്പോൾ ഗ്രാനൈറ്റിനോടുള്ള പ്രിയം കുറഞ്ഞു.

ഗ്രാനൈറ്റിന് ദൗർലഭ്യം നേരിടുന്നതിനാൽ കരിങ്കല്ല് പോളിഷ് ചെയ്ത് ഗ്രാനൈറ്റ് എന്ന വ്യാജേന ഇറക്കുന്നുണ്ട്. ഇതിന് ഈടു വളരെ കുറവാണ്. എങ്കിലും ഗ്രാനൈറ്റ് ഇപ്പോഴും ജനപ്രിയമാണ്. ഇടക്കാലത്ത് ആളുകൾ ക്വാർട്സിലേക്കു കൂടു മാറിയെങ്കിലും കറ പിടിക്കുന്ന സ്വഭാവം അതിന്റെ ജനപ്രീതി കുറച്ചു. ക്വാർട്സിന് വില കൂടുതലായതിനാൽ കുറഞ്ഞ വിലയിൽ ഗുണമേന്മ കുറഞ്ഞവ സുലഭമായതോടെ ഉടലെടുത്ത പ്രശ്നമാണിത്.

എന്തായാലും കൗണ്ടർടോപ്പിന്റെ കാര്യത്തിൽ അടുക്കളകൾ വേറിട്ടു ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. വിപണി വാഴുന്ന പുതിയ കൗണ്ടർടോപ് മെറ്റീരിയലുകളെക്കുറിച്ചു കൂടുതലറിയാം. സങ്കൽപത്തിനും ബജറ്റിനും ഇണങ്ങുന്നവ തിരഞ്ഞെടുക്കാം.

ടൈൽ

കൗണ്ടർടോപ്പിന് ടൈലിടുന്നതിനെക്കുറിച്ചു ചിന്തിക്കാൻ പോലും പറ്റിയിരുന്നില്ല കുറച്ചു കാലം മുൻപു വരെ. എന്നാലിപ്പോൾ വലിയ അളവുള്ള ടൈൽ കൗണ്ടർടോപ്പിനിടുന്നതാണ് ഏറ്റവും പുതിയ ട്രെൻഡ്. കൗണ്ടർടോപ്പിനായി ഡിസൈൻ ചെയ്ത ഈ ടൈൽ കറ പിടിക്കില്ല എന്നാണു നിർമാതാക്കൾ അവകാശപ്പെടുന്നത്. ടൈലിന്റെ താഴെ മുതൽ മുകൾ വരെ ഏകദേശം ഒരേ നിറം ലഭിക്കും. സാധാരണ വിട്രിഫൈഡ് ടൈൽ പോലെ മുകളിലെ പാളിയിൽ മാത്രമല്ല നിറമുള്ളത് എന്നു ചുരുക്കം. ഇവയുടെ അരികുകൾ ഉരുട്ടിയെടുക്കാനും സാധിക്കും.

ഉപയോഗിക്കാൻ തുടങ്ങിയിട്ട് അധികകാലം ആകാത്തതുകൊണ്ട് ഈ ടൈലിന്റെ പോരായ്മ മനസ്സിലാക്കണമെങ്കിൽ മൂന്നുനാലു വർഷം കഴിയണമെന്നാണു വിദഗ്ധരുടെ അഭിപ്രായം. 15 എംഎം കനത്തിൽ 240x80, 300x80 സെമീ അളവുകളിൽ ടൈൽ ലഭ്യമാണ്. 80 സെമീ വീതിയിൽ ലഭിക്കുന്നതിനാൽ വെയ്സ്റ്റേജ് ഉണ്ടാകാൻ സാധ്യതയുണ്ട്. കൗണ്ടർടോപ്പിന് 62.5 സെമീ വീതിയുടെ ആവശ്യമേയുള്ളൂ. ചതുരശ്രയടിക്ക് 250-400 രൂപയാണ് വില.

സീസർ സ്റ്റോൺ

Vanitha からのその他のストーリー

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Translate

Share

-
+

Change font size