Try GOLD - Free
നല്ല കിടു കൗണ്ടർടോപ്
Vanitha
|July 08, 2023
അടുക്കളയിലെ കൗണ്ടർടോപ്പിന് ഭംഗിയും സൗകര്യവും ഒത്തിണങ്ങിയ പുതിയ മെറ്റീരിയലുകൾ
-

മൂ ന്നു നാല് വർഷം മുൻപ് വരെ കിച്ചൻ കൗണ്ടർ ടോപ്പിൽ ഗ്രാനൈറ്റിനായിരുന്നു ആധിപത്യം, എന്നാലിപ്പോൾ പുതിയ മെറ്റീരിയലുകൾ ഗ്രാ നൈറ്റിന്റെ സ്ഥാനം കയ്യടക്കിയിട്ടുണ്ട്. കറ പിടിക്കില്ല, നല്ല ഉറപ്പ് എന്നിവയായിരുന്നു ഗ്രാനൈറ്റ് പ്രിയപ്പെട്ടതാകാനുള്ള കാരണങ്ങൾ. എന്നാൽ ഇതേ ഘടകങ്ങൾക്കൊപ്പം മറ്റു ചില സവിശേഷതകൾ കൂടി വാഗ്ദാനം ചെയ്യുന്ന പുതു മെറ്റീരിയലുകൾ വന്നപ്പോൾ ഗ്രാനൈറ്റിനോടുള്ള പ്രിയം കുറഞ്ഞു.
ഗ്രാനൈറ്റിന് ദൗർലഭ്യം നേരിടുന്നതിനാൽ കരിങ്കല്ല് പോളിഷ് ചെയ്ത് ഗ്രാനൈറ്റ് എന്ന വ്യാജേന ഇറക്കുന്നുണ്ട്. ഇതിന് ഈടു വളരെ കുറവാണ്. എങ്കിലും ഗ്രാനൈറ്റ് ഇപ്പോഴും ജനപ്രിയമാണ്. ഇടക്കാലത്ത് ആളുകൾ ക്വാർട്സിലേക്കു കൂടു മാറിയെങ്കിലും കറ പിടിക്കുന്ന സ്വഭാവം അതിന്റെ ജനപ്രീതി കുറച്ചു. ക്വാർട്സിന് വില കൂടുതലായതിനാൽ കുറഞ്ഞ വിലയിൽ ഗുണമേന്മ കുറഞ്ഞവ സുലഭമായതോടെ ഉടലെടുത്ത പ്രശ്നമാണിത്.
എന്തായാലും കൗണ്ടർടോപ്പിന്റെ കാര്യത്തിൽ അടുക്കളകൾ വേറിട്ടു ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. വിപണി വാഴുന്ന പുതിയ കൗണ്ടർടോപ് മെറ്റീരിയലുകളെക്കുറിച്ചു കൂടുതലറിയാം. സങ്കൽപത്തിനും ബജറ്റിനും ഇണങ്ങുന്നവ തിരഞ്ഞെടുക്കാം.
ടൈൽ
കൗണ്ടർടോപ്പിന് ടൈലിടുന്നതിനെക്കുറിച്ചു ചിന്തിക്കാൻ പോലും പറ്റിയിരുന്നില്ല കുറച്ചു കാലം മുൻപു വരെ. എന്നാലിപ്പോൾ വലിയ അളവുള്ള ടൈൽ കൗണ്ടർടോപ്പിനിടുന്നതാണ് ഏറ്റവും പുതിയ ട്രെൻഡ്. കൗണ്ടർടോപ്പിനായി ഡിസൈൻ ചെയ്ത ഈ ടൈൽ കറ പിടിക്കില്ല എന്നാണു നിർമാതാക്കൾ അവകാശപ്പെടുന്നത്. ടൈലിന്റെ താഴെ മുതൽ മുകൾ വരെ ഏകദേശം ഒരേ നിറം ലഭിക്കും. സാധാരണ വിട്രിഫൈഡ് ടൈൽ പോലെ മുകളിലെ പാളിയിൽ മാത്രമല്ല നിറമുള്ളത് എന്നു ചുരുക്കം. ഇവയുടെ അരികുകൾ ഉരുട്ടിയെടുക്കാനും സാധിക്കും.
ഉപയോഗിക്കാൻ തുടങ്ങിയിട്ട് അധികകാലം ആകാത്തതുകൊണ്ട് ഈ ടൈലിന്റെ പോരായ്മ മനസ്സിലാക്കണമെങ്കിൽ മൂന്നുനാലു വർഷം കഴിയണമെന്നാണു വിദഗ്ധരുടെ അഭിപ്രായം. 15 എംഎം കനത്തിൽ 240x80, 300x80 സെമീ അളവുകളിൽ ടൈൽ ലഭ്യമാണ്. 80 സെമീ വീതിയിൽ ലഭിക്കുന്നതിനാൽ വെയ്സ്റ്റേജ് ഉണ്ടാകാൻ സാധ്യതയുണ്ട്. കൗണ്ടർടോപ്പിന് 62.5 സെമീ വീതിയുടെ ആവശ്യമേയുള്ളൂ. ചതുരശ്രയടിക്ക് 250-400 രൂപയാണ് വില.
സീസർ സ്റ്റോൺ
This story is from the July 08, 2023 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha

Vanitha
LIFE ON ROADS പുതുമണ്ണു തേടി
ലക്ഷ്യത്തേക്കാൾ യാത്രയിലെ കാഴ്ചകളെയും അനുഭവങ്ങളെയും സ്നേഹിക്കുന്ന സംഗീതും കാവ്യയും
3 mins
October 11, 2025

Vanitha
Reba's Journey ON Screen Road
തെന്നിന്ത്യൻ നായിക റേബാ ജോണിന്റെ യാത്രകളും ജീവിതത്തിലെ പുതിയ വിശേഷങ്ങളും
3 mins
October 11, 2025

Vanitha
ചലിയേ റാണീസ്
\"ചലിയേ റാണി ബേബി..ബേബി', \"ഏത് മൂഡ്... ഓണം മൂഡ് അങ്ങനെ പുതുതലമുറ ഗാനങ്ങളിലൂടെ പാട്ടിന്റെ ന്യൂവബായ ഹിലാരി സിസ്റ്റേഴ്സിന്റെ സംഗീതയാത്രയുടെ കഥ
2 mins
October 11, 2025

Vanitha
ടെന്റ് ക്യാംപിങ്ങിന് റെഡിയാണോ?
ടെന്റ് ക്യാംപിങ്ങിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1 min
October 11, 2025

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025
Translate
Change font size