試す - 無料

എന്റെ സമരം എന്റെ കഥ

Manorama Weekly

|

May 25,2024

വഴിവിളക്കുകൾ

-  എൻ.പി. ഹാഫിസ് മുഹമ്മദ്

എന്റെ സമരം എന്റെ കഥ

ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്റെ ഉപ്പയ്ക്ക് ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്. അന്നു ഞാൻ പഠിക്കുന്ന എംഎം ഹൈസ്കൂളിൽ വച്ച് അദ്ദേഹത്തിന് നാട്ടുകാർ ഒരു സ്വീകരണം നൽകി. നമ്മുടെ പ്രദേശത്തിന്റെ അഭിമാനമാണെന്നു പറഞ്ഞ് എല്ലാവരും ഉപ്പയെ പുകഴ്ത്താൻ തുടങ്ങി.

തിരിച്ചുവരുമ്പോൾ ഞാൻ ഉപ്പയോടു പറഞ്ഞു: "ഞാനും കഥയെഴുതാൻ പോകുകയാണ്'. 'നല്ലകാര്യം തന്നെ എഴുതിക്കോ എന്നായിരുന്നു മറുപടി. അങ്ങനെ ഞാൻ രണ്ടു കഥകളെഴുതി. ഒന്ന്, ഞാൻ ചിത്രകാരനായ കഥ. രണ്ടാമത്തെ കഥയുടെ പേര് "എന്റെ സമരം എന്നാണ്. എട്ടാം ക്ലാസിൽ വച്ച് ഉപ്പ പ്രഖ്യാപിച്ചിരുന്നു ഒന്നാംറാങ്ക് കിട്ടിയാൽ സമ്മാനം തരും എന്ന്. ഉമ്മയുടെ തറവാട്ടിൽ കൂട്ടുകുടുംബമായാണ് ഞങ്ങൾ അന്നു താമസിച്ചിരുന്നത്. രണ്ട് കട്ടിൽ അടുപ്പിച്ചിട്ടാണു കിടന്നിരുന്നത്. "റാങ്ക് കിട്ടിയാൽ എനിക്കൊരു കട്ടിൽ വാങ്ങിച്ചു തരുമോ?' ഞാൻ ചോദിച്ചു. തരാമെന്ന് ഉപ്പ പറഞ്ഞു. റാങ്ക് കിട്ടി.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size