試す - 無料

പംക്തികളൊരായിരം

Manorama Weekly

|

November 18, 2023

കഥക്കൂട്ട്

- തോമസ് ജേക്കബ്

പംക്തികളൊരായിരം

പേരു ശരിയായാൽ പാതിയായി എന്നു പണ്ടാരോ പറഞ്ഞത് അച്ചട്ടാവുന്നതു പംക്തികളുടെ കാര്യത്തിലാണ്. കൊല്ലത്തെ " മലയാളനാട്ടി'ൽ തന്റെ പംക്തിക്ക് ‘കൗമുദി' പത്രാധിപർ കെ.ബാലകൃഷ്ണൻ "സാഹിത്യവാരഫലം' എന്നു പേരിട്ടത് പ്രഫ. എം. കൃഷ്ണൻ നായർക്ക് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും അതിനു പകരം "സാഹിത്യരംഗം കഴിഞ്ഞയാഴ്ചയിൽ എന്നോ മറ്റോ ആയിരുന്നെങ്കിൽ എന്തൊരു വളിപ്പായിപ്പോയേനെ!

ഓരോ ആഴ്ചയിലെയും ഏറ്റവും നല്ല ഉദ്ധരണികൾ തിരഞ്ഞെടുത്തു  കൊടുക്കാൻ 1979 ൽ തീരുമാനിച്ചപ്പോൾ ആ പംക്തിക്ക് "വാചകമേള' എന്ന പേരു കിട്ടിയ ഉടൻ തന്നെ സംഗതി ഏറ്റു എന്നു ഞങ്ങൾക്കെല്ലാം മനസ്സിലായി. കുറെക്കഴിഞ്ഞ് മറ്റു പത്രങ്ങളും അത്തരം പംക്തികൾ തുടങ്ങിയപ്പോൾ അവിടത്തെ പംക്തിപേർ പറയുന്നതിനു പകരം മറ്റേ പത്രത്തിന്റെ വാചകമേളയിൽ ഈ വാചകം കണ്ടില്ല' എന്നൊക്കെ ആളുകൾ പറയാൻ തുടങ്ങി.

വിദ്യാർഥികളുടെ പേജിന് പഠിപ്പുര എന്നു പേരു കിട്ടിയപ്പോഴും ഇതുപോലൊരു സന്തോഷം തോന്നി.

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size