試す - 無料

പരസ്പരം തിരിച്ചറിഞ്ഞ രണ്ടുപേർ

Manorama Weekly

|

October 28, 2023

വഴിവിളക്കുകൾ

-  ശത്രുഘ്നൻ

പരസ്പരം തിരിച്ചറിഞ്ഞ രണ്ടുപേർ

ഒരു ജന്മത്തിൽ രണ്ടു ജന്മമുണ്ടാകുക എന്ന പ്രത്യേക സുഖം കിട്ടിയ ആളാണു ഞാൻ. ആദ്യം ഗോവിന്ദൻകുട്ടി ആയിരുന്നു. ഗോവിന്ദൻകുട്ടി വെങ്ങാലിൽ എന്ന പേരിൽ എഴുതിയ “സൈക്കിളിനു പിന്നിൽ എന്ന കഥ മാതൃഭൂമി ബാലപംക്തിയിൽ പ്രസിദ്ധീകരിച്ചു. കുറച്ചുകൂടി ഗൗരവമുള്ള കഥ എഴുതണം എന്നു കരുതി ജീവിതത്തിലെ ഒരു അനുഭവത്തെ ആസ്പദമാക്കി മറ്റൊരു കഥ എഴുതി. ആ കഥ എഴുതി ഒരു ബന്ധുവിനെ കാണിച്ചു. അവർ എന്നോടു പറഞ്ഞു: "ഉണ്ണി, വീട്ടുകാരെക്കുറിച്ച് ദുഷ്ടത്തരം എഴുതലല്ല കഥ. അതുകൊണ്ട് നീ കഥയെഴുത്ത് നിർത്തണം.

“ശരി. നിർത്തി.

അന്ന് ജീവിതത്തിൽ ഒരിക്കലും ഇനി കഥയെഴുതില്ല എന്നു ഞാൻ തീരുമാന മെടുത്തു. പഠിത്തം കഴിഞ്ഞ് പാലക്കാട് എഫ്എസിടിയിൽ ജോലിക്കു ചേർന്നു. ആ സമയത്താണ് പ്രശസ്ത സാഹിത്യകാരൻ നന്തനാർ അവിടെ എത്തുന്നത്. ഞങ്ങൾ തമ്മിൽ വളരെ വേഗം തന്നെ വലിയ അടുപ്പത്തിലായി. സംസാരിക്കുന്നതിനിടെ അദ്ദേഹം ചോദിച്ചു: “എന്താ ഗോവിന്ദൻകുട്ടി കഥ എഴുതാത്തത്? എഴുതാനുള്ള കഴിവുണ്ടല്ലോ.

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size