कोशिश गोल्ड - मुक्त

നീ...ഹിമമഴയായ് വരൂ

Vanitha

|

May 10, 2025

പാട്ടൊഴുകുന്ന മേടയിൽ വിട്ടിൽ വനിതയ്ക്കു വേണ്ടി ഡോ. കെ. ഓമനക്കുട്ടിയും കൊച്ചുമകൻ ഹരിശങ്കറും സംസാരിക്കാനിരുന്നു. സംഗീതം നിറഞ്ഞ ജീവിതവിശേഷങ്ങൾക്കൊപ്പം

- വി. ആർ. ജ്യോതിഷ്

നീ...ഹിമമഴയായ് വരൂ

പത്മശ്രീ പുരസ്കാരം ലഭിച്ചു എന്നറിഞ്ഞപ്പോൾ ഡോ. കെ. ഓമനക്കുട്ടി ടീച്ചർ ഇങ്ങനെയാണു പറഞ്ഞത്.

“ഓർമകളിൽ എപ്പോഴും സംഗീതമാണ്. സംഗീതത്തിൽ എപ്പോഴും ശിഷ്യരാണ്. ശിഷ്യരിൽ എന്നും സ്നേഹമാണ്. സ്നേഹം എന്നും സംഗീതമാണ്. ആ സംഗീതം ദൈവമാണ്. ആ ദൈവത്തിനു സ്തുതി.'' പത്മശ്രീ പുരസ്കാരം രാഷ്ട്രപതിയിൽ നിന്നു സ്വീകരിച്ചു തിരിച്ചെത്തിയതേയുള്ളു ടീച്ചർ. പ്രഖ്യാപനം വന്നപ്പോൾ തുടങ്ങിയ അഭിനന്ദന പ്രവാഹം ഇതുവരെ നിലച്ചിട്ടില്ല. വിളിക്കുന്നവരിൽ കൂടുതലും ശിഷ്യർ തന്നെ. കഴിഞ്ഞ 60 വർഷമായി സംഗീതമധുരം ശിഷ്യരിലേക്കു പകരുന്ന ടീച്ചർക്കു മുന്നിൽ ഇപ്പോഴുമെത്തുന്നു ശുദ്ധസംഗീതത്തിന്റെ പൊരുൾ തേടി വരുന്ന കുരുന്നുകൾ.

നാലു തലമുറയായി ഈ വീട്ടിൽ നിന്നു ശാസ്ത്രീയസംഗീതം ഉയരുന്നു. ഹരിപ്പാട് മേടയിൽ വീട്ടിൽ മലബാർ ഗോപാലൻ നായർ പ്രശസ്തനായ ഗായകനായിരുന്നു. ഭാര്യ കമലാക്ഷി അമ്മ സംഗീതാധ്യാപികയും.

മൂന്നു മക്കൾ മൂത്തമകൻ എം.ജി. രാധാകൃഷ്ണൻ, രണ്ടാമത്തെ മകൾ ഡോ. കെ. ഓമനക്കുട്ടി, മൂന്നാമത്തെ മകൻ എം.ജി. ശ്രീകുമാർ. നാലാം തലമുറയിൽ ഇപ്പോൾ ഗായകൻ കെ. എസ്. ഹരിശങ്കർ. യുവതലമുറയുടെ രോമാഞ്ചം.

imageഓമനക്കുട്ടി ടീച്ചറുടെ മകൾ കമലാലക്ഷ്മിയുടെയും പ്രസിദ്ധസംഗീതജ്ഞനും അധ്യാപകനുമായിരുന്ന ഡോ. ആലപ്പുഴ ശ്രീകുമാറിന്റെയും മകൻ. ഗായികയും പ്രശസ്തയായ വീണ വിദുഷിയുമാണു കമലാ ലക്ഷ്മി. മലയാളത്തിന്റെ അർജിത് സിങ് എന്നാണു പലരും ഹരിശങ്കറിനെ വിളിക്കുന്നത്. തിരുവനന്തപുരത്തു മേടയിൽ വീട്ടിൽ ഇപ്പോൾ ടീച്ചറും മകളും കുടുംബവുമാണ് താമസം. ഭർത്താവ് ഗോപിനാഥൻ നായരും സഹോദരൻ എം.ജി.രാധാകൃഷ്ണനും മരുമകൻ ആലപ്പുഴ ശ്രീകുമാറും വിട പറഞ്ഞതിന്റെ ശൂന്യത ഇവിടെയുണ്ട്. എങ്കിലും ഈ വലിയ വീട്ടിൽ നിന്ന് എപ്പോഴും ശ്രുതിശുദ്ധമായ ശാസ്ത്രീയസംഗീതമുയരുന്നു. ഒരു സംഗീതപരിപാടി കഴിഞ്ഞു മടങ്ങിവന്നതേയുള്ളു ഹരിശങ്കർ, മലയാളികളുടെ പ്രിയപ്പെട്ട ടീച്ചറും കൊച്ചുമകൻ കെ.എസ്. ഹരിശങ്കറും വനിതയ്ക്കു വേണ്ടി ഒന്നിച്ചിരുന്നു.

"അച്ഛനും അമ്മൂമ്മയുമാണു സംഗീതത്തിലെ ഗുരുക്കന്മാർ. അവരാണു തുടങ്ങിത്തന്നത്. അതു മോശമായില്ല എന്നു കരുതുന്നു. അല്ലേ അമ്മാ...' ഹരിശങ്കർ സംസാരിച്ചു തുടങ്ങി. അമ്മ കമലാലക്ഷ്മിയും ഭാര്യ ഗാഥയും ഒപ്പമുണ്ട്. അതിനു മറുപടി പറഞ്ഞതു ടീച്ചറാണ്.

Vanitha से और कहानियाँ

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Listen

Translate

Share

-
+

Change font size