يحاول ذهب - حر
നീ...ഹിമമഴയായ് വരൂ
May 10, 2025
|Vanitha
പാട്ടൊഴുകുന്ന മേടയിൽ വിട്ടിൽ വനിതയ്ക്കു വേണ്ടി ഡോ. കെ. ഓമനക്കുട്ടിയും കൊച്ചുമകൻ ഹരിശങ്കറും സംസാരിക്കാനിരുന്നു. സംഗീതം നിറഞ്ഞ ജീവിതവിശേഷങ്ങൾക്കൊപ്പം
പത്മശ്രീ പുരസ്കാരം ലഭിച്ചു എന്നറിഞ്ഞപ്പോൾ ഡോ. കെ. ഓമനക്കുട്ടി ടീച്ചർ ഇങ്ങനെയാണു പറഞ്ഞത്.
“ഓർമകളിൽ എപ്പോഴും സംഗീതമാണ്. സംഗീതത്തിൽ എപ്പോഴും ശിഷ്യരാണ്. ശിഷ്യരിൽ എന്നും സ്നേഹമാണ്. സ്നേഹം എന്നും സംഗീതമാണ്. ആ സംഗീതം ദൈവമാണ്. ആ ദൈവത്തിനു സ്തുതി.'' പത്മശ്രീ പുരസ്കാരം രാഷ്ട്രപതിയിൽ നിന്നു സ്വീകരിച്ചു തിരിച്ചെത്തിയതേയുള്ളു ടീച്ചർ. പ്രഖ്യാപനം വന്നപ്പോൾ തുടങ്ങിയ അഭിനന്ദന പ്രവാഹം ഇതുവരെ നിലച്ചിട്ടില്ല. വിളിക്കുന്നവരിൽ കൂടുതലും ശിഷ്യർ തന്നെ. കഴിഞ്ഞ 60 വർഷമായി സംഗീതമധുരം ശിഷ്യരിലേക്കു പകരുന്ന ടീച്ചർക്കു മുന്നിൽ ഇപ്പോഴുമെത്തുന്നു ശുദ്ധസംഗീതത്തിന്റെ പൊരുൾ തേടി വരുന്ന കുരുന്നുകൾ.
നാലു തലമുറയായി ഈ വീട്ടിൽ നിന്നു ശാസ്ത്രീയസംഗീതം ഉയരുന്നു. ഹരിപ്പാട് മേടയിൽ വീട്ടിൽ മലബാർ ഗോപാലൻ നായർ പ്രശസ്തനായ ഗായകനായിരുന്നു. ഭാര്യ കമലാക്ഷി അമ്മ സംഗീതാധ്യാപികയും.
മൂന്നു മക്കൾ മൂത്തമകൻ എം.ജി. രാധാകൃഷ്ണൻ, രണ്ടാമത്തെ മകൾ ഡോ. കെ. ഓമനക്കുട്ടി, മൂന്നാമത്തെ മകൻ എം.ജി. ശ്രീകുമാർ. നാലാം തലമുറയിൽ ഇപ്പോൾ ഗായകൻ കെ. എസ്. ഹരിശങ്കർ. യുവതലമുറയുടെ രോമാഞ്ചം.
ഓമനക്കുട്ടി ടീച്ചറുടെ മകൾ കമലാലക്ഷ്മിയുടെയും പ്രസിദ്ധസംഗീതജ്ഞനും അധ്യാപകനുമായിരുന്ന ഡോ. ആലപ്പുഴ ശ്രീകുമാറിന്റെയും മകൻ. ഗായികയും പ്രശസ്തയായ വീണ വിദുഷിയുമാണു കമലാ ലക്ഷ്മി. മലയാളത്തിന്റെ അർജിത് സിങ് എന്നാണു പലരും ഹരിശങ്കറിനെ വിളിക്കുന്നത്. തിരുവനന്തപുരത്തു മേടയിൽ വീട്ടിൽ ഇപ്പോൾ ടീച്ചറും മകളും കുടുംബവുമാണ് താമസം. ഭർത്താവ് ഗോപിനാഥൻ നായരും സഹോദരൻ എം.ജി.രാധാകൃഷ്ണനും മരുമകൻ ആലപ്പുഴ ശ്രീകുമാറും വിട പറഞ്ഞതിന്റെ ശൂന്യത ഇവിടെയുണ്ട്. എങ്കിലും ഈ വലിയ വീട്ടിൽ നിന്ന് എപ്പോഴും ശ്രുതിശുദ്ധമായ ശാസ്ത്രീയസംഗീതമുയരുന്നു. ഒരു സംഗീതപരിപാടി കഴിഞ്ഞു മടങ്ങിവന്നതേയുള്ളു ഹരിശങ്കർ, മലയാളികളുടെ പ്രിയപ്പെട്ട ടീച്ചറും കൊച്ചുമകൻ കെ.എസ്. ഹരിശങ്കറും വനിതയ്ക്കു വേണ്ടി ഒന്നിച്ചിരുന്നു."അച്ഛനും അമ്മൂമ്മയുമാണു സംഗീതത്തിലെ ഗുരുക്കന്മാർ. അവരാണു തുടങ്ങിത്തന്നത്. അതു മോശമായില്ല എന്നു കരുതുന്നു. അല്ലേ അമ്മാ...' ഹരിശങ്കർ സംസാരിച്ചു തുടങ്ങി. അമ്മ കമലാലക്ഷ്മിയും ഭാര്യ ഗാഥയും ഒപ്പമുണ്ട്. അതിനു മറുപടി പറഞ്ഞതു ടീച്ചറാണ്.
هذه القصة من طبعة May 10, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

