The Perfect Holiday Gift Gift Now

പ്രിയാമണി ON DUTY

Vanitha

|

February 01, 2025

ഇരുത്തം വന്ന വാക്കുകളിൽ പ്രിയാമണിയുടെ തിരിച്ചറിവുകൾ

- ബൈജു ഗോവിന്ദ്

പ്രിയാമണി ON DUTY

എരിവേനലിൽ മാനത്തു വിടരുന്ന മഴവില്ലു പോലെയാണു പ്രിയാമണി. പൊടുന്നനെ പ്രത്യക്ഷപ്പെട്ട് ആകാശത്തോളം ഉയർന്നു താരാപഥത്തിലങ്ങനെ തിളങ്ങി നിൽക്കും. മുംബൈയിൽ വെസ്റ്റ് അന്ധേരിയിലെ വീട്ടിലിരുന്നു പുത്തൻ വിശേഷങ്ങൾ പറയുന്ന സമയത്തും ഓർമകൾ ഏഴഴകിൽ പീലി വിടർത്തി.

“ഭാരതിരാജ, മണിരത്നം, ബാലു മഹേന്ദ്ര, രാംഗോപാൽ വർമ, രജിത് തുടങ്ങിയവരുടെ സിനിമകളിലൂടെ കടന്നുവരാൻ സാധിച്ചതു കൊണ്ടാണു നല്ല കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള പക്വത എനിക്കു കിട്ടിയത്. ഒരു പ്രൊജക്ട് വരുമ്പോൾ അതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ആലോചിക്കും. സംവിധാനം, നിർമാണം, തിരക്കഥ, ക്യാമറ, നായകൻ എന്നിവയെല്ലാം എ പ്ലസ് ആകുമ്പോൾ പ്രേക്ഷകർക്കു പ്രതീക്ഷ ഉയരും. അതിനൊപ്പം കഥാപാത്രങ്ങൾ കോംപീറ്റ് ചെയ്തു നിൽക്കണം.

ഞാൻ അഭിനിയിച്ചിട്ടുള്ള ഒട്ടുമിക്ക സിനിമകളിലും ഈ വെല്ലുവിളി നേരിട്ടിട്ടുണ്ട്. പ്രശസ്ത സംവിധായകരുടെ സിനിമയിൽ അഭിനയിച്ചുവെന്നു മേനി പറയുകയല്ല. പുതിയ സംവിധായകരോടൊപ്പം വർക്ക് ചെയ്യുമ്പോൾ അവരുടെ മനസ്സിലെ കഥാപാത്രങ്ങളെ പൂർണതയിലെത്തിക്കാൻ മുൻപരിചയം സഹായമാകുമെന്ന തിരിച്ചറിവാണത്.'' ഇരുത്തം വന്ന വാക്കുകളിൽ പ്രിയാമണി പറയുന്നു.

വിവിധ ഭാഷകളിൽ വിവിധ നായകർ. ആരാണ് ഏറ്റവും പ്രിയപ്പെട്ട നായകൻ?

ഒറ്റ മറുപടിയേയുള്ളൂ, ഷാറുഖ് ഖാൻ. നടൻ മാത്രമല്ല, നന്മയുള്ള വ്യക്തിയുമാണ് അദ്ദേഹം. ജവാൻ എന്ന സിനിമയിൽ ഷാറുഖിന്റെ ഒപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിലാണു പറയുന്നത്. സംവിധായകൻ ആറ്റ്ലിയാണ് എന്നെ വിളിച്ചത്. അതിനു മുൻപ് ഷാറുഖിന്റെ "ചെന്നൈ എക്സ്പ്രസ്' എന്ന സിനിമയ്ക്കു വേണ്ടി ഒരു ഗാനരംഗത്തിൽ ഡാൻസ് ചെയ്തിരുന്നു. ഷാറുഖിനൊപ്പം അഭിനയിക്കാനുള്ള അവസരവുമായി മറ്റൊരു വിളി വരുമ്പോഴുണ്ടായ സന്തോഷം പറയാനുണ്ടോ, അത്രമാത്രം എക്സൈസറ്റഡ് ആയിരുന്നു.

ഷാറുഖ് ഖാൻ ലൊക്കേഷനിൽ എത്തിയെന്നറിഞ്ഞയുടനെ ഞങ്ങൾ കാണാൻ ചെന്നു. അദ്ദേഹം എന്നെ പേരു വിളിച്ച് ഹഗ് ചെയ്തു. നെറ്റിയിൽ ചുംബിച്ചു സ്നേഹത്തോടെ പറഞ്ഞു, “താങ്ക് യു ഫോർ ഡൂയിങ് ദിസ് ഫിലിം നയൻതാര, ദീപിക പദുകോൺ, സന്യ മൽഹോത്ര എന്നിവരൊക്കെ ജവാനിലുണ്ട്. ഓരോരുത്തരേയും ചേർത്തു നിർത്തി നിങ്ങളെല്ലാം ആസാദിന്റെ ഗേൾസാണെന്ന് അദ്ദേഹം ഓർമിപ്പിക്കുമായിരുന്നു. ജവാനിൽ ഷാറുഖ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ആസാദ്.

Vanitha से और कहानियाँ

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Vanitha

Vanitha

ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 03, 2026

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Vanitha

Vanitha

കിളിയഴകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Listen

Translate

Share

-
+

Change font size