कोशिश गोल्ड - मुक्त
ഓർമ്മകൾ നീന്തുന്ന താഴ്വര
Vanitha
|September 02, 2023
എഴുത്തിന്റെ നാൽപതാം വർഷത്തിൽ ജീവിതം പറഞ്ഞ് ജോയ്സി
നോബേൽ ജേതാവ് ബിയേൽ നൊഗാർസിയ മാർകേസിനു സ്വന്തം നാടായ അരക്കാറ്റക്ക് എ ങ്ങനെയാണോ അതാണ് ജോയ്സിക്കു തീക്കോയി. അരക്കാറ്റക്കയിലെ വീട്ടിൽ മുത്തച്ഛന്റെ കഥകൾ കേട്ടാണു മാർകേസിലെ കഥയെഴുത്തുകാരൻ പരുവപ്പെട്ടതെങ്കിൽ, ചൊവ്വാറ്റുകുന്നേൽ തറവാട്ടിലെ മാണിച്ചേട്ടനെന്ന വല്യപ്പനിൽ നിന്നാണു ജോയ്സിയുടെ ഓർമകൾ തുടങ്ങുന്നത്. മഴ ഒളിഞ്ഞും തെളിഞ്ഞും മുഖം കാട്ടിയ ഒരു പകലിൽ ജനിച്ചു വളർന്ന വീട്ടിലേക്കും ഓർമകളുറങ്ങുന്ന ഗ്രാമത്തിലേക്കും ജോയ്സി ഒരു യാത്ര പോയി.
കോട്ടയം ജില്ലയിൽ, ഈരാറ്റുപേട്ടയ്ക്കടുത്തു തീ ക്കോയി. കിഴക്കൻ മലനിരകളെ പൊതിഞ്ഞുപിടി ക്കുന്ന നേർത്ത മഞ്ഞിന്റെ തിരശീല പുതച്ച അടിവാരഗ്രാമം. നനഞ്ഞ പച്ചത്തഴപ്പുകൾക്കിടയിൽ 125 വർഷത്തെ പഴക്കത്തോടെ തലയുയർത്തി നിൽക്കുന്ന ചൊവ്വാറ്റുകുന്നേൽ തറവാടിന്റെ മുറ്റത്തേക്ക് ഒതുക്കു കല്ലുകൾ കയറിച്ചെല്ലുമ്പോൾ ഇരമ്പിയെത്തിയ ഓർമകളെ വകഞ്ഞു പിടിക്കാനെന്നോണം അദ്ദേഹം മെല്ലെ കൈകളുയർത്തി, ശേഷം ആ പഴ യ അഞ്ചു വയസ്സുകാരനായി.
“ഞാൻ ജനിച്ചത് ഈ വീട്ടിലാണ്. ഈ മുറ്റത്ത് ഓടിക്കളിച്ചാണു വളർന്നത്. വല്യപച്ചൻ പണി കഴിപ്പിച്ച തറവാട് ഭാഗം വച്ചപ്പോൾ ചാച്ചന്റെ ചേട്ടനു കിട്ടി. അദ്ദേഹം വിറ്റിട്ട് 25 വർഷത്തിലധികം കഴി ഞ്ഞു. കൂടുതലും ഓലപ്പുരകളായിരുന്ന അക്കാലത്ത് ഈ നാട്ടിലെ ഓടിട്ട വലിയ വീടുകളിലൊന്നായിരുന്നു ചൊവ്വാറ്റുകുന്നേൽ. വരാന്തയിലെ മേൽക്കൂരയിൽ ഒരു തകര ഷീ റ്റ് അധികമായി കയറി എന്നല്ലാതെ, വാങ്ങിയവർ ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.'' ഓർമകളുടെ വരാന്തയിലിരുന്നു ജോയ്സി പറഞ്ഞു തുടങ്ങി.
“വല്യപ്പച്ചൻ വലിയ കാർക്കശ്യക്കാരനായിരുന്നു. മാണി എന്നാണു പേര്. നാട്ടിലെ പ്രമാണി. നാഡിചികിത്സയും തിരുമ്മും ഒക്കെ അറിയുന്ന ആൾ. അതിനൊന്നും പ്രതിഫലം വാങ്ങില്ല. ധാരാളം കൃഷിഭൂമിയുണ്ടായിരുന്നു. വല്യപച്ചനു പതിമൂന്നു മക്കൾ. അതിൽ രണ്ടുപേർ ചെറുതിലേ മരിച്ചു പോയി.
यह कहानी Vanitha के September 02, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Translate
Change font size
