Essayer OR - Gratuit
അമ്മ പോരാടും മകനേ നിനക്കായി
Vanitha
|March 16, 2024
"എന്റെ മകനെ അവർ കൊന്നതാണ്. പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ അമ്മ ഷീബ ജയപ്രകാശ്

ഞങ്ങൾക്കു രണ്ട് ആൺമക്കളാണ്. സിദ്ധാർഥനും പവൻ പ്രകാശും. പവൻ ഇപ്പോൾ പത്താം ക്ലാസ്സിൽ പഠിക്കുന്നു. സിദ്ധാർഥന്റെ സങ്കട വാർത്ത കേരളത്തിലെ എല്ലാ അമ്മമാരും ഇതിനകം അറിഞ്ഞിട്ടുണ്ടാവുമല്ലോ?'' തിരുവനന്തപുരം നെടുമങ്ങാട് കുറ ക്കോടെ സിദ്ധാർഥന്റെ വീട്ടിലെ നിശബ്ദതയിൽ പോലും കേൾക്കാം സങ്കടത്തിന്റെ നിലവിളികൾ. ഒരു വിലാപം പോലെ അമ്മ, മകനെ കുറിച്ചു പറഞ്ഞുതുടങ്ങി.
“അവനെ അവരെല്ലാവരും കൂടി അടിച്ചുകൊന്നു കെട്ടിത്തൂക്കി. എന്നിട്ടു പറയുന്നു; എന്റെ മകൻ ആത്മഹത്യ ചെയ്തതാണെന്ന്. അവൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. അതു ഞങ്ങൾക്ക് ഉറപ്പാണ്.
മലയാള മനോരമയുടെ വിദ്യാരംഭം ചടങ്ങിൽ സി.പി. നായർ സാറാണു സിദ്ധാർഥന് ആദ്യാക്ഷരം കുറിച്ചത്. പഠിച്ച് മിടുക്കനാകണമെന്നു പറഞ്ഞ് അദ്ദേഹം അവനെ അനുഗ്രഹിച്ചു. നഴ്സറി ക്ലാസ് മുതൽ സാറിന്റെ അനുഗ്രഹം അവന് ഉണ്ടായിരുന്നു. പത്തിലും പ്ലസ് ടുവിലും മികച്ച മാർക്ക് നേടി. “പഠിക്ക് മോനെ' എന്ന് ഒരിക്കൽ പോലും എനിക്കു പറയേണ്ടി വന്നിട്ടില്ല.
പാട്ടു പാടാൻ കുട്ടിക്കാലം മുതലേ ഇഷ്ടമായിരുന്നു. അതിലും താൽപര്യം വയലിൻ ആയിരുന്നു. തിരുവനന്തപുരത്ത് പ്രഫ.ഓമനക്കുട്ടി ടീച്ചറുടെ സ്ഥാപനത്തിലായിരുന്നു പഠിച്ചത്. കുറച്ചു നാൾ വായ്പ്പാട്ടു പഠിച്ചിട്ടു വയലിനിലേക്ക് കടക്കാം എന്നു ടീച്ചറാണ് പറഞ്ഞത്. ടീച്ചർക്കും അവനെ ഇഷ്ടമായിരുന്നു. അതൊക്കെ കണ്ടപ്പോൾ അമ്മയായ എനിക്ക് അഭിമാനം തോന്നി. അവനിൽ വലിയ പ്രതീക്ഷയായിരുന്നു. പക്ഷേ, മൂന്നുദിവസം കൊണ്ട് അവർ എല്ലാം അവസാനിപ്പിച്ചു. വയനാട്ടിൽ പോയപ്പോൾ വയലിനും അവൻ കൊണ്ടുപോയിരുന്നു. എന്റെ മോന്റെ ശരീരം നുറുക്കിയതു പോലെ ആ വയലിനും അവർ നുറുക്കിക്കളഞ്ഞിട്ടുണ്ടാകണം.
ഞങ്ങളുടെ പ്രതീക്ഷ
മരുഭൂമിയിൽ കഴിഞ്ഞ 15 വർഷമായി അച്ഛൻ ജയപ്രകാശ് ഒഴുക്കുന്ന വിയർപ്പിന്റെ വില അവനു നന്നായി അറിയാമായിരുന്നു. എൻട്രൻസ് പരീക്ഷ ഒന്നുകൂടി എഴുതാം അപ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ട ഏതെങ്കിലും കോഴ്സിനു ചേരാം എന്നു ഞാൻ പറഞ്ഞപ്പോൾ എന്നെ കെട്ടിപ്പിടിച്ചു കൊണ്ടാണു പറഞ്ഞത് "അമ്മാ... എനിക്ക് ഈ കോഴ്സ് പഠിച്ചാൽ മതി.' അവനു മൃഗങ്ങളെ വലിയ ഇഷ്ടമായിരുന്നു, മനുഷ്യരെയും. പക്ഷേ, ഇതു രണ്ടുമല്ലാത്തൊരു വർഗം കൂടി ഭൂമിയിലുണ്ടെന്ന് എന്റെ ചക്കര അറിഞ്ഞില്ല.
Cette histoire est tirée de l'édition March 16, 2024 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha

Vanitha
LIFE ON ROADS പുതുമണ്ണു തേടി
ലക്ഷ്യത്തേക്കാൾ യാത്രയിലെ കാഴ്ചകളെയും അനുഭവങ്ങളെയും സ്നേഹിക്കുന്ന സംഗീതും കാവ്യയും
3 mins
October 11, 2025

Vanitha
Reba's Journey ON Screen Road
തെന്നിന്ത്യൻ നായിക റേബാ ജോണിന്റെ യാത്രകളും ജീവിതത്തിലെ പുതിയ വിശേഷങ്ങളും
3 mins
October 11, 2025

Vanitha
ചലിയേ റാണീസ്
\"ചലിയേ റാണി ബേബി..ബേബി', \"ഏത് മൂഡ്... ഓണം മൂഡ് അങ്ങനെ പുതുതലമുറ ഗാനങ്ങളിലൂടെ പാട്ടിന്റെ ന്യൂവബായ ഹിലാരി സിസ്റ്റേഴ്സിന്റെ സംഗീതയാത്രയുടെ കഥ
2 mins
October 11, 2025

Vanitha
ടെന്റ് ക്യാംപിങ്ങിന് റെഡിയാണോ?
ടെന്റ് ക്യാംപിങ്ങിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1 min
October 11, 2025

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025
Listen
Translate
Change font size