Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année
The Perfect Holiday Gift Gift Now

ഞങ്ങളെ അറിയാതെയും ഞങ്ങൾ അറിയാതെയും

Manorama Weekly

|

July 30, 2022

ലാൽ സലാം

- ലാൽ

ഞങ്ങളെ അറിയാതെയും ഞങ്ങൾ അറിയാതെയും

"റാംജി റാവു, "ഹരിഹർ നഗർ', 'ഗോഡ്ഫാദർ' എന്നീ മൂന്ന് ചിത്രങ്ങളുടെയും സ്ക്രിപ്റ്റ് എഴുതിയത് എറണാകുളത്ത് മയൂര പാർക്ക് ഹോട്ടലിലും ആലുവ പാലസിലും വച്ചായിരുന്നു. അടുത്ത ചിത്രത്തിന് ഒന്ന് സ്ഥലം മാറിയിരുന്ന് എഴുതി നോക്കാം എന്നു തീരുമാനിച്ചു. പ്രകൃതിരമണീയമായ സ്ഥലത്താണെങ്കിൽ കഥ താനേ ഒഴുകിയെത്തുമെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെയാണ് മൂന്നാറിലേക്കു പുറപ്പെടുന്നത്. അവിടെ ഒരു ഹോട്ടലിൽ മുറിയെടുത്തു, ചർച്ച തുടങ്ങി. പക്ഷേ, പ്രകൃതിഭംഗിയും തണുപ്പും  ആസ്വദിക്കുന്നതല്ലാതെ കഥയിൽ കാര്യമായ വളർച്ചയൊന്നും ഉണ്ടായില്ല. രാവിലെ ഉണർന്നാൽ ബ്രേക്ഫാസ്റ്റ്, പിന്നെ മൂടിപ്പു തച്ചുറക്കം. ഉച്ചയ്ക്ക് പിന്നേയും ഭക്ഷണം, അതുകഴിഞ്ഞ് ഉറക്കം. രാത്രി ഭക്ഷണം കഴിഞ്ഞാൽ വീണ്ടും പുലരും വരെ ഉറക്കം. ദിവസങ്ങൾ കഴിഞ്ഞു പോയി. മുറിയിൽ നിന്ന് ഇറങ്ങാതെ ഭക്ഷണവും ഉറക്കവും മാത്രം.

ഒരു ദിവസം ഹോട്ടലിലെ ഒരു പയ്യൻ ഭക്ഷണത്തിന്റെ ഓർഡർ എടുക്കാൻ മുറിയിലെത്തി. അന്ന് അവനോ ആ ഹോട്ടലിലുള്ള മറ്റുള്ളവർക്കോ ഞങ്ങളെ അറിയില്ല. ഭക്ഷണം ഓർഡർ എടുത്തതിനു ശേഷം പരുങ്ങി നിന്ന അവനോട് ഞങ്ങൾ കാര്യം അന്വേഷിച്ചു.

“അല്ല സാറമ്മാരേ, രണ്ടാഴ്ചയോളമായി നിങ്ങൾ വന്നിട്ട്. ഇതു വരെ മൂന്നാറ് കാണാൻ പുറത്തു പോകുന്നത് കണ്ടില്ലല്ലോ.

ഞങ്ങൾ മുറിക്കുള്ളിൽ അടയിരിക്കുന്നത് എന്താണ് എന്നായിരുന്നു അവന്റെ ന്യായമായ സംശയം. സിനിമയ്ക്ക് കഥയുണ്ടാക്കാൻ മൂന്നാറിന്റെ സൗന്ദര്യം ഞങ്ങളെ സഹായിച്ചില്ലെങ്കിലും, അവനോടു പറയാനുള്ള ഒരു കുരുട്ടു കഥ ഞങ്ങളുടെ ഭാവനയിൽ പീലി വിടർത്തി. മറ്റാരോടും ഒരു കാരണവശാലും പറയരുത് എന്ന ആമുഖത്തോടു  ഞങ്ങൾ അവനോടു പറഞ്ഞ കഥ എന്തായിരുന്നു എന്നറിയണ്ടേ? 

“ഞങ്ങൾ കഞ്ചാവിന്റെയും മറ്റ് ചില മയക്കുമരുന്നുകളുടെയും ഏജന്റുമാരാണ്. മുറിയുടെ ജനലിലൂടെ ദൂരെ കാണുന്ന കാട്ടിൽ നിന്നു മയക്കുമരുന്നുകളുമായി രാത്രി ആളെത്തും. പ്രശ്നങ്ങളൊന്നുമില്ല, സുരക്ഷിതമാണ് എന്നറിയിക്കാൻ ദാ, ഈ ലൈറ്റ് ഞങ്ങൾ മിന്നിച്ചു കാണിക്കും (അന്ന് ദുബായിൽ നിന്നു വന്ന ഒരു സുഹൃത്ത് സിദ്ദീഖിന് കൊടുത്ത ലേസർ രശ്മി പ്രവഹിക്കുന്ന കുഞ്ഞാർച്ച് അവനെ കാണിച്ചിട്ടാണ് ഞങ്ങൾ അത് പറഞ്ഞത്). ഇതു മാത്രമാ ഞങ്ങളുടെ ജോലി. പത്തു ശതമാനം ലാഭം ഞങ്ങൾക്കു കിട്ടും.

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back