Intentar ORO - Gratis
പട്ടിയുണ്ട് സൂക്ഷിക്കുക
Vanitha
|May 24, 2025
പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടും പേവിഷബാധയേറ്റു മരിച്ചവരുടെ വാർത്ത നിരന്തരം വരുന്നു. പേവിഷത്തിനെതിരേ കരുതലെടുക്കാം
അവിടെ വേസ്റ്റ് കൊണ്ടിടല്ലേ എന്ന് എല്ലാവരോടും പറഞ്ഞതാ... അതു തിന്നാൻ വന്ന പട്ടികളാ എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്. ഞാനോടി ചെല്ലുമ്പോൾ എന്റെ കുഞ്ഞിനെ കടിച്ചു പറിക്കുകയായിരുന്നു. അപ്പഴേ എടുത്തോണ്ട് ആശുപത്രിയിൽ പോയി. ഇപ്പോ ദാ, കുഞ്ഞു പോയി. എനിക്കിനി കാണാൻ കുഞ്ഞില്ല...'' തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റു പേവിഷ പ്രതിരോധ വാക്സീനെടുത്തിട്ടും മരണത്തിനു കീഴടങ്ങേണ്ടി വന്ന കൊല്ലം പത്തനാപുരത്തെ നിയയുടെ അമ്മ കണ്ണീരോടെ കേരളത്തോടു പറഞ്ഞ വാക്കുകളാണിത്. ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിനു നായ്ക്കളുടെ ആക്രമണം നേരിട്ട് നിയയ്ക്കു മൂന്നു ഡോസ് വാക്സീനെടുത്തിട്ടും പേവിഷബാധ ഉണ്ടാകുകയായിരുന്നു.
പണ്ടൊക്കെ ചില വീടുകളുടെ ഗേറ്റിൽ ഗമയോടെ ഇരുന്ന ബോർഡാണ് "നായയുണ്ട്. സൂക്ഷിക്കുക എന്നത്. ഇന്നു മിക്ക വീടുകളിലും ഒരു നായ എങ്കിലുമുണ്ട്. അവയുടെ റീലുകളും നായയുടെ സ്വന്തം പേജുകളും സോഷ്യൽ മീഡിയയിലും സജീവം. പക്ഷേ, അത്ര ലൈറ്റ് അല്ല വാർത്തകളിൽ നിറയുന്ന കാര്യങ്ങൾ. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു കുഞ്ഞുങ്ങളടക്കം ഏഴു പേരാണു സംസ്ഥാനത്തു പേവിഷബാധയേറ്റു മരണപ്പെട്ടത്. നാലു വർഷത്തിനിടയിൽ സംസ്ഥാനത്തൊട്ടാകെ പേവിഷബാധയേറ്റു മരണപ്പെട്ടത് 89 പേരെന്ന ഞെട്ടിക്കുന്ന കണക്കും പുറത്തു വന്നു.
പേവിഷ പ്രതിരോധപ്രവർത്തനങ്ങളിൽ എല്ലാ മുൻകരുതലും കൈക്കൊണ്ടിട്ടും എവിടെയാണു നമുക്കു പിഴച്ചത്? ആരാണ് ഈ മരണങ്ങൾക്ക് ഉത്തരവാദി? റോഡിൽ വച്ചു പിന്നിലൂടെ വന്ന്ആക്രമിക്കുന്ന തെരുവുനായ മുതൽ വീട്ടിലെ വളർത്തുമൃഗങ്ങൾക്കു വാക്സീനെടുക്കാതെ അലംഭാവം കാണിക്കുന്നവർ വരെ പ്രതിക്കൂട്ടിലാണ്. ഒരു കുര കേട്ടാൽ ഞെട്ടിത്തരിക്കുന്ന അവസ്ഥയിലേക്കു പോകാതിരിക്കാൻ മുൻകരുതലെടുക്കാം. ഭയമല്ല, ജാഗ്രതയാണു പ്രധാനം.
ഞെട്ടിക്കുന്ന കണക്കുകൾ
സംസ്ഥാനത്ത് ഓരോ വർഷവും നായയുടെ കടിയേറ്റു ചികിത്സ തേടുന്നതു രണ്ടുലക്ഷത്തിലധികം പേരാണെന്നു കണക്കുകൾ പറയുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും അതു മൂന്നു ലക്ഷം കടക്കുകയും ചെയ്തു. തെരുവുനായ്ക്കൾ ആക്രമിച്ച കേസുകളുടെ എണ്ണം ഇവയിൽ നിന്നു കൃത്യമായി തരംതിരിച്ചു ലഭ്യമല്ല എന്നാണ് ആരോഗ്യവകുപ്പു പറയുന്നത്. എങ്കിലും ആക്രമണകാരികളായ തെരുവു നായ്ക്കളുടെ എണ്ണത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വലിയ വർധനയുണ്ടെന്നു മൃഗസംരക്ഷണ വകുപ്പ് റി ട്ട. ചീഫ് വെറ്ററിനറി ഓഫിസറായ ഡോ. ബിജു പറയുന്നു.
Esta historia es de la edición May 24, 2025 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Listen
Translate
Change font size
