വിവ ഇൽ പാപ്പ
Vanitha
|April 12, 2025
ലോകമെമ്പാടുമുള്ള വിശ്വാസികളുടെ മനസ്സിൽ കുളിർമഴയായി പെയ്ത പാപ്പയുടെ മടങ്ങിവരവും അതു നൽകുന്ന പ്രത്യാശയും
ഇക്കഴിഞ്ഞ ഫെബ്രുവരി പതിന്നാലിനു വൈകുന്നേരം റോമിലെ ജെമെല്ലി ആശുപത്രിയുടെ വാതിൽക്കൽ ചുവന്ന റോസാപ്പൂക്കളും സുഗന്ധമുള്ള തിരികളും കുന്നുകൂടി.
ആ പ്രണയദിനത്തിൽ കമിതാക്കൾ കൈമാറിയ റോസാപൂക്കളായിരുന്നില്ല. അതു വിശ്വാസത്തിന്റെ പൂക്കളായിരുന്നു. അന്നായിരുന്നു ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ രോഗാതുരനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. മാർപാപ്പയുടെ ആരോഗ്യാവസ്ഥ എന്നറിഞ്ഞ വിശ്വാസികൾ പാപ്പയ്ക്കു ഗുരുതരമാണ് വേണ്ടി പ്രാർ ഥിക്കാൻ ആശുപത്രിക്കു മുന്നിൽ ഒത്തുചേർന്നു. പ്രാർഥനാ സമയത്ത് അവർ സുഗന്ധമുള്ള തിരികൾ കത്തിക്കുകയും അവിടെയുള്ള വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ രൂപത്തിനു മുന്നിൽ തങ്ങൾ കൊണ്ടു വന്ന പൂക്കൾ അർപ്പിക്കുകയും ചെയ്തു.
പാപ്പയുടെ ആശുപത്രി വാർത്ത ലോകമെങ്ങും കാട്ടുതീ പോലെ പടർന്നു. പ്രാർഥനയുടെ കരങ്ങൾ ഭൂ ഗോളത്തിൽ നിന്നുയർന്നു. ആ പ്രാർഥനയുടെ കൂടി ഫലമാവണം പാപ്പ മെല്ലെ ജീവിതത്തിലേക്കു തിരിച്ചു വന്നു. ഇതെഴുതുമ്പോൾ പാപ്പ ആശുപത്രി വിട്ട് തന്റെ ഔദ്യോഗികവസതിയിലേക്കു മാറിയിരിക്കുന്നു.
ആകാശമായ് ഇരുണ്ടു തെളിഞ്ഞ്
ഇരുപത്തിയൊന്നാം വയസ്സിലാണു പാപ്പ ആദ്യമായി മരണത്തിന്റെ കാലൊച്ച കേട്ടത്. അന്ന് ഗുരുതരമായ അണുബാധയെത്തുടർന്ന് പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരുഭാഗം നീക്കം ചെയ്തു. അതിനുശേഷം പല സമയത്തും പാപ്പ രോഗബാധിതനായിട്ടുണ്ട്. അപ്പോഴൊക്കെ ദൈവത്തിന്റെ കരങ്ങളിൽ അദ്ദേഹം സുരക്ഷിതനായിരുന്നു.
കഴിഞ്ഞ വർഷവും ഇതുപോലെ ശൈത്യകാലത്തിന്റെ അവസാനം കടുത്ത ബ്രോങ്കൈറ്റിസ് മൂലം മൂന്നു ദിവസം പാപ്പ ആശുപത്രിയിലായിരുന്നു. ഈ വർഷവും ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകളാണ് അദ്ദേഹം നേരിട്ടത്. ന്യുമോണിയ ബാധിതനായ അദ്ദേഹത്തിന്റെ ആശുപത്രി വാസം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിച്ചാണു മുന്നോട്ടു പോയത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തു തന്നെ പാപ്പയുടെ സ്ഥിതി അതീവഗുരുതരമാണെന്നും നീണ്ട കാലത്തെ ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടിരുന്നു. നെഞ്ചിന്റെ എക്സ്റേയിൽ നിന്ന് പോളി മൈക്രോബിയൻ ഇൻഫക്ഷൻ മുലമുള്ള ന്യുമോണിയ ആണെന്നും ആരോഗ്യം മോശം അവസ്ഥയിൽ ആണെന്നും സ്ഥിരീകരിച്ചു.
Esta historia es de la edición April 12, 2025 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
മിന്നും താലിപ്പൊന്നിൽ ഇവളെൻ സ്വന്തം
വിവാഹദിനം പുലർച്ചെ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആവണിക്ക് ആശുപത്രിയിൽ വച്ചു വരൻ ഷാരോൺ താലി ചാർത്തി...തുടർന്നു വായിക്കുക
3 mins
December 20, 2025
Vanitha
ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം
ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
2 mins
December 20, 2025
Vanitha
Tani malayali
സോഷ്യൽ മീഡിയ താരം ഐശ്വര്യനാഥിന്റെ തനി മലയാളി വിശേഷങ്ങൾ
1 mins
December 20, 2025
Vanitha
പിൻവലിച്ചാലും പണമേറും എസ് ഡബ്ള്യു പി
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
December 20, 2025
Vanitha
Rhythm Beyond limits
സിനിമയിലെത്തി 10 വർഷങ്ങൾ...തെന്നിന്ത്യൻ നായിക മഡോണ സെബാസ്റ്റ്യൻ ചില മാറ്റങ്ങൾക്കുള്ള ഒരുക്കത്തിലാണ്
2 mins
December 20, 2025
Vanitha
സ്വർഗം ഭൂമിയെ തൊടുമ്പോൾ
പരിശുദ്ധ ദൈവമാതാവിന്റെ പേരിൽ ലോകത്ത് ആദ്യമായി നിർമിക്കപ്പെട്ട മരിയോ മജോരെ ബസിലിക്കയിൽ
2 mins
December 20, 2025
Vanitha
പകർത്തി എഴുതി ബൈബിൾ
60കാരി ലൂസി മാത്യു ബൈബിൾ തുറക്കുമ്പോൾ മുന്നിൽ തെളിയുന്ന അക്ഷരങ്ങളിൽ ആത്മസമർപ്പണത്തിന്റെ തിളക്കമുണ്ട്
3 mins
December 20, 2025
Vanitha
ദൈവസ്നേഹം വർണിച്ചീടാൻ...
വത്തിക്കാനിലെ അൾത്താരയിൽ മാർപാപ്പയുടെ സവിധത്തിൽ സ്നേഹഗീതം ആലപിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു ചങ്ങാതിമാരായ സ്റ്റീഫനും വിജയും
4 mins
December 20, 2025
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Listen
Translate
Change font size

