രുചിയാത്ര പിന്നിട്ട 50 വർഷം
Vanitha
|March 29, 2025
വനിത കടന്നു വന്ന 50 രുചിവർഷങ്ങളിലെ മാറ്റങ്ങളെക്കുറിച്ചു പറയുന്നു, ഡോ. ലക്ഷ്മി നായർ
-
എന്തൊരു താളമായിരുന്നു ആ അടുക്കളയ്ക്ക്. ഉരലിന്റെ ദുന്ദുഭി മേളം, അമ്മിക്കല്ലിൽ തേങ്ങ യരയുന്ന ചകചക നാദം. കിണറിൽ നിന്നു വെള്ളം കോരുമ്പോഴുള്ള കരകര ശബ്ദം. തൈരു കടയുമ്പോഴുള്ള കടകട ഗുളുഗുളു ഇരട്ടത്താളം... പിന്നണിക്കൊപ്പം വിറകടുപ്പിലെ ഉരുളിയിൽ കിടന്നു ചുവന്നുള്ളി മൊരിയുന്ന കൊതിപ്പിക്കുന്ന ഗന്ധവും. ശബ്ദവും ഗന്ധവും ചേരുമ്പോൾ കേട്ടിരുന്നു പോകുന്ന പാട്ടു പോലെ സുന്ദരം. അതായിരുന്നു അന്നു മുത്തശ്ശിയുടെ അടുക്കള. തിരുവനന്തപുരം പട്ടണത്തിൽ നിന്ന് അച്ഛന്റെ ഗ്രാമമായ കോലിയക്കോട്ടെ വീട്ടിലേക്കുള്ള യാത്ര ഈ ശബ്ദങ്ങളും ഗന്ധങ്ങളും ആവാഹിച്ചെടുക്കാനുള്ളതു കൂടിയായിരുന്നു. പാചകത്തോടുള്ള എന്റെ ഇഷ്ടത്തിനു തിരി കൊളുത്തിയതും ഈ അടുക്കളയാകും.
അന്നത്തെ അടുക്കളകൾ ഏറെ മാറി. സ്ത്രീകൾ ജോലിക്കു പോയിത്തുടങ്ങിയതാകാം ഈ മാറ്റത്തിന്റെ തുടക്കം. പുതുതാളവും ഭാവവും വന്നു. വേഗം കൂടി. ബ്ലാക്ക് ഓക്സൈഡ് തറകളുടെ തനിമയിൽ നിന്നു ഗ്രാനൈറ്റിന്റെ തിളക്കത്തിലേക്കുള്ള അടുക്കളയുടെ യാത്രയിൽ മാഞ്ഞുപോയവരിൽ ഏറ്റവും പ്രധാനി വിറകടുപ്പാണ്. കൊതുമ്പും ചൂട്ടും കൊണ്ടും മുതൽ അടുപ്പിനു തീ പകരാൻ വേണ്ടുന്ന സകലതും പറമ്പിൽ നിന്നു കിട്ടിയിരുന്നു.
വിറകടുപ്പിന്റെ ധനികനായ കൂട്ടുകാരനായിരുന്നു അറക്കപ്പൊടി അടുപ്പ്. അറക്കപ്പൊടി തടിമില്ലിൽ നിന്നു വാങ്ങണം. തലേന്നു രാത്രി കിടക്കുന്നതിനു മുൻപ് അടുപ്പിൽ അറക്കപ്പൊടി അമർത്തി നിറച്ചു സെറ്റ് ചെയ്തു വയ്ക്കും. രാവിലെ താഴെയുള്ള ദ്വാരത്തിൽ ഒന്നോ രണ്ടോ ചൂട്ടിൻ കഷണം വച്ചു തീ കൊടുത്താൽ അടുപ്പു പുകഞ്ഞു തുടങ്ങും.
കുറച്ചു കഴിഞ്ഞപ്പോൾ വിറകടുപ്പിനു ചട്ടമ്പി'ക്കൂട്ടുകാരൻ വന്നു, പേര് ഹീറ്റർ. കൈ തെറ്റിയാൽ ഷോക്ക് കൊണ്ട് അടി തരും. അന്നു ഹീറ്ററിൽ നിന്നു ഷോക്ക് "അടി കിട്ടിയവർക്കറിയാം അതിന്റെ വീര്യം. 70കളുടെ അവസാനവും 80 കളുടെ ആദ്യവുമാണു ഗ്യാസ് അടുപ്പുകൾ വരുന്നത്. അന്നു ഗ്യാസ് കണക്ഷനും ടെലിഫോൺ കണക്ഷനും ആഡംബര ചിഹ്നങ്ങളാണ്. സിലിണ്ടറുകൾ കിട്ടാൻ പ്രയാസമായതുകൊണ്ടു വല്ലപ്പോഴുമാണു ഗ്യാസ് സ്റ്റൗ ഉപയോഗിച്ചിരുന്നത്. ഇതിനെല്ലാം ഇടയിൽ മണ്ണെണ്ണ സ്റ്റൗവും താരമായി തുടർന്നു.
Esta historia es de la edición March 29, 2025 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
മിന്നും താലിപ്പൊന്നിൽ ഇവളെൻ സ്വന്തം
വിവാഹദിനം പുലർച്ചെ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആവണിക്ക് ആശുപത്രിയിൽ വച്ചു വരൻ ഷാരോൺ താലി ചാർത്തി...തുടർന്നു വായിക്കുക
3 mins
December 20, 2025
Vanitha
ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം
ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
2 mins
December 20, 2025
Vanitha
Tani malayali
സോഷ്യൽ മീഡിയ താരം ഐശ്വര്യനാഥിന്റെ തനി മലയാളി വിശേഷങ്ങൾ
1 mins
December 20, 2025
Vanitha
പിൻവലിച്ചാലും പണമേറും എസ് ഡബ്ള്യു പി
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
December 20, 2025
Vanitha
Rhythm Beyond limits
സിനിമയിലെത്തി 10 വർഷങ്ങൾ...തെന്നിന്ത്യൻ നായിക മഡോണ സെബാസ്റ്റ്യൻ ചില മാറ്റങ്ങൾക്കുള്ള ഒരുക്കത്തിലാണ്
2 mins
December 20, 2025
Vanitha
സ്വർഗം ഭൂമിയെ തൊടുമ്പോൾ
പരിശുദ്ധ ദൈവമാതാവിന്റെ പേരിൽ ലോകത്ത് ആദ്യമായി നിർമിക്കപ്പെട്ട മരിയോ മജോരെ ബസിലിക്കയിൽ
2 mins
December 20, 2025
Vanitha
പകർത്തി എഴുതി ബൈബിൾ
60കാരി ലൂസി മാത്യു ബൈബിൾ തുറക്കുമ്പോൾ മുന്നിൽ തെളിയുന്ന അക്ഷരങ്ങളിൽ ആത്മസമർപ്പണത്തിന്റെ തിളക്കമുണ്ട്
3 mins
December 20, 2025
Vanitha
ദൈവസ്നേഹം വർണിച്ചീടാൻ...
വത്തിക്കാനിലെ അൾത്താരയിൽ മാർപാപ്പയുടെ സവിധത്തിൽ സ്നേഹഗീതം ആലപിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു ചങ്ങാതിമാരായ സ്റ്റീഫനും വിജയും
4 mins
December 20, 2025
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Listen
Translate
Change font size

