Intentar ORO - Gratis
മറവിരോഗം എനിക്കുമുണ്ടോ?
Vanitha
|November 23, 2024
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
രാവിലെ മുതൽ അമ്മ സന്തോഷത്തിലാണ്. വീട്ടിൽ മക്കളെല്ലാം ഒത്തുകൂടിയാൽ അമ്മയുടെ പ്രസരിപ്പും കൂടും. അതാണു പതിവ്. അന്നു വൈകുന്നേരമായപ്പോഴാണ് കഥ മാറിയത്. "ഞാനെന്റെ വീട്ടിൽ പോകട്ടെ. മക്കൾ കാത്തിരിക്കും' എന്നായി അമ്മ . "ഇതല്ലേ അമ്മയുടെ വീട്?' മകളുടെ ചോദ്യത്തിനു കുട്ടിയേതാ?' എന്ന മറുചോദ്യമാണുയർന്നത്.
ഏറ്റവും അടുപ്പമുള്ള സ്വന്തം മകളെ തിരിച്ചറിയാൻ കഴിയാത്ത ആ അവസ്ഥ മറവി രോഗമാണെന്നു കുടുംബാംഗങ്ങൾ പെട്ടെന്നു തിരിച്ചറിഞ്ഞു. നമ്മുടെ നാട്ടിൽ മറവി രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.
കേരളത്തിൽ 60 വയസ്സിലേറെ പ്രായമുള്ളവരിൽ 8.27 ശതമാനം പേർക്കു ഡിമൻഷ്യയുണ്ടാകാമെന്നാണു ലോംഗിച്യുഡിനൽ ഏജിങ് സ്റ്റഡി ഓഫ് ഇന്ത്യ നടത്തിയ പഠനങ്ങൾ പറയുന്നത്. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എ നഎസ്) 2021 ലെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 60 വയസ്സിലേറെ പ്രായമുള്ളവരുടെ എണ്ണം ഏകദേശം 58 ലക്ഷണത്തിലേറെയാണ്. ഇങ്ങനെ വിലയിരുത്തുമ്പോൾ കേരളത്തിൽ നാലു ലക്ഷത്തിലേറെ ഡിമൻഷ്യ രോഗികളുണ്ടന്നാണു കണക്കാക്കപ്പെടുന്നത്. ലോകത്ത് 550 ലക്ഷത്തിലേറെ പേർക്കു ഡിമൻഷ്യ ഉണ്ടെന്നു ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പറയുന്നു.
ഡിമൻഷ്യയെക്കുറിച്ചും മറവി രോഗമുള്ളവരെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിദഗ്ധർ നൽകുന്ന നിർദേശങ്ങളറിയാം.
എന്താണ് ഡിമൻഷ്യ ?
ഡിമൻഷ്യ ഒരു പ്രത്യേക രോഗമല്ല. പലതരം രോഗലക്ഷണങ്ങൾ ഉൾപ്പെടുന്ന അവസ്ഥയാണ്. ചില രോഗങ്ങൾ മൂലം തലച്ചോറിലെ പ്രത്യേക ഭാഗങ്ങളിലെ ഞരമ്പുകൾക്കു ശോഷണമുണ്ടാകും. ഓർമശക്തി, ചിന്താശേഷി, ബൗദ്ധികശേ ഷി തുടങ്ങിയവയെയെല്ലാം ഈ അവസ്ഥ ദോഷകരമായി ബാധിക്കും. ഓർമയ്ക്കു മങ്ങലേൽക്കുക മാത്രമല്ല, പെരുമാറ്റത്തിലും മാറ്റങ്ങളുണ്ടാകാം. കാലങ്ങളായി ദിനവും നാം ചെയ്തിരുന്ന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഇതോടെ ജീവിതത്തിന്റെ തന്നെ താളം നഷ്ടപ്പെട്ടു തുടങ്ങും.
60 കഴിഞ്ഞവരിലാണു കൂടുതലായും ഡിമൻഷ്യ കണ്ടു വരുന്നത്. അതേസമയം ഡിമൻഷ്യയുടെ ഭാഗമായുണ്ടാകുന്ന അൽസ്ഹൈമേഴ്സ് രോഗം 70 കഴിഞ്ഞവരിലാണു പൊതുവേ കാണപ്പെടുന്നത്. പ്രായമായവരിൽ മാത്രമാണു ഡിമൻഷ്യ എന്നു കരുതേണ്ട. 60 വയസ്സിനു താഴെയുള്ളവരിൽ പ്രിനൈൽ ഡിമൻഷ്യ എന്ന അവസ്ഥ കാണപ്പെടാറുണ്ട്.
Esta historia es de la edición November 23, 2024 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

