Intentar ORO - Gratis
ലാപ്ടോപ്പിന് നൽകാം ടോപ് കെയർ
Vanitha
|October 15, 2022
ലാപ്ടോപ് ദീർഘകാലം തകരാറില്ലാതെ ഉപയോഗിക്കാൻ തീർച്ചയായും അറിയേണ്ടത്
ഓരോരുത്തരുടെയും ആവശ്യത്തിന് അനുസരിച്ചാണ് ലാപ്ടോപ് തിരഞ്ഞെടുക്കേണ്ടത്. ഈ ഘട്ടത്തിൽ തന്നെ പ്രോസ്സസറാണ് കംപ്യൂട്ടറിന്റെ ബ്രയിനെന്നും ക്ലോക് സ്പീഡ് കൂടുന്നതിനനുസരിച്ച് ലാപ്ടോപ്പിന്റെ പെർഫോമൻസ് കൂടുമെന്നുമൊക്കെയുള്ള പ്രാഥമിക കാര്യങ്ങൾ എല്ലാവരും പഠിക്കും.
എൻട്രി ലെവൽ ലാപ്ടോപ്പിന് കുറഞ്ഞത് നാല് ജിബിയെങ്കിലും ഉള്ളതാണ് നല്ലതെന്നും വിഡിയോ എഡിറ്റിങ് പോലുള്ള കാര്യങ്ങൾക്കായാണ് ലാപ്ടോപ് ഉപയോഗിക്കുന്നതെങ്കിൽ 16 ജിബി റാം എങ്കിലും വേണമെന്നുമൊക്കെ നമ്മൾ മനസ്സിലാക്കും. പക്ഷേ, ഇനിയാണ് ശ്രദ്ധിക്കേണ്ടത്. ലാപ്ടോപ് വാങ്ങിയ ശേഷം അറിയേണ്ട സാങ്കേതിക കാര്യങ്ങളും മുൻകരുതലുകളും ഏറെയുണ്ട്.
ലാപ്ടോപ്പിനു ഡെസ്ക്ടോപ്പിനേക്കാൾ കരുതൽ വേണം. കുറഞ്ഞ സ്ഥലത്ത് കൂടുതൽ സൗകര്യത്തോടെ കോംപാക്ട് ആയി നിർമിച്ചിരിക്കുന്നതാണ് ലാപ്ടോപ്. അതുകൊണ്ട് ലാപ്ടോപ്പിന്റെ ഓരോ മില്ലിമീറ്ററിലും സുഗമമായ പ്രവർത്തനത്തിനു വേണ്ട സംവിധാനം ഒരുക്കിയിട്ടുണ്ടാകും. മാത്രമല്ല, ലാപ്ടോപ് സ്പെയർ പാർട്സിനു വില കൂടുതലാണ്. ചിലത് റീപ്ലേസ് ചെയ്യാനുമാകില്ല.
എങ്ങനെ തുറക്കണം. അടയ്ക്കണം
ലാപ്ടോപ് തുറക്കുന്നതിലും അടയ്ക്കുന്നതിലും മുതൽ ശ്രദ്ധ വേണം. ഉയർന്ന ബിൽഡ് ക്വാളിറ്റിയുള്ള ലാപ്ടോപ് വശങ്ങളിൽ പിടിച്ചു തുറന്നാലും അത് പ്രശ്നമില്ല. എന്നിരുന്നാലും ഒരു കൈ കൊണ്ട് ലാപ്ടോപ്പിന്റെ താഴത്തെ ബോഡിയിൽ പിടിച്ച്, മുകളിലെ ബോഡിയുടെ നടുവിൽ പിടിച്ച് തുറക്കുക.
ഒരു വശത്ത് മാത്രം പിടിച്ചു പതിവായി തുറക്കുകയാണെങ്കിൽ ലാപ്ടോപ്പിന്റെ രണ്ടു ബോഡികളും തമ്മിൽ ചേർത്തു വയ്ക്കുന്ന ഹിഞ്ചസി'നാണ് കേടു വരിക. അതായത് തുറക്കാനും അടയ്ക്കാനും സഹായിക്കുന്ന ഭാഗം. ഇതിന് പൊട്ടലുണ്ടായാൽ വീണ്ടും അശ്രദ്ധമായി തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോൾ ഡിസ്‌പ്ലേയ്ക്ക് വരെ തകരാർ സംഭവിക്കാം.
ലാപ്ടോപ്പിനരുകിൽ ഭക്ഷണം ഒഴിവാക്കാം
ലാപ്ടോപ്പിനടുത്തിരുന്ന് ഭക്ഷണം കഴിക്കുകയോ വെള്ളമോ പാനീയമോ കുടിക്കാതിരിക്കാം. കാരണം ഇവ രണ്ടും ലാപ്ടോപ്പിൽ വീണാൽ കാര്യം നിസ്സാരമാണെങ്കിലും പ്രശ്നം ഗുരുതരമാകാം.
ലാപ്ടോപ്പിൽ ഭക്ഷണപദാർഥങ്ങൾ വീഴരുതെന്നു പറയാനുള്ള പ്രധാന കാരണം ഉറുമ്പ് ശല്യം ചെയ്യാനെത്തുമെന്നതാണ്. കീകളും കീബോർഡിന്റെ പാനലും തമ്മിൽ കണക്ട് ചെയ്യുന്ന ഭാഗം ഉറുമ്പരിച്ചാൽ അത് കീബോർഡിന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കും.
Esta historia es de la edición October 15, 2022 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Translate
Change font size
