Intentar ORO - Gratis
Rain Rain Come Again
Mahilaratnam
|June 2023
പിന്നെ, ചക്കയുടെയും മാങ്ങയുടെയുമൊക്കെ സീസൺ കൂടിയാണല്ലോ ജൂൺ. ചക്കയുടെയും മാങ്ങകളുടെയും പല വിഭവങ്ങളുണ്ടാക്കിക്കഴിക്കുന്നതും ഓർമ്മകളിലുണ്ട്.
വേനൽചൂടിൽ മനസ്സ് എപ്പോഴും ആഗ്രഹിച്ചതി മഴയാണ്. ഇടവമാസം പാതി യാകാൻ കാത്തിരിക്കുകയായിരുന്നു ഓരോ മനസ്സും. ഇപ്പോഴിതാ, ആ മഴക്കാലം എത്തിക്കഴിഞ്ഞിരിക്കുന്നു.
ജൂൺമാസം പിറക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ എന്നായിരുന്നു ഇവിടെ ഒത്തുകൂടിയ മൂന്നു പേരോടും ചോദിച്ചത്.
മഴയുടെ നനവും കുളിരും അനുഭൂതിയും അനുഭവിക്കാത്തവരില്ലല്ലോ. അതു കൊണ്ടുതന്നെ ഡോണയും അഞ്ജനാ മോഹനും സൗമ്യയും മഴയുടെയും മഴക്കാലത്തെയും അനുഭവങ്ങൾ പങ്കുവച്ചു. അഞ്ജനാ മോഹൻ പറഞ്ഞു.
"കേരളത്തിന് പുറത്തും നമ്മൾ പലയിടങ്ങളിലും പോകുമെങ്കിലും മഴയുടെ അനുഭവങ്ങൾ എനിക്കേറെയും പറയാനുള്ളത് നാട്ടിലേതു തന്നെയാണ്. കണ്ണൂരിലാണ് എന്റെ സ്വന്തം വീട്. അവിടുത്തെ മഴയും മഴക്കാലവും എനിക്ക് പ്രിയപ്പെട്ടതാണ്. അതെല്ലാം വളരെ പ്രത്യേകതയുള്ളതായും ഞാൻ കാണുന്നു. അവിടുത്തെ മണ്ണിന്റെ മണവും സ്കൂളിൽ പോകുന്ന ഓർമ്മകളും ഒക്കെ മനസ്സിലുണ്ട്. ഞാൻ വീട്ടിൽ നിന്നും സ്കൂളിലേയ്ക്ക് കൂട്ടുകാരുമൊരുമിച്ച് നടന്നിട്ടാണ് സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നത്. സ്കൂൾ തുറക്കുന്നതോടെ ഇടവപ്പാതി മഴയും തുടങ്ങുമല്ലോ. മഴനനഞ്ഞും കുട പിടിച്ചുമുള്ള നടത്തവും അതിനിടയിലെ ഞങ്ങളുടെ ചിരിയും വർത്തമാനങ്ങളുമെല്ലാം ഇന്നോർക്കുമ്പോൾ നല്ല രസങ്ങൾ തന്നിരുന്നു.
പണ്ടൊക്കെ മിക്കവാറും കുട്ടികൾ മഴ പെയ്തു തുടങ്ങിയാൽ മഴയത്ത് കളിക്കുമല്ലോ. ഞാനും അങ്ങനെ മഴയത്ത് കളിക്കും. കടലാസുകൊണ്ട് തോണിയുണ്ടാക്കി അതിങ്ങനെ മഴയത്ത് ഒഴുക്കിവിടും. മുട്ടിയും തട്ടിയും മറിഞ്ഞും തിരിഞ്ഞുമെല്ലാം ആ കടലാസു തോണി ഒഴുകിപ്പോകുന്നത് കാണാൻ രസമായിരുന്നു. നമ്മൾ ഉദ്ദേശിക്കുന്ന വഴിയിലൂടെയൊന്നും തോണി പോകില്ല. അതൊക്കെത്തന്നെയായിരുന്നു അതിന്റെ രസങ്ങളും. വെള്ളക്കെട്ടിൽ കാലുകളിട്ടടിച്ച് വെള്ളം തെറിപ്പിച്ചുള്ള കളികളും മഴനനയലും ഒക്കെ ആരസത്തിൽ പ്രധാനമാണ്. ഇതെല്ലാം കൂട്ടുകാരുമൊരുമിച്ചാവും ചെയ്യുക. അതൊക്കെ എനിക്ക് നല്ല രസങ്ങൾ സമ്മാനിച്ചിട്ടുണ്ട്.
Esta historia es de la edición June 2023 de Mahilaratnam.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Mahilaratnam
Mahilaratnam
സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
സ്ത്രീകൾക്ക് പോലീസുമായും കോടതിയുമായും ബന്ധപ്പെട്ട ചില സവിശേഷ അവകാശ ങ്ങൾ ഇന്ത്യൻ ശിക്ഷാനിയമം ഉറപ്പുനൽകുന്നുണ്ട്.
1 mins
March 2026
Mahilaratnam
ഒരു ജയിൽ ഡയറി
മറക്കാനാവാത്തെ തിക്താനുഭവങ്ങൾ വായനക്കാരുമായി പങ്കിടുകയാണ് വീണ എസ്. നായർ
3 mins
March 2026
Mahilaratnam
ജനിച്ചുവളർന്നത് മുംബയിലാണെങ്കിലും...
സൂര്യാകൃഷ്ണമൂർത്തിയുടെ കൊല്ലം ചാപ്റ്ററായി പ്രവർത്തിക്കുന്ന, ശുദ്ധകലയ്ക്ക് വേണ്ടിയുള്ള ഒരു സംഘടനയാണ് 'ലയതരംഗ്.' സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 22 വനിതകൾ ചേർന്ന് 2017 ൽ തുടക്കം കുറിച്ച ഈ സംഘടന ലോകത്തെ എണ്ണം പറഞ്ഞ പല കലാകാരന്മാരേയും തങ്ങളുടെ വേദിയിൽ എത്തിച്ചിട്ടു ണ്ട്. ഇൻഡ്യക്കകത്തും പുറത്തും പ്രശസ്തയായ മോഹിനിയാട്ട കലാകാരി ഡോ. സുനന്ദനായരും അങ്ങനെയാണ്, കൊല്ലത്തെത്തിയത്. ആ അവസരത്തിൽ സുനന്ദനായർ 'മഹിളാരത്ന'ത്തോട് സംസാരിച്ചപ്പോൾ..
2 mins
March 2026
Mahilaratnam
സിനിമാ ലൈഫ് ഹാപ്പിയല്ലേ..
സിനിമ ജീവിതം എൻ.വി. രാജേന്ദ്രൻ സംസാരിക്കുന്നു.
2 mins
March 2026
Mahilaratnam
വിഴിഞ്ഞത്തെ ക്രിക്കറ്റ് സാരഥി
തന്റെ ഓട്ടോയുടെ മീറ്ററിനേക്കാൾ വേഗത്തിൽ, വരും തലമുറയുടെ സ്വപ്നങ്ങൾ പറക്കണമെന്ന ആഗ്രഹമാണ് ഈ വിഴിഞ്ഞംകാരനെ വ്യത്യസ്തനാക്കുന്നത്.
1 min
March 2026
Mahilaratnam
ഹെയ് ബനാനേ..സംഗീത വഴിയിൽ ഹാപ്പിയാണ്
സംഗീതസംവിധായകൻ ഇലക്ട്രോണിക് കിളി സംസാരിക്കുന്നു
1 mins
March 2026
Mahilaratnam
പ്രശ്നങ്ങൾ, പ്രതിസന്ധികൾ ഇവയിൽ നിന്ന് ഒളിച്ചോടരുത് രാധിക
മറ്റുള്ളവരെ സഹായിക്കുന്ന, മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന വരെയേ ഞാൻ ദേവത എന്ന് പറയൂ
2 mins
March 2026
Mahilaratnam
എന്താണ് സമീകൃതാഹാരം?
ഈ കലോറി ലഭിക്കുവാൻ കഴിക്കേണ്ട ആഹാരങ്ങൾ...
1 min
March 2026
Mahilaratnam
സ്ത്രീകൾ • അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
ഭയപ്പെടാതെ പ്രതികരിക്കാനും നിയമത്തിന്റെ വഴിയിലൂടെ നീതിതേടാനും ഓരോ സ്ത്രീയും തയ്യാറാകേണ്ടതുണ്ട്
1 mins
March 2026
Mahilaratnam
കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന അനശ്വര
മലയാളികളുടെ സ്വന്തം അനശ്വര രാജനെ അയൽപക്കത്തെ പെൺകുട്ടി എന്നാണ് കുടുംബപ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. താൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിക്കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിക്കഴിഞ്ഞു അനശ്വര രാജൻ. ഇപ്പോൾ തമിഴിലെ പ്രശസ്ത സംവിധായകൻ ശെൽവരാഘവന്റെ 7 ജി റെയിൻബോ കോളനി' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിലെ നായികാപദവി അനശ്വരയെ തേടിയെത്തിയിരിക്കുകയാണ്. തന്റെ സിനിമാ അനുഭവങ്ങളും തമിഴിലേയ്ക്കുള്ള രംഗപ്രവേശത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണിവിടെ അനശ്വര രാജൻ എന്ന അഭിനേത്രി.
1 mins
March 2026
Translate
Change font size
