Intentar ORO - Gratis
ചെനയറിയാം നേരത്തേ അറിയാം
KARSHAKASREE
|January 01,2026
പശുക്കൾക്കു ചെന പിടിച്ചോ എന്നറിയാനുള്ള കിറ്റ് വിപണിയിൽ
-
പ്രഗ്നൻസി കിറ്റിലെ വര പരിചയമില്ലാത്തവർ ആധുനിക കാലത്ത് അധികമുണ്ടാവില്ല. പുതു തലമുറയുടെ വരവറിയിക്കുന്ന ഈ കിറ്റ് തൊഴുത്തിലേക്കു കൂടി എത്തിക്കുകയാണ് ആലപ്പുഴ ചെന്നിത്തല സ്വദേശിയായ സംരംഭകൻ ആർ. മനോജ്കുമാർ. മറുനാടുകളിലെ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ദീർഘകാല അനുഭവസമ്പത്തുമായി നാട്ടിലെത്തിയ അദ്ദേഹം മൃഗസംരക്ഷണ സംരംഭകർക്ക് ഏറെ പ്രയോജനപ്രദമായ ഉൽപന്നമെന്ന നിലയിലാണ് പ്രഗ്നൻസി കിറ്റ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഇവിടെ നിർമിച്ച ഈ കിറ്റ് അനായാസം ഉപയോഗിക്കാവുന്നതും മൃഗങ്ങൾക്കുള്ള പ്രയാസം കുറയ്ക്കുന്നതുമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. പശുവിനു മാത്രമല്ല, ആടിനും എരുമയ്ക്കും പട്ടിക്കും പന്നിക്കുമൊക്കെ ഇത്തരം കിറ്റുകൾ എത്തിക്കുകയാണ് മനോജിന്റെ വെറ്റ്ട കമ്പനി.
വളർത്തുമൃഗങ്ങളുടെ ഉടമകൾക്ക്, വിശേഷിച്ച് പശുവളർത്തുകാർക്ക് ഏറ്റവും ഉത്കണ്ഠയുള്ള കാര്യമാണ് അവയുടെ ഗർഭധാരണം. പശുവിനു ചെന പിടിച്ചോയെന്നറിയാനായി ഏറെക്കാലം കാത്തിരിക്കേണ്ടി വരുന്ന സ്ഥിതി ഇന്നുണ്ട്. കുത്തിവച്ച് മൂന്നു മാസം കാത്തിരുന്ന ശേഷം ഡോക്ടർ വന്നു പരിശോധന നടത്തി ചെനയുണ്ടോയെന്ന് ഉറപ്പിക്കുന്ന പരമ്പരാഗത രീതി പഴഞ്ചനായിക്കഴിഞ്ഞു. പരിചയമില്ലാത്തവർ ഇത്തരം ഗർഭപരിശോധന നടത്തിയാൽ ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടാവാനും ഗർഭം അലസാനും സാധ്യതയുണ്ടെന്നു മനോജ് പറഞ്ഞു.
വീടിനോടു ചേർന്ന് ഒന്നോ രണ്ടോ പശുക്കളെ വളർത്തിയിരുന്ന രീതിയല്ല ഇപ്പോൾ. പത്തോ അതിലധികമോ പശുക്കളെ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്ന ഫാമുകളാണ് ഇന്നേറെയും. കൃത്യമായ ഇടവേളകളിൽ ഗർഭ ധാരണം നടത്തി പരമാവധി ഉൽപാദനമെടുത്താലേ അവയ്ക്ക് മത്സരക്ഷമമായി തുടരാനാവൂ. അല്ലാത്തപക്ഷം ഉൽപാദനച്ചെലവ് കൂടി പശുവളർത്തൽ നഷ്ടമായി മാറും.
Esta historia es de la edición January 01,2026 de KARSHAKASREE.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE KARSHAKASREE
KARSHAKASREE
മാരായമുട്ടത്തെ സ്പാത്തോ പറുദീസ
അപൂർവ ശേഖരവുമായി അച്ഛനും മകനും
1 min
January 01,2026
KARSHAKASREE
കാർബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങ അപകടകാരിയോ
ഫാക്ട് ചെക്ക്
1 mins
January 01,2026
KARSHAKASREE
മഴവിൽപൂക്കളുമായി സ്പാത്തോഗ്ലോട്ടിസ്
ലളിതമായ പരിചരണത്തിൽ വളരുകയും പുഷ്പിക്കുകയും ചെയ്യുന്ന ഗ്രൗണ്ട് ഓർക്കിഡ്
1 mins
January 01,2026
KARSHAKASREE
മുത്തിൾ (കുടങ്ങൽ) വിഭവങ്ങൾ
ബുദ്ധിശക്തിയും ഓർമശക്തിയും വർധിപ്പിക്കും
1 mins
January 01,2026
KARSHAKASREE
കല്ലുപ്പിട്ട് തെങ്ങിന്റെ കായ്ഫലം കൂട്ടാം
ഉപ്പുകാറ്റടിക്കുന്ന അന്തരീക്ഷത്തിലും മണ്ണിലും ധാരാളം ഉപ്പിന്റെ അംശമുള്ള ലക്ഷദ്വീപിൽ, രാസവളമെന്നും നൽകാതെതന്നെ ഒരു തെങ്ങിൽനിന്ന് ശരാശരി നൂറിലേറെ തേങ്ങാ ലഭിക്കുന്നത് മണ്ണിൽ ഉപ്പ് അഥവാ സോഡിയം ക്ലോറൈഡ് സമൃദ്ധമായതു കൊണ്ടാവാം.ഉപ്പുകാറ്റടിക്കുന്ന അന്തരീക്ഷത്തിലും മണ്ണിലും ധാരാളം ഉപ്പിന്റെ അംശമുള്ള ലക്ഷദ്വീപിൽ, രാസവളമെന്നും നൽകാതെതന്നെ ഒരു തെങ്ങിൽനിന്ന് ശരാശരി നൂറിലേറെ തേങ്ങാ ലഭിക്കുന്നത് മണ്ണിൽ ഉപ്പ് അഥവാ സോഡിയം ക്ലോറൈഡ് സമൃദ്ധമായതു കൊണ്ടാവാം.
2 mins
January 01,2026
KARSHAKASREE
എള്ള്
പല്ല്, മുടി, ത്വക്ക് സംരക്ഷണത്തിനു ഫലപ്രദം
1 mins
January 01,2026
KARSHAKASREE
ചെനയറിയാം നേരത്തേ അറിയാം
പശുക്കൾക്കു ചെന പിടിച്ചോ എന്നറിയാനുള്ള കിറ്റ് വിപണിയിൽ
2 mins
January 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കു ഭീഷണി പുതിയ കുമിൾരോഗം
നടുന്ന വിത്ത് രോഗവിമുക്തമാണെന്ന് ഉറപ്പാക്കുകയാണു പ്രധാന നിയന്ത്രണമാർഗം
1 mins
January 01,2026
KARSHAKASREE
ഒന്നൊന്നര തെങ്ങ്!
ഭക്ഷ്യോൽപന്നങ്ങൾ മുതൽ ഇന്റീരിയർ ഡിസൈൻ വരെ
2 mins
January 01,2026
KARSHAKASREE
കൂട്ടുകൂടാൻ കൊന്യൂർ
സൺ കൊന്യൂർ ഉൾപ്പെടെ പ്രശസ്തമായ ഒട്ടേറെ കൊന്യൂറുകളുണ്ട് ആശിഷിന്റെ ശേഖരത്തിൽ
2 mins
January 01,2026
Listen
Translate
Change font size

