Vuélvete ilimitado con Magzter GOLD

Vuélvete ilimitado con Magzter GOLD

Obtenga acceso ilimitado a más de 9000 revistas, periódicos e historias Premium por solo

$149.99
 
$74.99/Año
The Perfect Holiday Gift Gift Now

മധുരപ്രണയത്തിന്റെ നിത്യഹിറ്റുകൾ

Manorama Weekly

|

September 27,2025

ഒരു പുതിയ ഗായികയെ അവതരിപ്പിക്കണം എന്നത് സംഗീതസംവിധായകന്റെയും പ്രൊഡ്യൂസറുടെയും സംവിധായകന്റെയുമൊക്കെ തീരുമാനമാണല്ലോ. ആ തീരുമാനത്തിന് കൈലാസ് മേനോനോടും സാന്ദ്ര തോമസിനോടും സ്വപ്നേഷ് നായരോടും എനിക്കു നന്ദിയുണ്ട്. അവരുടെ ആ തീരുമാനം എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.

മധുരപ്രണയത്തിന്റെ നിത്യഹിറ്റുകൾ

നിത്യ മാമ്മൻ എന്ന പേരു കേട്ടാൽ മലയാളിയുടെ മനസ്സിൽ "നീ ഹിമമഴയായ്' എന്ന ഗാനം മുഴങ്ങും. പാട്ടുകാരിയെ ഒരു പാട്ടുകൊണ്ട് രേഖപ്പെടുത്തുന്ന അനുഭവം ഈ യുവഗായികയ്ക്കു മാത്രമാണ് സ്വന്തം. അത് വെറുതെയല്ല. ആ ഒരൊറ്റ പാട്ടിലൂടെയാണ് നിത്യ മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തു സ്വന്തം പേര് കൊത്തിവച്ചത്. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച സമയത്ത് മലയാള മനോരമ ആഴ്ചപ്പതിപ്പ് നിത്യയുടെ കവർ സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. അതിനു ശേഷമുള്ള അഞ്ചു വർഷങ്ങൾക്കിടയിൽ ഒട്ടേറെ ഹിറ്റ് ഗാനങ്ങളാണ് നിത്യ മലയാളികൾക്കു സമ്മാനിച്ചത്. ഇക്കൊല്ലം പാടിയ മിന്നും താരങ്ങൾ, കാലമേ, വെള്ളമഞ്ഞിന്റെ എന്നീ പാട്ടുകളും ജെൻസി കുട്ടികൾ ഏറ്റെടുത്തു കഴിഞ്ഞു.

നീ ഹിമമഴയായ് എന്ന ആദ്യ ഗാനത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ നിത്യ മാമ്മൻ എന്ന ഗായികയ്ക്ക് കഴിഞ്ഞു. വർഷങ്ങൾക്കുശേഷം തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു?

ടോവിനോ നായകനായ എടക്കാട് ബറ്റാലിയൻ എന്ന സിനിമയിലെ പാട്ടാണ് "നീ ഹിമമഴയായ്.' കൈലാസ് മേനോനാണ് സംഗീതസംവിധാനം. ഹിമമഴ എന്ന പാട്ടിലേക്ക് ഞാൻ എത്താൻ കാരണം അദ്ദേഹത്തിന്റെ അമ്മ ഗിരിജാദേവിയാണ്. ബാംഗ്ലൂരിൽ ആർക്കിടെക്ചർ പഠിക്കുന്ന സമയംമുതൽ എനി ക്കൊരു യുട്യൂബ് ചാനൽ ഉണ്ട്. കവർ സോങ്സ് ആയിരുന്നു കൂടുതലും ചെയ്തിരുന്നത്. പിന്നീട് സ്റ്റേജ് ഷോകളിൽ പാടാൻ അവസരം കിട്ടിത്തുടങ്ങി. അങ്ങനെയൊരു പെർഫോമൻസിന്റെ വിഡിയോ കൈലാസ് മേനോന്റെ അമ്മ കണ്ടു. അമ്മ അതു കൈലാസ് മേനോനെ കാണിച്ചു. അദ്ദേഹം എന്നെ ഹിമമഴയുടെ ട്രാക്ക് പാടാൻ വിളിച്ചു. ട്രാക്ക് കേട്ടപ്പോൾ അദ്ദേഹത്തിനും സിനിമയുടെ നിർമാതാവ് സാന്ദ്ര തോമസിനും സംവിധായകൻ സ്വപ്നേഷ് നായർക്കും പാട്ട് ഇഷ്ടമായി. അങ്ങനെ ഞാൻ മലയാള സിനിമയിലെത്തി. ഒരു ഗായികയുടെയോ ഗായകന്റെയോ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം കൃത്യസമയത്തു കിട്ടി. ഒരു പുതിയ ഗായികയെ അവതരിപ്പിക്കാം എന്നത് സംഗീതസംവിധായകന്റെയും പ്രൊഡ്യൂസറുടെയും സംവിധായകന്റെയുമൊക്കെ തീരുമാനമാണല്ലോ. ആ തീരുമാനത്തിന് കൈലാനോനോടും സാന്ദ്ര തോമസിനോടും സ്വപ്നേഷ് നായരോടും എനിക്കു നന്ദിയുണ്ട്. അവരുടെ ആ തീരുമാനം എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.

MÁS HISTORIAS DE Manorama Weekly

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back