Intentar ORO - Gratis

ബിഗ് ബ്രദേഴ്സിനൊപ്പം മിർണ

Manorama Weekly

|

March 23, 2024

"ജയിലറി'ൽ തലൈവർക്കൊപ്പം

- sandya

ബിഗ് ബ്രദേഴ്സിനൊപ്പം മിർണ

ഇടുക്കിക്കാരിയാണെങ്കിലും മിർണ മേനോൻ മലയാളികൾക്കും തമിഴർക്കും തെലുങ്കർക്കും സുപരിചിതയാണ്. അഭിനയം തുടങ്ങി ചുരുങ്ങിയ കാലയളവിൽ തന്നെ രജനികാന്ത്, മോഹൻലാൽ, നാഗാർജുന, ശിവരാജ് കുമാർ എന്നിങ്ങനെ ഇന്ത്യ ൻ സിനിമയിലെ നാല് സൂപ്പർ സ്റ്റാറുകൾക്കൊപ്പമാണ് മിർണ അഭിനയിച്ചത്. "ബിഗ് ബ്രദറി'ൽ മോ ഹൻലാലിന്റെ നായിക ആര്യാ ഷെട്ടിയായും ജയി ലറി'ൽ രജനികാന്തിന്റെ മരുമകൾ ശ്വേതയായും മിർണ തിളങ്ങി. അദിതി മേനോൻ എന്ന രാമക്കൽമേട്ടുകാരിയായ നായിക സിനിമാജീവിത വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

"ജയിലറി'ൽ തലൈവർക്കൊപ്പം

 രജനികാന്ത് സാറിന്റെ മരുമകൾ ശ്വേത എന്ന കഥാപാത്രമായിട്ടാണ് ഞാൻ ജയിലറിൽ അഭിനയിച്ചത്. 45 ദിവസത്തെ ഷൂട്ടിങ് ഉണ്ടായിരുന്നു. സാറിന് എല്ലാ സിനിമകളെക്കുറിച്ചും നല്ല ധാരണയുണ്ട്. വലുത് ചെറുത് എന്നില്ലാതെ എല്ലാ സിനിമകളും കാണും. ജയിലർ ചിത്രീകരണം നടക്കുന്ന സമയത്ത് രജനിസാർ വെബ് സീരീസുകൾ ആണ് കണ്ടിരുന്നത്. ബ്രേക്കിങ് ബാഡ് ഒക്കെ കണ്ടുവന്നിട്ട് അതെക്കുറിച്ചൊക്കെ സംസാരിക്കുമായിരുന്നു. ചെറിയ കഥാപാത്രങ്ങളെപ്പോലും അദ്ദേഹം ശ്രദ്ധിക്കും. ആ സമയത്താണ് കാന്താര' എന്ന സിനിമ റിലീസ് ആയത്. രജനി സാർ 'കാന്താര കണ്ടുവന്നിട്ട് രജനിസാറും രമ്യ കൃഷ്ണൻ മാഡവും സംവിധായകൻ നെൽസൺ ദിലീപ് കുമാറും ഞാനും കൂടിയിരുന്ന് ആ സിനിമയെക്കുറിച്ച് ഒത്തിരി സംസാരിച്ചു. സിനിമയെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിനു വലിയ ഇഷ്ടമാണ്. രജനി സാറിന്റെ കൂടെയാണ് ഷൂട്ടിങ് എന്നു പറഞ്ഞപ്പോൾ ആദ്യം നല്ല ടെൻഷൻ തോന്നിയെങ്കിലും ഞാൻ അതൊക്കെ അടക്കിവച്ചു. കാരണം, അഭിനയിക്കുമ്പോഴും ഞാൻ രജനി സാറിനെ രജനി സാർ ആയി കണ്ടാൽ എനിക്ക് ശ്വേതയാകാൻ പറ്റില്ല. എന്നാലും സാറിനെ കണ്ടുകൊണ്ടിരിക്കുന്നത് ഒരു വല്ലാത്ത ഫീൽ ആണ്. നടക്കുന്നതിലും ഇരിക്കുന്നതിലും തിരിയുന്നതിലും സംസാരിക്കുന്നതിൽപോലും ആ തലൈവർ സ്റ്റൈൽ ഉണ്ട്. അത് കണ്ടിരി ക്കാൻ ഭയങ്കര ചന്തമാണ്.

MÁS HISTORIAS DE Manorama Weekly

Listen

Translate

Share

-
+

Change font size