Intentar ORO - Gratis

സിനിമ എന്ന പാപം

Manorama Weekly

|

August 20, 2022

ഒരേയൊരു ഷീല

-  എം. എസ്. ദിലീപ്

സിനിമ എന്ന പാപം

ആന്റണി ജോർജിന് ഇടപ്പള്ളിയിലേക്കു മാറ്റം കിട്ടി. അക്കാലത്താണ് "കണ്ടം ബച്ച കോട്ട്' റിലീസ് ചെയ്തത്. ആ ദിവസത്തെ ക്കുറിച്ച് ഷീലയുടെ ഓർമകൾ രസകരമാണ്.

“അന്നും അച്ഛൻ വീട്ടിലില്ല. എന്തോ കാര്യത്തിനുവേണ്ടി വീട് വിട്ടു പോയിരിക്കുകയാണ്. രണ്ടു ദിവസം കഴിഞ്ഞേ വരൂ. അന്ന് അമ്മയും അമ്മയുടെ കൂട്ടുകാരിയും കൂടി ഞങ്ങളെയും കൊണ്ടു സിനിമ കാണാൻ പോയി. എന്റെ ചേച്ചിക്കു സിനിമയെന്നു വച്ചാൽ ജീവനാണ്. ചേച്ചിയെയും എന്നെയും എന്റെ ഇളയ സഹോദരൻ പീറ്ററിനെയുമാണ് അന്ന് അമ്മ കൊണ്ടുപോയത്. അന്നൊക്കെ ഒരു എട്ടു മണി ആകുമ്പോൾ ഫസ്റ്റ് ഷോ തീരും. എട്ടു മണിക്ക് ഞങ്ങൾ വീട്ടിൽ വരുമ്പോൾ അച്ഛൻ വീട്ടിലുണ്ട്. പോയ കാര്യം നടക്കാത്തതു കൊണ്ട് അച്ഛൻ തിരിച്ചുവന്നതായിരുന്നു. അവിടെയുള്ള ജോലിക്കാരി പറഞ്ഞിരുന്നു ഞങ്ങൾ പടം കാണാൻ പോയിരിക്കുകയാണെന്ന്. അന്നു ഞങ്ങൾ കുട്ടികളെ മാത്രമല്ല, എന്റെ അമ്മയെയും അമ്മയുടെ കൂട്ടുകാരിയെയും കൂടി അടിച്ചു, അച്ഛൻ. രണ്ടു പിള്ളേരൊക്കെ ഉള്ള സ്ത്രീയാണ്.

"എന്റെ കുടുംബത്തെ നീയാണ് ചീത്തയാക്കുന്നത്. ഇവരെ വിളിച്ചോണ്ട് പോയി നീ ചീത്തയാക്കുകയാണല്ലേ സിനിമാ കണ്ട് കണ്ട് എന്നു പറഞ്ഞ് രണ്ടുമൂന്നടി അവരെ അടിച്ചു. വീട്ടിൽ വേറെയും പിള്ളേരുണ്ട്. കൊച്ചു പിള്ളേരെയെല്ലാം ജോലിക്കാരീടെ കൂടെ വിട്ടിട്ടാണ് ഞങ്ങൾ പോയിരിക്കുന്നത്. കൊണ്ടു പോയിട്ടില്ല. അവരോടി വന്നപ്പോൾ അവർക്കും നല്ല അടി അടിച്ചു. അന്നു മുതൽ ഞങ്ങൾക്കൊക്കെ പടം എന്നു കേട്ടാൽത്തന്നെ പേടിയാണ്.

പിറ്റേന്നായപ്പോൾ അച്ഛന്റെ ദേഷ്യം അടങ്ങി.

"നിങ്ങളെല്ലാം പടം കണ്ടല്ലേ. ശരി, അങ്ങനെയാണെങ്കിൽ ഒന്നു ചെയ്യണം. നാളെ പോയി കുമ്പസരിക്കണം.' കൊലപാതകം പോലെയുള്ള പാപമൊക്കെ ചെയ്താൽ, പോയി കുമ്പസാരിക്കില്ലേ. അതുപോലെ കുമ്പസാരിക്കണം എന്നു പറഞ്ഞ് എന്നെയും എന്റെ അമ്മയെയും എന്റെ ചേച്ചിയെയും പള്ളിയിൽ പറഞ്ഞുവിട്ടു. കാരണം, അക്കൂട്ടത്തിൽ ഞങ്ങൾക്കു മാത്രമേ കുമ്പസാരിക്കാനുള്ള പ്രായമുള്ളൂ.

ഞാൻ അച്ചനോട് പോയി പറഞ്ഞു, "അച്ചോ, ഞങ്ങളൊരു വലിയ പാപം ചെയ്തച്ചോ.

"എന്തു പാപമാ?' അച്ചൻ ചോദിച്ചു.

"അച്ചോ, ഞങ്ങൾ ഒരു പടം കണ്ടു.

MÁS HISTORIAS DE Manorama Weekly

Translate

Share

-
+

Change font size