Intentar ORO - Gratis
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
Fast Track
|January 01,2026
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
വിയറ്റ്നാം പോകേണ്ടിയിരുന്ന വിമാനം വഴിതിരിച്ചു വിട്ടതു പോലെയായിരുന്നു ദീപക്കിന്റെയും ശിൽപയുടെയും കച്ച് യാത്ര. കൊച്ചി ഇൻഫൊപാർക്കിലെ ഐടി ദമ്പതികളായ ഇരുവർക്കും വിയറ്റ്നാം പോയിവരാനുള്ള ലീവ് ഒത്തില്ല. പല പ്ലാനുകൾ മാറിമറിഞ്ഞാണ് കച്ച് എന്ന കച്ചിത്തുരുത്തിലെത്തിയത്. സഞ്ചാരികളുടെ സ്ഥിരം സ്ഥലങ്ങളിലൊന്നാണ് രാജസ്ഥാൻ. എന്നാൽ അധികം ആരും പോയിട്ടില്ലാത്ത വെളുത്ത മരുഭൂമിയിലേക്കു പോയാലോ എന്ന ചിന്ത ആരുടെയോ മനസ്സിൽ മിന്നി. ചുറ്റും ഉപ്പളങ്ങളാൽ വലയം ചെയ്ത, സ്വർഗത്തിലേക്കു പോകുന്ന റോഡാണ് കച്ചിലേത്. ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടയിടം എന്നാണ് അന്വേഷിച്ചപ്പോൾ സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടത്. അങ്ങനെ ലക്ഷ്യം തീരുമാനമായി. ഇനി രഥം ഒരുക്കണം.
എന്തുകൊണ്ട് പജീറോ
കച്ച് യാത്രയിൽ കൂട്ടായത് 2009 മോഡൽ പജീറോ ആയിരുന്നു. എന്തുകൊണ്ട് പജീറോ എന്നു ചോദിച്ചാൽ അതെന്റെ പ്രാണനാണെന്ന് ദീപക് പറയും. അത്രയും ഇഷ്ടമാണ് മിത്സുബിഷിയുടെ ഈ ഭീമനെ. ഇതിലും ബെസ്റ്റ് വണ്ടി എവിടെകിട്ടാൻ? ദീപക്കിന്റെ പതിനേഴു വർഷത്തെ ക്രഷ്. സ്വന്തമാക്കണമെന്ന് ആഗ്രഹമുള്ള അത്രയേറെ ഇഷ്ടമുള്ള മോഡൽ. കുറെ മോഡലുകൾ കണ്ടിട്ടാണ് ഈ മോഡൽ ഉറപ്പിച്ചത്. 5 വർഷം മുൻപ് സ്വന്തമാക്കി. കൊല്ലം സ്വദേശികളാണ് ദീപക് വേലായുധനും ഭാര്യ ശിൽപ ശ്രീകുമാറും. ഇതിനു മുൻപ് ബന്ദിപ്പൂർ വരെ പജീറോയിൽ പോയിട്ടുണ്ട്. വഴിയിൽ കിടത്തിയിട്ടില്ല. പജീറോ എസ്എഫ്എക്സ് മോഡലാണ് ദീപക്കിന്റെ കയ്യിലുള്ളത്. ഡ്യുവൽ കളർ. എല്ലാ സർവീസും ചെയ്ത് പൂർണമായും കണ്ടീഷൻ ആക്കിയാണ് യാത്രയ്ക്ക് ഒരുക്കിയത്. ഇസിയു കൺട്രോൾ ഇല്ലാത്ത മോഡലായതിനാൽ സെൻസർ പ്രശ്നങ്ങൾ യാത്രയിൽ അലട്ടിയില്ല. ലെജൻഡറി പജീറോ ക്ലബ്ബിൽ അംഗമാണ് ദീപക്. രാജ്യത്ത് എവിടെ ചെന്നാലും സർവീസ് വേണമെങ്കിൽ ആ സംസ്ഥാനത്തുള്ള ക്ലബ് ഭാരവാഹികൾ സഹായിക്കും. അതു യാത്രയിൽ ഗുണം ചെയ്തു.
റൂട്ട് മാപ്
Esta historia es de la edición January 01,2026 de Fast Track.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Fast Track
Fast Track
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
3 mins
January 01,2026
Fast Track
യാത്രയിലെ സ്ത്രീപക്ഷം
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
2 mins
January 01,2026
Fast Track
നെക്സോൺ ഇവിയിൽ 92,000 കിമീ
ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല
1 min
January 01,2026
Fast Track
വാനിലെ താരം
COMPANY HISTORY
5 mins
January 01,2026
Fast Track
ബിഇ6 ഫോർമുല ഇ
ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര
1 min
January 01,2026
Fast Track
'കാർ'ഡിയാക് അറസ്റ്റ്
COFFEE BREAK
2 mins
January 01,2026
Fast Track
ബിഗ് ‘CAT
ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ
4 mins
December 01,2025
Fast Track
രാജകുമാരിയിലെ രാജകുമാരൻ
ഇടുക്കിയിലെ രാജകുമാരിയിലേക്ക് ടൊയോട്ടയുടെ രാജകുമാരനിൽ ഒരു യാത്ര
5 mins
December 01,2025
Fast Track
വാഹനപ്രണയത്തിന്റെ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യു
ഒറ്റക്കഥാപാത്രംകൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിമന്യുവിനൊരു രഹസ്യജീവിതമുണ്ട്. വാഹനങ്ങളും യാത്രകളും മൃഗസ്നേഹവുമെല്ലാം ചേർന്നൊരു ജീവിതം. ആ കഥകളിലൂടെ സഞ്ചരിക്കുകയാണ് അഭിമന്യു ഷമ്മി തിലകൻ.
3 mins
December 01,2025
Fast Track
ട്രാക്കുകൾക്ക് തീപിടിപ്പിച്ച് ആതിര മുരളി
ഇന്ത്യൻ നാഷനൽ റാലി ചാംപ്യൻഷിപ്പിലെ റോബസ്റ്റ റാലിയിൽ മിന്നുന്ന നേട്ടം
3 mins
December 01,2025
Listen
Translate
Change font size
