Intentar ORO - Gratis
ഹ്യുണ്ടേയ് ഇന്ത്യയുടെ HOT CAKE
Fast Track
|August 01,2023
ചെറിയ എസ്യുവികൾക്കിടയിൽ തരംഗം തീർക്കാൻ എക്സ്റ്റർ
ഇന്ത്യയിൽ ഏറ്റവും മികച്ച എസ് യു വി നിരയാണ് ഹ്യുണ്ടയ്ക്കുള്ളത്. അഞ്ച് എസ് യു വികൾ. പ്രീമിയം താരമായ ട്യൂസണും സെവൻ സീറ്റർ അൽകസാറും മുന്നേറുന്ന ആ നിരയിലേക്കാണ് ബജറ്റ് എസ്യുവി എക്സ്റ്ററിന്റെ വരവ്.
കേരളമെന്ന അർബൻ ജംഗിളിൽ വാഴാൻ എസ് യു വി തന്നെ വേണമെന്ന ആഗ്രഹക്കാരാണു കൂടുതൽ. എന്നാലോ, തിരക്കുകൾക്കിടയിലൂടെ അനായാസം പോകാൻ ചെറുതുമായിരിക്കണം വാഹനം. ഈ രണ്ടു ഡിമാൻഡുകൾക്കപ്പുറം മറ്റു രണ്ടു കാര്യങ്ങൾ കൂടി എക്സ്റ്റർ മുന്നോട്ടുവയ്ക്കുന്നുണ്ട്. 1) പ്രീമിയം സ്റ്റൈൽ. 2) ആഡംബരം.
എക്സ്റ്റർ സ്മാർട് ഓട്ടോ എഎംടി മോഡലുമായൊരു ഡ്രൈവ്.
രൂപകൽപന
ഇപ്പോൾ ചതുരവടിവിനു പ്രാധാന്യം നൽകുന്ന ഡിസൈനാണ് ഹ്യുണ്ട് പിന്തുടരുന്നത്. എക്സ്റ്റർ അടിമുടി ചതുരരൂപത്തിലാണ്. റോമൻ ശൈലിയിലെ ഒന്നിനെ തിരിച്ചിട്ടതുപോലെ (എച്ച് അക്ഷരരൂപമുള്ള എൽഇഡി എന്നു കമ്പനി വിശേഷണം). കിടിലൻ പകൽ നക്ഷത്രങ്ങൾ. ഇതു ബംപറിനെയും ബോണറ്റിനെയും മനോഹരമായി വേർതിരിക്കുന്നു. താഴെ എക്സ്റ്റർ ബാഡ്ജ്. അയണിക്ക് ഇവിയിൽ കണ്ടതുപോലെ ബോണറ്റിനു മുകളിൽ, ഒട്ടും പൊങ്ങി നിൽക്കാതെ ഹ്യുണ്ടേയ് ലോഗോ. കേക്ക് മുറിച്ചതുപോലെ ചതുരമായ മുൻഭാഗത്തിനു മാറ്റേകാൻ അലുമി നിയം ഫിനിഷുള്ള സ്കിഡ് പ്ലേറ്റും ചതുരക്കണ്ണുകളും ഗ്ലോസി ബ്ലാക്ക് ഗില്ലും (പാരാമെട്രിക്). മനോഹര മായ 15 ഇഞ്ച് അലോയ് വീലിനൊരു ആവരണംപോലെ കറുപ്പു ക്ലാഡിങ് വീൽ ആർച്ചിന്റെ മുഴുപ്പ് മുൻ പിൻ ബംപറിലേക്കും വ്യാപിച്ചിട്ടുണ്ട്. മുകൾഭാഗം കറുപ്പിൽ കുളിച്ചാണ്. റൂഫ് റെയിൽ കാഴ്ചയ്ക്കു മാത്ര മല്ല, ഉപയോഗപ്രദമായ രീതിയിൽ കൂടിയാണ്.
എൽഇഡി ടെയിൽ ലാംപിന് മുൻ ഡിആർഎല്ലിന്റെ അതേ രൂപമാണ്. സി പില്ലറിന്റെ വീതി ശ്രദ്ധേയം. നിയോസ് എന്ന സുന്ദരമായ ഹാച്ച്ബാക്കിൽ അധിഷ്ഠിതമാണ് എക്സ്റ്റർ എസ് യു വി നിയോസുമായി അളവുകൾ നോക്കിയാൽ നീളം, വീൽബേസ് എന്നിവ സമം മുഴുപ്പും ഉയരവും കൂടുതൽ എക്സ്റ്ററിന്.
വിപണിയിലെ മറ്റ് എതിരാളികൾ ഇവരാണ്. ടാറ്റ പഞ്ച്, സിട്രോയെൻ സി3, മാരുതി ഇഗ്നിസ്. ഈ മൂന്നു മോഡലുകളുമായുള്ള അളവ്, ഫീച്ചർ താരതമ്യം പേജുകളിൽ വായിക്കാം. ക്ലാസിക് ചതുരരൂപവും മറ്റേതു വലിയ വാഹനങ്ങൾക്കിടയിലും അഭിമാനത്തോടെ നിർത്താൻ പറ്റുന്ന എക്സ്റ്റീരിയർ ഭംഗിയും എക്സ്റ്ററിനുണ്ട്.
ഇന്റീരിയർ
Esta historia es de la edición August 01,2023 de Fast Track.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Fast Track
Fast Track
വിന്നർ
എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം
2 mins
May 01, 2026
Fast Track
പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026
തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ
1 mins
May 01, 2026
Fast Track
എംജി മജസ്റ്റർ
ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്
4 mins
May 01, 2026
Fast Track
ഡോമിനർ 400
350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ
1 mins
May 01, 2026
Fast Track
ടെസ്ല മോഡൽ വൈ എൽ
681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ
1 mins
May 01, 2026
Fast Track
ജൻ വിശ്വാസ് ആക്ട്
കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം
3 mins
May 01, 2026
Fast Track
ഔഡി SQ8
ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി
1 mins
April 01, 2026
Fast Track
രണ്ടാം തവണയും റെനോ ട്രൈബർ
മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം
1 min
April 01, 2026
Fast Track
ബസാൾട്ട് എക്സ്
പ്രീമിയം ഇന്റീരിയറുമായി ബസാൾട്ടിന്റെ പുതിയ വേർഷൻ
3 mins
April 01, 2026
Fast Track
ചാവൊ മുങ് വിയറ്റ്നാം
'ചാവൊ മുങ് എന്നാൽ വിയറ്റ്നാമീസ് ഭാഷയിൽ സ്വാഗതം എന്നാണർഥം. അത്രയും ഹൃദ്യമായാണ് വിയറ്റ്നാം ഞങ്ങളെ സ്വാഗതം ചെയ്തത്. എറണാകുളം ഇലഞ്ഞി ജിടിഎച്ച്എസിലെ അധ്യാപിക ശ്രീജ സജീവ് മനസ്സുതുറന്നു...
2 mins
April 01, 2026
Translate
Change font size
