ഹ്യുണ്ടേയ് ഇന്ത്യയുടെ HOT CAKE
Fast Track|August 01,2023
ചെറിയ എസ്യുവികൾക്കിടയിൽ തരംഗം തീർക്കാൻ എക്സ്റ്റർ
പ്രവീൺ
ഹ്യുണ്ടേയ് ഇന്ത്യയുടെ HOT CAKE

ഇന്ത്യയിൽ  ഏറ്റവും മികച്ച എസ് യു വി നിരയാണ് ഹ്യുണ്ടയ്ക്കുള്ളത്. അഞ്ച് എസ് യു വികൾ. പ്രീമിയം താരമായ ട്യൂസണും സെവൻ സീറ്റർ അൽകസാറും മുന്നേറുന്ന ആ നിരയിലേക്കാണ് ബജറ്റ് എസ്യുവി എക്സ്റ്ററിന്റെ വരവ്.

കേരളമെന്ന അർബൻ ജംഗിളിൽ വാഴാൻ എസ് യു വി തന്നെ വേണമെന്ന ആഗ്രഹക്കാരാണു കൂടുതൽ. എന്നാലോ, തിരക്കുകൾക്കിടയിലൂടെ അനായാസം പോകാൻ ചെറുതുമായിരിക്കണം വാഹനം. ഈ രണ്ടു ഡിമാൻഡുകൾക്കപ്പുറം മറ്റു രണ്ടു കാര്യങ്ങൾ കൂടി എക്സ്റ്റർ മുന്നോട്ടുവയ്ക്കുന്നുണ്ട്. 1) പ്രീമിയം സ്റ്റൈൽ. 2) ആഡംബരം.

എക്സ്റ്റർ സ്മാർട് ഓട്ടോ എഎംടി മോഡലുമായൊരു ഡ്രൈവ്.

രൂപകൽപന

 ഇപ്പോൾ ചതുരവടിവിനു പ്രാധാന്യം നൽകുന്ന ഡിസൈനാണ് ഹ്യുണ്ട് പിന്തുടരുന്നത്. എക്സ്റ്റർ അടിമുടി ചതുരരൂപത്തിലാണ്. റോമൻ ശൈലിയിലെ ഒന്നിനെ തിരിച്ചിട്ടതുപോലെ (എച്ച് അക്ഷരരൂപമുള്ള എൽഇഡി എന്നു കമ്പനി വിശേഷണം). കിടിലൻ പകൽ നക്ഷത്രങ്ങൾ. ഇതു ബംപറിനെയും ബോണറ്റിനെയും മനോഹരമായി വേർതിരിക്കുന്നു. താഴെ എക്സ്റ്റർ ബാഡ്ജ്. അയണിക്ക് ഇവിയിൽ കണ്ടതുപോലെ ബോണറ്റിനു മുകളിൽ, ഒട്ടും പൊങ്ങി നിൽക്കാതെ ഹ്യുണ്ടേയ് ലോഗോ. കേക്ക് മുറിച്ചതുപോലെ ചതുരമായ മുൻഭാഗത്തിനു മാറ്റേകാൻ അലുമി നിയം ഫിനിഷുള്ള സ്കിഡ് പ്ലേറ്റും ചതുരക്കണ്ണുകളും ഗ്ലോസി ബ്ലാക്ക് ഗില്ലും (പാരാമെട്രിക്). മനോഹര മായ 15 ഇഞ്ച് അലോയ് വീലിനൊരു ആവരണംപോലെ കറുപ്പു ക്ലാഡിങ് വീൽ ആർച്ചിന്റെ മുഴുപ്പ് മുൻ പിൻ ബംപറിലേക്കും വ്യാപിച്ചിട്ടുണ്ട്. മുകൾഭാഗം കറുപ്പിൽ കുളിച്ചാണ്. റൂഫ് റെയിൽ കാഴ്ചയ്ക്കു മാത്ര മല്ല, ഉപയോഗപ്രദമായ രീതിയിൽ കൂടിയാണ്.

എൽഇഡി ടെയിൽ ലാംപിന് മുൻ ഡിആർഎല്ലിന്റെ അതേ രൂപമാണ്. സി പില്ലറിന്റെ വീതി ശ്രദ്ധേയം. നിയോസ് എന്ന സുന്ദരമായ ഹാച്ച്ബാക്കിൽ അധിഷ്ഠിതമാണ് എക്സ്റ്റർ എസ് യു വി നിയോസുമായി അളവുകൾ നോക്കിയാൽ നീളം, വീൽബേസ് എന്നിവ സമം മുഴുപ്പും ഉയരവും കൂടുതൽ എക്സ്റ്ററിന്.

വിപണിയിലെ മറ്റ് എതിരാളികൾ ഇവരാണ്. ടാറ്റ പഞ്ച്, സിട്രോയെൻ സി3, മാരുതി ഇഗ്നിസ്. ഈ മൂന്നു മോഡലുകളുമായുള്ള അളവ്, ഫീച്ചർ താരതമ്യം പേജുകളിൽ വായിക്കാം. ക്ലാസിക് ചതുരരൂപവും മറ്റേതു വലിയ വാഹനങ്ങൾക്കിടയിലും അഭിമാനത്തോടെ നിർത്താൻ പറ്റുന്ന എക്സ്റ്റീരിയർ ഭംഗിയും എക്സ്റ്ററിനുണ്ട്.

ഇന്റീരിയർ

هذه القصة مأخوذة من طبعة August 01,2023 من Fast Track.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة August 01,2023 من Fast Track.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من FAST TRACK مشاهدة الكل
ഐക്യൂബ് നിരയിലേക്ക് പുതിയ വകഭേദങ്ങളുമായി ടിവിഎസ് മോട്ടർ
Fast Track

ഐക്യൂബ് നിരയിലേക്ക് പുതിയ വകഭേദങ്ങളുമായി ടിവിഎസ് മോട്ടർ

വില - ഐക്യൂബ് എന്നി 3.4 kWh ₹1,55,555 ലക്ഷം ഐക്യൂബ് എസ്ടി 5.1 kWh ₹1,85,373 ലക്ഷം

time-read
1 min  |
June 01,2024
പവറും പ്രതാസുമായി 3എക്സ്ഒ
Fast Track

പവറും പ്രതാസുമായി 3എക്സ്ഒ

കിടിലൻ ഫീച്ചേഴ്സും കുറഞ്ഞ വിലയുമായി എക്സ്യുവി 300യുടെ പരിഷ്കരിച്ച പതിപ്പ് വിപണിയിൽ

time-read
3 mins  |
June 01,2024
കരുത്തരിലെ കരുത്തൻ.
Fast Track

കരുത്തരിലെ കരുത്തൻ.

40 പിഎസ് പവർ. 35 എൻഎം ടോർക്ക്. 1.85 ലക്ഷം രൂപ വില. 400 സിസി വിപണിയിൽ മറ്റാരും നൽകാത്ത ഓഫറുമായി ബജാജ് !

time-read
3 mins  |
June 01,2024
ഓൾ ഇൻ വൺ
Fast Track

ഓൾ ഇൻ വൺ

471 സിസി ഇൻലൈൻ 2 സിലിണ്ടർ എൻജിനുമായി ഹോണ്ടയുടെ പുതിയ മോഡൽ

time-read
2 mins  |
June 01,2024
ദി കംപ്ലീറ്റ് ഫാമിലി സ്കൂട്ടർ
Fast Track

ദി കംപ്ലീറ്റ് ഫാമിലി സ്കൂട്ടർ

പ്രായോഗികതയ്ക്കു മുൻതൂക്കം നൽകി ഡിസൈൻ ചെയ്തിരിക്കുന്ന ഏഥറിന്റെ ഫാമിലി സ്കൂട്ടർ റിസ്റ്റ

time-read
2 mins  |
June 01,2024
Audi e-tron GT
Fast Track

Audi e-tron GT

റേഞ്ച് 500 കിമീ

time-read
1 min  |
May 01,2024
Citroen EC3
Fast Track

Citroen EC3

കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.

time-read
3 mins  |
May 01,2024
Hyundai Kona
Fast Track

Hyundai Kona

റേഞ്ച് 452 കി മീ

time-read
1 min  |
May 01,2024
Mahindra XUV 400
Fast Track

Mahindra XUV 400

കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി   നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.

time-read
2 mins  |
May 01,2024
KIA ev6
Fast Track

KIA ev6

റേഞ്ച് 708 കിമീ

time-read
1 min  |
May 01,2024