Intentar ORO - Gratis
ICONIQ
Fast Track
|June 01,2023
ഫ്യൂച്ചറിസ്റ്റിക് ഡിസൈനുമായി കിടിലൻ ഇലക്ട്രിക് എസ്യുവി അയണിക് 5
വീലുകളുള്ള ഡയമണ്ട്. ഒറ്റവാചകത്തിൽ ഹ്യുണ്ടേയ് ഗ്ലോബൽ ഇലക്ട്രിക് എസ്യുവി അയണിക് 5 നെ ഇങ്ങനെ വിശേഷിപ്പിക്കാം. കൊതിപ്പിക്കുന്ന ചതുരവടിവ്. മുൻപു ഹ്യുണ്ടേയ് പിൻതുടർന്നിരുന്ന ഫ്ലൂയിഡിക് രൂപകൽപനയിൽനിന്ന് ഏറെ മാറിയിട്ടുണ്ട് അയണിക് 5. ഒപ്പം ഫ്യൂച്ചറിസ്റ്റിക്കുമാണ്. താരം ഗോവിന്ദ് പത്മസൂര്യ അയണിക് ഫൈവിന്റെ സീറ്റിൽ കയറിയപ്പോൾ ആദ്യം പറഞ്ഞത് ഇങ്ങനെ അലെക്സയുടെയൊക്കെ ഉള്ളിൽ ഇരിക്കാൻ കഴിഞ്ഞാൽ ഒരുപക്ഷേ ഇതേ ഫീലായിരിക്കും. അയണിക് ഫൈവിന്റെ ഫ്യൂച്ചറിസ്റ്റിക് ഡിസൈനിനും ടെക്കി സ്വഭാവത്തിനും ഇതിലും നല്ലൊരു സർട്ടിഫിക്കറ്റ് വേറെയില്ല. ഡൽഹി ഓട്ടോഎക്സ്പോയിൽ ഷാറുഖ് ഖാനാണ് അയണിക് 5 അവതരിപ്പിച്ചത്. അന്ന് അവിടെ ഹ്യുണ്ടയുടെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം (ഇ-ജിഎംപി) പ്രദർശിപ്പിച്ചിരുന്നു. ബാറ്ററി വാഹനങ്ങൾക്കു മാത്രമായിട്ടുള്ള ആ പ്ലാറ്റ്ഫോമിൽ ഉയർത്ത പ്പെട്ട ആദ്യ വാഹനമാണ് അയണിക് 5. മറ്റുള്ള ഇ-വാഹനങ്ങൾ പെട്രോൾ-ഡീസൽ എൻജിനു കൾക്കായി ഡിസൈൻ ചെയ്യപ്പെട്ടതും പിന്നീട് ഇവിയായി മാറ്റപ്പെട്ടതുമാണ്. അതുകൊണ്ട് പെർഫോമൻസിൽ കുറവുണ്ടാകും. അയണിക് 5 അത്തരമൊരു വാഹനമല്ല. അയണിക് 5 എങ്ങനെയൊക്കെയാണ് ഐക്കണിക് ആകുന്നത് എന്നു വിശദമായി അറിയാം.
രൂപകൽപന
ചെത്തിമിനുക്കിയ രത്നക്കല്ലിൽ കാണുന്നതുപോലെ ഷാർപ് ലൈനുകളാണ് അയണിക് ഫൈവിന്. അതിനു മേമ്പൊടിയായി പാരാമെ ട്രിക് പിക്സൽ എൽഇഡി ഹെഡ്/ ടെയിൽ ലാംപുകൾ, ബംപറിനും ലാംപിനും ഇടയിൽ രാത്രിയിൽ ആക്സന്റ് ലൈറ്റിങ് കൂടിയുണ്ട്. ആരും രണ്ടാമതൊന്നുകൂടി നോക്കിപ്പോകും ഡിസൈൻ കണ്ടാൽ.
20 ഇഞ്ച് ഭീമൻ ടയറുകൾ. (ബിഎംഡബ്ല്യു എക്സ് 3 മുതലുള്ള മോഡലുകളിൽ ഇതേ സൈസാണ്). അതിസുന്ദരമായ പാരാമെട്രിക് ഡിസൈൻ തന്നെ അലോയ് വീലും പിന്തുടരുന്നു. നിർത്തിയിടുമ്പോഴും ഓടുന്ന ഫീലാണ് ഈ വീൽ കാണുമ്പോൾ. മാറ്റ് ഫിനിഷ്ഡ് ബോഡി കൗതുകകരം. അയണിക് ഫൈവിന്റെ നിറങ്ങളെല്ലാം സൗത്ത് കൊറിയയിലെ പ്രദേശങ്ങളിൽ നിന്നു പ്രചോദനം കൊണ്ടതാണ്.
വിശാലമായി തുറക്കുന്ന ഡോറുകൾ. എവിയാണെങ്കി ലും ആനപ്പൊക്കമില്ലാത്തതിനാൽ കയറാനും ഇറങ്ങാനും എളുപ്പം. നടന്നുതന്നെ ഉള്ളിലേക്കു കയറാമെന്നതു പ്രായമായവർക്കു ഗുണകരമാണ്. ഹ്യുണ്ടേയ് മോട്ടർ ഇന്ത്യയുടെ ലൈനപ്പിൽ ഏറ്റവും ഡോർ ഗ്രൗണ്ട് ക്ലിയറൻസുള്ളത് അയണിക് ഫൈവിനാണ് (163 മിമീ).
Esta historia es de la edición June 01,2023 de Fast Track.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Translate
Change font size
