Game Changer
Fast Track
|July 01, 2022
എസ്യുവി ലുക്ക്, ഉഗ്രൻ യാത്രാസുഖം, മികച്ച പെർഫോമൻസ്. വിപണിയിൽ പുതിയ വിപ്ലവം തീർക്കാൻ സിട്രൺ സി3
സി5 എന്ന പറക്കും പരവതാനിയുമായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് കമ്പനി സിട്രൺ രണ്ടാമത്തെ മോഡലിനെ രംഗത്തിറക്കുകയാണ് സി3. മൂന്നു തലമുറകളിലായി അൻപതു ലക്ഷം സി3 മോഡലുകളാണ് രാജ്യാന്തര വിപണിയിൽ വിറ്റഴിഞ്ഞത്. 2002 ൽ ആണ് ആദ്യ മോഡൽ നിരത്തിലെത്തിയത്. വിൽപനയിൽ വിപ്ലവം തീർത്ത സിട്രൺ സി3 ഇന്ത്യയിലേക്കും വരുന്നു എന്നു കേട്ടതുമുതൽ സിട്രൺ വാഹനങ്ങളെക്കുറിച്ച് അറിയാവുന്നവർക്ക്, അല്ലെങ്കിൽ ഒരു തവണയെങ്കിലും സി5 എസ് യു വിയിൽ യാത്ര ചെയ്തവർക്ക് ആകാംക്ഷയേറുകയായിരുന്നു. കാരണം, ഡ്രൈവിങ് കംഫർട്ടിന്റെയും യാത്രാസുഖത്തിന്റെയും കാര്യത്തിൽ സി5 വേറെ ലെവലാണ്. സി3 ആ പ്രതീക്ഷ നിറവേറ്റുമോ? ഗോവയിൽ നടന്ന മീഡിയ ഡ്രൈവിൽ നിന്ന്.
ഹാച്ച്ബാക്കോ എസ്യുവിയോ?
ബി ഹാച്ച്ബാക്ക് വിഭാഗത്തിലാണ് സി3യെ കമ്പനി ഇറക്കുന്നത്. എന്നാൽ, കാഴ്ചയിൽ മിനി എസ് യു വിയുടെ തലയെടുപ്പാണ് സി3 ക്കുള്ളത്.. സിട്രൺ സി5 ന്റെ ചെറുപതിപ്പെന്നു തോന്നിക്കുന്ന ഡിസൈൻ തന്നെയാണ് ഹൈലൈറ്റ്. സിട്രൺ മോഡലുകളുടെ ഐഡന്റിറ്റിയായ ലോഗോ ഇഴുകിച്ചേർന്ന രണ്ടു ലൈൻ ഗ്രില്ലിലാണ് ആദ്യം നോട്ടം ഉടക്കുക. ഗ്രിൽ ലൈനുകൾ ഇൻഡിക്കേറ്ററിലും ഡേ ടൈം റണ്ണിങ് ലാംപിലും മനോഹരമായി ലയിക്കുന്നു.
ഹെഡ്ലാംപും ഫോഗ് ലാംപു മെല്ലാം ഹാലൊജനാണ്. വലിയ എയർ ഡാമും ബംപറിലെ സ്കിഡ് പ്ലേറ്റ് പോലെ തോന്നിപ്പിക്കുന്ന സിൽവർ ഫിനിഷ് ഇൻസേർട്ടും ഉയർന്ന ബോണറ്റും എസ് യു വിയുടെ എടുപ്പ് നൽകുന്നുണ്ട്. ലളിതമായ ഡിസൈനാണ്.
വലിയ കട്ടുകളോ ക്രീസുകളോ ഒന്നുമില്ല. വശങ്ങളിലും ഇതേ ഡിസൈൻ പാറ്റേൺ തന്നെയാണ്. സി5 ലേതുപോലെ ഡോറിൽ സ്പോർട്ടിയായ ഓറഞ്ച് നിറത്തിലുള്ള ഒരു ഇൻസേർട്ടുണ്ട്. ഇതേ നിറമാണ് ഫോഗ്ലാംപ് ക്ലസ്റ്ററിനും റൂഫിനും നൽകിയിരിക്കുന്നത്. ഡ്യുവൽ ടോൺ വേരിയന്റുകൾക്കാണ് ഈ തീമുള്ളത്. തടിച്ച ഷോൾഡർ ലൈനും കറുത്ത ക്ലാഡിങ്ങും റൂഫ് റെയിലും വശക്കാ ഴ്ചയിലും എവിയുടെ എടുപ്പു നൽകുന്നുണ്ട്. 15 ഇഞ്ച് സ്റ്റീൽ വീലാണ്. അലോയ് ആക്സസറിയായി ലഭ്യമാകും. ഗ്രൗണ്ട് ക്ലിയറൻസ് 180 എംഎം ഉള്ളതുകൊണ്ട് അൽപം തലയെടുപ്പോടെയാണു നിൽപ്.
Esta historia es de la edición July 01, 2022 de Fast Track.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Fast Track
Fast Track
ബിഗ് ‘CAT
ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ
4 mins
December 01,2025
Fast Track
രാജകുമാരിയിലെ രാജകുമാരൻ
ഇടുക്കിയിലെ രാജകുമാരിയിലേക്ക് ടൊയോട്ടയുടെ രാജകുമാരനിൽ ഒരു യാത്ര
5 mins
December 01,2025
Fast Track
വാഹനപ്രണയത്തിന്റെ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യു
ഒറ്റക്കഥാപാത്രംകൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിമന്യുവിനൊരു രഹസ്യജീവിതമുണ്ട്. വാഹനങ്ങളും യാത്രകളും മൃഗസ്നേഹവുമെല്ലാം ചേർന്നൊരു ജീവിതം. ആ കഥകളിലൂടെ സഞ്ചരിക്കുകയാണ് അഭിമന്യു ഷമ്മി തിലകൻ.
3 mins
December 01,2025
Fast Track
ട്രാക്കുകൾക്ക് തീപിടിപ്പിച്ച് ആതിര മുരളി
ഇന്ത്യൻ നാഷനൽ റാലി ചാംപ്യൻഷിപ്പിലെ റോബസ്റ്റ റാലിയിൽ മിന്നുന്ന നേട്ടം
3 mins
December 01,2025
Fast Track
കാർട്ടിങ്ങിലെ യങ് ചാംപൻ
കാർട്ടിങ്ങിൽ രാജ്യാന്തര പോഡിയത്തിൽ തിളങ്ങി കോഴിക്കോട്ടുകാരൻ റോണക് സൂരജ്
1 min
December 01,2025
Fast Track
രാത്രിഞ്ചരൻമാർ...
കാൽനടയാത്രക്കാരും പ്രഭാതനടത്തവും!
2 mins
December 01,2025
Fast Track
“ഫാമിലി കാർ
ഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവി റെനോ ട്രൈബറിന്റെ പരിഷ്കരിച്ച മോഡൽഇന്ത്യൻ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ എംപിവി റെനോ ട്രൈബറിന്റെ പരിഷ്കരിച്ച മോഡൽ
2 mins
December 01,2025
Fast Track
BIG BOY!
പുതിയ പ്ലാറ്റ്ഫോമും നൂതന ഫീച്ചേഴ്സുമായി രണ്ടാം തലമുറ വെന്യൂ
3 mins
December 01,2025
Fast Track
Change Your Vibe
ബൈക്കിന്റെ സ്റ്റെബിലിറ്റിയും സ്കൂട്ടറിന്റെ യൂട്ടിലിറ്റിയും ഒത്തുചേർന്ന ന്യൂമറസ് എൻ-ഫസ്റ്റ്
2 mins
December 01,2025
Fast Track
POWER PACKED!
265 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമായി ഒക്റ്റേവിയ ആർഎസ്
3 mins
December 01,2025
Translate
Change font size

