Intentar ORO - Gratis
വാഹനപ്രണയത്തിന്റെ ചക്രവ്യൂഹത്തിലകപ്പെട്ട അഭിമന്യു
Fast Track
|December 01,2025
ഒറ്റക്കഥാപാത്രംകൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിമന്യുവിനൊരു രഹസ്യജീവിതമുണ്ട്. വാഹനങ്ങളും യാത്രകളും മൃഗസ്നേഹവുമെല്ലാം ചേർന്നൊരു ജീവിതം. ആ കഥകളിലൂടെ സഞ്ചരിക്കുകയാണ് അഭിമന്യു ഷമ്മി തിലകൻ.
മാർക്കോയിലെ കൊടൂര വില്ലനെ ഓർമയില്ലേ, ചോര കൊണ്ട് കഥപറഞ്ഞ റസ്സൽ ടോണി ഐസക്കിനെ? മലയാള സിനിമയുടെ പെരുന്തച്ചന്റെ കൊച്ചുമകൻ അച്ഛന്റെയും മുത്തച്ഛന്റെയും വഴി തന്നെയാണ് തന്റേതെന്നും ഉറപ്പിച്ചുകഴിഞ്ഞു. ഒറ്റക്കഥാപാത്രത്തിന്റെ നോക്കുകൊണ്ടും വാക്കു കൊണ്ടും അഭിമന്യു ഷമ്മി തിലകൻ താനവരുടെ പിൻഗാമി തന്നെയെന്ന് അടിവരയിട്ടുകഴിഞ്ഞു. സിനിമയുടെ തിരക്കിനിടെ ഒത്തുകിട്ടുന്ന ഇടവേളയിൽ ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള കാര്യമെതാണെന്നു ചോദിച്ചാൽ അഭിമന്യുവിന്റെ കണ്ണുകളിൽ വല്ലാത്തൊരു പ്രണയം നുരയിടുന്നതു കാണാം. പിന്നെ തന്റെ ഫോർച്യൂണറിലോ ബിഎംഡബ്ല്യുവിലോ ഒന്നു തലോടും. അഭിമന്യുവിന് അത്രമേൽ ഇഷ്ടമാണു കാറുകളോട്. അഭിമന്യുവിനെ അടുത്തറിഞ്ഞാൽ മനസ്സിലാകും വാഹനങ്ങളോടുള്ള പ്രണയത്തിന്റെ ചക്രവ്യൂഹത്തിലാണ് ഈ ചെറുപ്പക്കാരനെന്ന്.
പ്രിയപ്പെട്ട വാഹനം കയ്യിൽ കിട്ടിയാൽ, ഡ്രൈവിങ് സീറ്റിൽ ഇരുന്നാൽ അഭിമന്യു പിന്നെ എല്ലാം മറക്കും. കൂട്ടത്തിലുള്ളതാരാണോ അവർക്കൊപ്പം കടലിലെ തിരപോലെ ഒരു യാത്രയാണ്. ദൂരങ്ങൾ താണ്ടി പുതിയ ദേശങ്ങൾ കണ്ട് കാറ്റുപോലെ സഞ്ചരിക്കും.
വാഹനങ്ങൾ യാത്രകൾ
"ജീവിതത്തിൽ എനിക്ക് വാഹനങ്ങളോടല്ലാതെ ഒന്നിനോടും അഡിക്ഷൻ തോന്നിയിട്ടില്ല.' അഭിമന്യു വാചാലനായി.
വാഹനങ്ങളോടുള്ള ഈ ഇഷ്ടം എന്നെ ശരിക്കും യാത്രകളുടെ തോഴനാക്കിയിട്ടുണ്ട്. എത്രദൂരം വണ്ടിയോടിച്ചാലും എനിക്കു ബോറടിക്കില്ല. യാത്രകളിൽ രാത്രിസഞ്ചാരം എനിക്കു വലിയ ഇഷ്ടമാണ്. റോഡിൽ അധികം തിരക്കുണ്ടാകില്ല. അനാവശ്യമായ ഡിസ്ട്രാക്ഷൻസ് ഉണ്ടാകില്ല. സമാധാനത്തോടെ സഞ്ചരിക്കാം. മോഡിഫൈ ചെയ്താണ് തന്റെ ഓരോ വാഹനവും അഭിമന്യു നിരത്തിലിറക്കുക. ഇപ്പോൾ സ്വന്തമായുള്ളത് ഫോർച്യൂണറും മെഴ്സി ഡീസ് എസ് ക്ലാസുമാണ്. പുതിയൊരു സ്വിഫ്റ്റിനായുള്ള കാത്തിരിപ്പിലാണ്. സ്വന്തം വണ്ടികളിൽ ഫോർച്യൂണർ വലിയ ഇഷ്ടമാണെങ്കിലും യാത്രയിൽ ഒപ്പം കൂട്ടാൻ മെഴ്സിഡീസിനോടാണ് കൂടുതൽ മൊഹബത്ത്. ഇപ്പോൾ ടൂവീലറുകൾ ഉപയോഗിക്കാറില്ലെങ്കിലും അങ്ങനെയൊരു കാലവും അഭിമന്യുവിനുണ്ടായിരുന്നു.
വലിയ യാത്രകൾ
Esta historia es de la edición December 01,2025 de Fast Track.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Fast Track
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Fast Track
മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്
4 mins
February 01, 2026
Fast Track
ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്
ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്
1 mins
February 01, 2026
Fast Track
ചങ്കു പിളർക്കും ഓൾട്ടറേഷൻ
എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.
3 mins
February 01, 2026
Fast Track
ന്യൂ സ്കോഡ കുഷാക്
പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്
1 mins
February 01, 2026
Fast Track
കരുത്തരായി ടോറസും ഹിപ്പോയും
ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്
1 min
February 01, 2026
Fast Track
യമഹ XSR 155
റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം
1 mins
February 01, 2026
Fast Track
ബജാജ് ചേതക് സി25
113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ
2 mins
February 01, 2026
Fast Track
സിംപിൾവൺ ജെൻ 2
265 കിമീ റേഞ്ച്, കൂടുതൽ കരുത്ത്.
2 mins
February 01, 2026
Fast Track
ടാറ്റ പഞ്ച് 2026
120 പിഎസ് കരുത്തുള്ള ടർബോ എൻജിനും നൂതന ഫീച്ചറുകളും 5 സ്റ്റാർ സേഫ്റ്റിയുമായി പുതിയ പഞ്ച്
3 mins
February 01, 2026
Listen
Translate
Change font size
