Try GOLD - Free
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
Vanitha
|January 03, 2026
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
നിറങ്ങളുടെ വിപ്ലവവും ഡിസൈനുകളിലെ പുതുമയും ഇഴചേരുന്ന 2026ലേക്കു ഫാഷൻ ലോകം ചുവടുവയ്ക്കുന്നു.
സങ്കല്പങ്ങൾക്കപ്പുറം സ്റ്റൈലിനെ പുനർനിർവചിക്കുന്ന ഈ കാലത്ത്, ആത്മവിശ്വാസവും ആധുനികതയും നിറയുന്ന പുത്തൻ ട്രെൻഡുകൾ റാംപുകളിൽ തരംഗമാകാൻ ഒരുങ്ങിക്കഴിഞ്ഞു. ഈ വർഷത്തെ ഏറ്റവും ഗ്ലാമറസ് ആയ മാറ്റങ്ങൾ ഇതാ നിങ്ങൾക്കായി...
ഫാഷൻ ഫോർ കാസ്റ്റ്
വിപണിയിലെ ആവശ്യങ്ങളും വിൽപനയും വിലയിരുത്തിയും കൾച്ചറൽ ഷിഫ്റ്റുകളും മാറുന്ന മനോഭാവങ്ങളും സിനിമ പോലുള്ള സ്വാധീനങ്ങളും മനസ്സിലാക്കിയും സമീപ ഭാവിയിലെ ട്രെൻഡുകൾ പ്രവചിക്കുന്നതാണ് ഫാഷൻ ഫോർ കാസ്റ്റ്.
കസ്റ്റമർ ഡിമാൻഡിനനുസരിച്ച് വസ്ത്രങ്ങൾ എത്തിക്കാൻ ഇതു ബ്രാൻഡുകളെ സഹായിക്കും. ഡിമാൻഡ് എത്തിക്കഴിഞ്ഞു തുണിയെടുക്കാനും വലിയ നമ്പറുകളിൽ തയ്ച്ചെടുത്തു വിപണിയിലെത്തിക്കാനും കഴിയില്ലല്ലോ... ഒരുക്കങ്ങൾ നേരത്തേ തുടങ്ങിയാലേ തക്കസമയ സ്റ്റോറുകൾ ആവശ്യത്തിനു സ്റ്റോക്കുമായി സജ്ജമാകൂ. വിപണിയിലെത്തുന്ന ട്രെൻഡുകൾ അറിഞ്ഞിരിക്കുന്നതു വാങ്ങുന്നവർക്കും ഉപകാരമാണ്.
മുൻകാലങ്ങളിൽ നമ്മുടെ നാട്ടിൽ ഫോർ കാസ്റ്റ് റിപ്പോർട്ടുകൾ അത്രയധികം പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ മാളുകളിലും ബ്രാൻഡഡ് സ്റ്റോറുകളി ലും സ്ഥിതിയതല്ല. ട്രെൻഡിയാകേണ്ടിടത്ത് ഏറ്റവും മുന്നിൽ നിൽക്കാനും യുണീക്ക് ഡിസൈനുകൾ വേണ്ടിടത്ത് അതു തിരഞ്ഞെടുക്കാനും മലയാളികൾ ശ്രദ്ധിക്കുന്നുണ്ട്.
2026 ട്രെൻഡ് ഫോർ കാസ്റ്റ് നിറങ്ങളിൽ വിരിയുന്ന ട്രാൻസ്ഫമേറ്റീവ് ടീൽ
2026 ന്റെ ഔദ്യോഗിക നിറമായി ഫാഷൻ വിദഗ്ധർ പ്രവചിക്കുന്നതു നീലയും പച്ചയും കലർന്ന ട്രാൻസമേറ്റീവ് ടീൽ ആണ്. ശാന്തതയും ആത്മവിശ്വാസവും പകരുന്ന ഈ നിറം സാരികളിലും ലെഹംഗകളിലും പുരുഷന്മാരുടെ കുർത്തകളിലും ഒരുപോലെ തിളങ്ങും.
This story is from the January 03, 2026 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

