Try GOLD - Free
കാലുകൾക്ക് വേണം കരുതൽ
Vanitha
|November 08,2025
ലക്ഷണങ്ങളില്ല എന്നതാണ് ഡയബറ്റിക് ഫുട്ടിനെ ഏറ്റവും ആശങ്കാജനകമാക്കുന്നത്. പ്രമേഹരോഗമുള്ളവർ കാലുകളുടെ സംരക്ഷണത്തിനു പ്രാധാന്യം നൽകണം
ലക്ഷണങ്ങൾ ഇല്ല എന്നതാണ് "ഡയബറ്റിക് ഫുട് എന്ന രോഗാവസ്ഥയെ ഏറ്റവും ആശങ്കാജനകമാ ക്കുന്നത്. ഗുരുതരമായ പ്രമേഹ അനുബന്ധ രോഗമാണ് ഡയബറ്റിക് ഫുട് യഥാസമയത്ത് ചികിൽസ ലഭിച്ചില്ലെങ്കിൽ സർജറിയിലൂടെ രോഗബാധിതമായ ഭാഗം നീക്കം ചെയ്യേണ്ട സ്ഥിതി വരാം. അതുകൊണ്ട് തന്നെ ഏറെ കരുതൽ ഇക്കാര്യത്തിൽ പുലർത്തണം.
'ഡയബറ്റിക് ഫുട് എന്നാൽ
പ്രമേഹ രോഗികളിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയർന്ന നിലയിൽ തുടരുന്നതിനാൽ കാലുകളിൽ രക്തയോട്ടം കുറയുകയും നാഡീ പ്രവർത്തനം ദുർബലമാകുകയും ചെയ്യും. ഇതു സ്പർശന ശേഷി കുറയ്ക്കുന്നതിനാൽ കാൽ തട്ടുകയോ മുട്ടുകയോ ചെയ്താൽ അറിയാതെ വരാം. ചെരിപ്പ് ഊരിപ്പോകുന്നതു പോലും ചിലപ്പോൾ അറിഞ്ഞെന്നു വരില്ല.
കാലിലേൽക്കുന്ന പരുക്കുകളിൽ വളരെപ്പെട്ടെന്ന് അണുബാധ ഉണ്ടാകുകയും വ്രണങ്ങളാകുകയും ചെയ്യാം. ഈ അവസ്ഥയെയാണ് "ഡയബറ്റിക് ഫുട്' എന്നു വിളിക്കുന്നത്. തുടക്കത്തിൽ ലക്ഷണങ്ങൾ ഇല്ല എന്നതും ലക്ഷണങ്ങൾ തിരിച്ചറിയപ്പെടുന്നില്ല എന്നതും ഡയബറ്റിക് ഫുട് എന്ന രോഗാവസ്ഥ ഗുരുതരമാകാൻ വഴിയൊരുക്കാം. പ്രമേഹമുണ്ട് എന്നു തിരിച്ചറിയുന്ന ഘട്ടത്തിൽ തന്നെ പാദത്തിന്റെ ആരോഗ്യം വിലയിരുത്തേണ്ടതുണ്ട്. ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടാകേണ്ട പ്രഥമ വിശകലനങ്ങളിലൊന്നാണത്. അതിനോടൊപ്പം സ്വയം കാലുകൾ വിശകലനം ചെയ്യുന്ന ശീലമുണ്ടാക്കുകയും വേണം. ചുവപ്പ്, വീക്കം, മുറിവ്, കുരു, നിറംമാറ്റം മുതലായവ ഉണ്ടോ എന്നു പരിശോധിച്ച് അറിയണം. കണ്ണാടി ഉപയോഗിച്ച് കാലിന്റെ എല്ലാ ഭാഗങ്ങളും പരിശോധിക്കുയോ കൂടെയുള്ളവരുടെ സഹായത്തോടെ വിശദമായി പരിശോധിക്കുകയോ ചെയ്യുക.

This story is from the November 08,2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
കുട്ടിക്കുണ്ടോ ഈ ലക്ഷണങ്ങൾ?
കുട്ടികളെ ബാധിക്കുന്ന പ്രമേഹം തുടക്കത്തിലെ എങ്ങനെ തിരിച്ചറിയാം? രോഗസാധ്യത തടയാനുള്ള ജീവിതശൈലി രൂപപ്പെടുത്താൻ അറിയേണ്ടത്
2 mins
November 08,2025
Vanitha
പ്രമേഹ സാധ്യതയുണ്ടോ? എങ്ങനെ തിരിച്ചറിയാം
പ്രീഡയബറ്റിസ് ഘട്ടമെത്തിയവർക്കു പ്രമേഹത്തിൽ നിന്നു രക്ഷനേടാനുള്ള മാർഗങ്ങൾ
1 mins
November 08,2025
Vanitha
പുഴ വരും ദേവനെ തേടി
മൂവാറ്റുപുഴയാറിന്റെ തീരത്താണു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഊരമന നരസിംഹമൂർത്തി ക്ഷേത്രം. കഥയും പുഴയും കാവൽ നിൽക്കുന്ന അദ്ഭുതങ്ങളുടെ ശ്രീകോവിലിനു മുന്നിൽ
3 mins
November 08,2025
Vanitha
കാലുകൾക്ക് വേണം കരുതൽ
ലക്ഷണങ്ങളില്ല എന്നതാണ് ഡയബറ്റിക് ഫുട്ടിനെ ഏറ്റവും ആശങ്കാജനകമാക്കുന്നത്. പ്രമേഹരോഗമുള്ളവർ കാലുകളുടെ സംരക്ഷണത്തിനു പ്രാധാന്യം നൽകണം
2 mins
November 08,2025
Vanitha
അന്നമ്മയുടെ ലോകഃ
77 വയസ്സുകാരി അന്നമ്മയുടെ വർക്കൗട്ട് കേട്ടാൽ സിക്രട്ടസ് ഏതു ജെൻ സിയും അതിശയിച്ചു മൂക്കത്തു വിരൽ വയ്ക്കും
3 mins
November 08,2025
Vanitha
മുള്ളോളം മധുരം
ഭർത്താവു കിടപ്പിലായതോടെ അഞ്ചു പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു റെജീന ജോസഫ്. കൃഷിയിലൂടെ ജീവിതവിജയം നേടിയ വീട്ടമ്മയുടെ കഥ
2 mins
November 08,2025
Vanitha
മൂക്കിൻ തുമ്പത്തെ ട്രെൻഡ്
സെപ്റ്റം റിങ് ഏതായാലും മൂക്കിനും മുഖത്തിനും ഇണങ്ങുന്നവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണേ
1 mins
November 08,2025
Vanitha
കുട്ടികളോട് എങ്ങനെ പറയാം
കുട്ടികളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടായാൽ അധ്യാപകരും രക്ഷിതാക്കളും അതെങ്ങനെയാണു കൈകാര്യം ചെയ്യേണ്ടത് ?
3 mins
November 08,2025
Vanitha
പാതി തണലിൽ പൂവിടും ചെടികൾ
പാതി വെയിൽ കിട്ടുന്ന ഇടങ്ങളിൽ പൂവിടുന്ന ചെടികളെ പരിചയപ്പെടാം
1 mins
November 08,2025
Vanitha
രാഷ്ട്രപതിയുടെ നഴ്‌സ്
കെ. ആർ. നാരായണൻ മുതൽ ദ്രൗപദി മുർമു വരെ ആറു രാഷ്ട്രപതിമാരുടെ നഴ്സായി ജോലി ചെയ്ത മലയാളി ബിന്ദു ഷാജി
4 mins
November 08,2025
Listen
Translate
Change font size
