Try GOLD - Free
മുള്ളോളം മധുരം
Vanitha
|November 08,2025
ഭർത്താവു കിടപ്പിലായതോടെ അഞ്ചു പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു റെജീന ജോസഫ്. കൃഷിയിലൂടെ ജീവിതവിജയം നേടിയ വീട്ടമ്മയുടെ കഥ
ജീവിതത്തിന്റെ ജീപ്പ് നിയന്ത്രണം വിട്ട് ഇറക്കമിറങ്ങി റെജീന ജോസഫിന്റെ മുന്നിൽ സഡൻ ബ്രേക്കിട്ട് നിന്നു. ഇനി എങ്ങനെ മുന്നോട്ടു പോകുമെന്നറിയാതെ നിന്ന ആ ദിവസം ഇന്നും റെജീനയുടെ ഓർമയിലുണ്ട്.
12 വർഷം മുൻപു ഭർത്താവ് ജോർജ് ഫ്രാൻസി കാലുകൾ തളർന്നു കിടപ്പിലായി. അന്നു വരെ ജീവിതവണ്ടി ഡ്രൈവ് ചെയ്യുന്നതിനെക്കുറിച്ച് റെജീനയ്ക്കു ചിന്തിക്കേണ്ട സാഹചര്യം വന്നിട്ടില്ല.
പക്ഷേ, വണ്ടി മുന്നോട്ടു പോയേ പറ്റൂ. അഞ്ചു പെൺമക്കൾ. ഇളയവളായ ലിൻഡ രണ്ടു വയസ്സായിരുന്നു അന്നു പ്രായം. ആ പ്രതിസന്ധിയിൽ നിന്നു പുറത്തുകടക്കാൻ കയ്യിലുള്ള കൊന്തയും പ്രാർഥനാ പുസ്തകവുമായിരുന്നു റെജീനയുടെ ധൈര്യ വും ആശ്വാസവും.
മുന്നോട്ടുപോകാൻ മറ്റുവഴികളില്ല. ആ തിരിച്ചറിവിൽ റെജീന ജീവിതത്തിന്റെ ഡ്രൈവിങ് സീറ്റിലേക്കു കയറിയിരുന്നു. അമ്മ പോരിനിറങ്ങുമ്പോൾ ആ ധൈര്യം ആദ്യം പകർന്നു കിട്ടുക പെൺമക്കൾക്കാണ്. അമ്മയുടെ ആത്മവിശ്വാസത്തിന്റെ അഞ്ചു വെളിച്ചങ്ങളായി അവർ വളർന്നു. വിധിയുടെ സഡൻ ബ്രേക്കിൽ ഇടറാതെ അതിനെ അതിജീവിച്ച് റെജീനയുടെ ജീവിത കഥ കേൾക്കാം.
പതറാതെ നേടിയ പുഞ്ചിരി
“മക്കളെ വളർത്തലും വീട്ടുജോലികളുമേ അതു വരെ ഞാൻ ശ്രദ്ധിച്ചിരുന്നുള്ളൂ. പതിനഞ്ചേക്കറോളമുള്ള കൈതച്ചക്ക കൃഷിയായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാന മാർഗം. അദ്ദേഹത്തിന് അതു മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല. ഒന്നു തിരിഞ്ഞു കിടക്കണമെങ്കിൽപ്പോലും സഹായം വേണ്ടി വരുന്ന അവസ്ഥയായിരുന്നു ജോർജിന് അന്ന്.
പക്ഷേ, ആ വിഷമഘട്ടത്തിൽ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ പൂർണ പിന്തുണ നൽകി. "കൃഷി നിർത്തരുത്. ഞങ്ങൾ തുടർന്നു ചെയ്തോളാം. മേൽ നോട്ടവും നിർദേശങ്ങളും കിട്ടിയാൽ മതി. ശരിക്കും ജീവിതത്തെ മൂടിയ കയ്പിനിടിയിൽ കിട്ടിയ ഒരു നുള്ളു മധുരമായിരുന്നു അവരുടെ വാക്കുകൾ.
This story is from the November 08,2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
പുഴ വരും ദേവനെ തേടി
മൂവാറ്റുപുഴയാറിന്റെ തീരത്താണു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഊരമന നരസിംഹമൂർത്തി ക്ഷേത്രം. കഥയും പുഴയും കാവൽ നിൽക്കുന്ന അദ്ഭുതങ്ങളുടെ ശ്രീകോവിലിനു മുന്നിൽ
3 mins
November 08,2025
Vanitha
അന്നമ്മയുടെ ലോകഃ
77 വയസ്സുകാരി അന്നമ്മയുടെ വർക്കൗട്ട് കേട്ടാൽ സിക്രട്ടസ് ഏതു ജെൻ സിയും അതിശയിച്ചു മൂക്കത്തു വിരൽ വയ്ക്കും
3 mins
November 08,2025
Vanitha
മുള്ളോളം മധുരം
ഭർത്താവു കിടപ്പിലായതോടെ അഞ്ചു പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു റെജീന ജോസഫ്. കൃഷിയിലൂടെ ജീവിതവിജയം നേടിയ വീട്ടമ്മയുടെ കഥ
2 mins
November 08,2025
Vanitha
മൂക്കിൻ തുമ്പത്തെ ട്രെൻഡ്
സെപ്റ്റം റിങ് ഏതായാലും മൂക്കിനും മുഖത്തിനും ഇണങ്ങുന്നവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണേ
1 mins
November 08,2025
Vanitha
കുട്ടികളോട് എങ്ങനെ പറയാം
കുട്ടികളുടെ ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടായാൽ അധ്യാപകരും രക്ഷിതാക്കളും അതെങ്ങനെയാണു കൈകാര്യം ചെയ്യേണ്ടത് ?
3 mins
November 08,2025
Vanitha
പാതി തണലിൽ പൂവിടും ചെടികൾ
പാതി വെയിൽ കിട്ടുന്ന ഇടങ്ങളിൽ പൂവിടുന്ന ചെടികളെ പരിചയപ്പെടാം
1 mins
November 08,2025
Vanitha
രാഷ്ട്രപതിയുടെ നഴ്‌സ്
കെ. ആർ. നാരായണൻ മുതൽ ദ്രൗപദി മുർമു വരെ ആറു രാഷ്ട്രപതിമാരുടെ നഴ്സായി ജോലി ചെയ്ത മലയാളി ബിന്ദു ഷാജി
4 mins
November 08,2025
Vanitha
വാടക വീടാണോ ലാഭം?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 08,2025
Vanitha
അഭിനയം "Just Kidding" അല്ല
പ്രേമലു സക്സസ് സെലിബ്രേഷന് ശ്യാമിന്റെ തോളിൽ തട്ടി സൂപ്പർ സംവിധായകൻ രാജമൗലി പറഞ്ഞു. “ആദിയാണ് എന്റെ ഫേവറിറ്റ്...
4 mins
November 08,2025
Vanitha
മാറ്റില്ല സിനിമയോടുള്ള മോഹവും നിലപാടും
സിനിമയെ അത്രയ്ക്കിഷ്ടമുള്ള ഒരാൾ സിനിമയ്ക്കുള്ളിലെ അനീതികൾക്കെതിരെ നിലപാടെടുത്താൽ എന്താണു സംഭവിക്കുക - റിമ പറയുന്നു
5 mins
November 08,2025
Listen
Translate
Change font size
