കരുതലെടുക്കാം, തടയാം
Vanitha
|October 11, 2025
ലോകത്തിൽ ഏറ്റവുമധികം ആളുകളെ ബാധിക്കുന്ന കാൻസറാണ് സ്തനാർബുദം. ഒക്ടോബർ സ്തനാർബുദ അവബോധമാസമായി ലോകം ആചരിക്കുന്നു
-
നേരത്തെ കണ്ടെത്താവുന്നതും ഫലപ്രദമായി ചികിൽസിക്കാൻ പറ്റുന്നതുമായ കാൻസറാണു സ്തനാർബുദം. അതേസമയം ലോകത്തിൽ ഏറ്റവുമധികം ആളുകളെ ബാധിക്കുന്നതും സ്തനാർബുദമാണ്. അതിനാലാണ് ഒക്ടോബർ മാസം സ്തനാർബുദത്തെക്കുറിച്ച് അവബോധം വളർത്താൻ ലോകം ഒന്നിക്കുന്നത്.
ആരൊക്കെയാണു സ്തനാർബുദത്തെ ശ്രദ്ധിക്കേണ്ടത് ?
ഒരിക്കൽ സ്തനാർബുദം ബാധിച്ച സ്ത്രീകൾക്കു രണ്ടാമതും വരാനുള്ള സാധ്യത കൂടുതലാണ്. അർബുദമല്ലാത്ത മുഴകൾ യഥാസമയം ചികിത്സിച്ചില്ലെങ്കിൽ സ്തനാർബുദമായി മാറാനുള്ള സാധ്യതയുമുണ്ട്.
12 വയസ്സിനു മുൻപ് ആർത്തവം ആരംഭിച്ചവർക്കും 55 വയസ്സിനു ശേഷം ആർത്തവവിരാമം സംഭവിച്ചവർക്കും സ്തനാർബുദ സാധ്യത കൂടുതലാണ്. ഹോർമോണുകൾ കൂടുതൽ കാലം ശരീരത്തിൽ നിലനിൽക്കുന്നതാണ് ഇതിന്റെ കാരണം. BRCA1, BRCA2 എന്നിങ്ങനെയുള്ള ചില ജീനുകളിൽ പാരമ്പര്യമായി മാറ്റങ്ങൾ (മ്യൂട്ടേഷനുകൾ) ഉള്ള സ്ത്രീകൾക്ക് സ്തന, അണ്ഡാശയ കാൻസറിനുള്ള സാധ്യത കൂടുതലാണ്. അമ്മയോ സഹോദരിയോ മകളോ (ഫസ്റ്റ് ഡിഗ്രി ബന്ധു) അല്ലെങ്കിൽ സ്തനാർബുദമോ അണ്ഡാശയ അർബുദമോ ഉള്ള കുടുംബത്തിലെ അമ്മയുടെയോ അച്ഛന്റെയോ ഭാഗത്തുള്ള ഒന്നിലധികം കുടുംബാംഗങ്ങളോ ഉണ്ടെങ്കിൽ സ്തനാർബുദത്തിനുള്ള സാധ്യത കൂടുതലാണ്.
30 വയസ്സിനു മുമ്പു നെഞ്ചിലോ സ്തനങ്ങളിലോ റേഡിയേഷൻ തെറാപ്പി നടത്തിയ സ്ത്രീകൾക്ക് പിന്നീട് ജീവിതത്തിൽ സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്. ഗർഭം അലസുന്നത് തടയാൻ DES എടുത്ത സ്ത്രീകൾക്കും സ്തനാർബുദം വരാനുള്ള സാധ്യതയുണ്ട്.
സ്തനാർബുദം തടയാനാകുമോ ?
ആർത്തവവിരാമത്തിനു ശേഷം അമിതഭാരം അല്ലെങ്കിൽ അമിതവണ്ണം ഉള്ളവർക്കു സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്. അവർ കരുതലെടുത്തു വണ്ണം കുറയ്ക്കണം. ചില ഹോർമോൺ ചികിത്സകൾ സ്തനാർബുദ സാധ്യത വർധിപ്പിച്ചേക്കാം. അത്തരം ചികിത്സകൾക്കു വി ദഗ്ധ ഡോക്ടർമാരുടെ സഹായം തേടാം.
കോൺട്രാസെപ്റ്റീവ് ഗുളികകൾ ശ്രദ്ധയോടെ എടുക്കാം. ഇത്തരം ഗുളികകളുടെ അമിതമായ ഉപയോഗം സ്ത നാർബുദ സാധ്യത വർധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടു ണ്ട്. മദ്യപാനവും പുകവലിയും പാസ്സീവ് സ്മോക്കിങ്ങും സ്ത്രീകളിൽ സ്തനാർബുദ സാധ്യത കൂട്ടുന്നതായി പാ നങ്ങൾ പറയുന്നു.
കുടുംബാംഗങ്ങൾക്കു സ്തനാർബുദമോ അണ്ഡാശയ കാൻസറോ ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ടെസ്റ്റുകൾ നടത്തി നിങ്ങളുടെ ജീനുകളിലെ കാൻസർ സാധ്യത നേരത്തേ തിരിച്ചറിയാം.
This story is from the October 11, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
മിന്നും താലിപ്പൊന്നിൽ ഇവളെൻ സ്വന്തം
വിവാഹദിനം പുലർച്ചെ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആവണിക്ക് ആശുപത്രിയിൽ വച്ചു വരൻ ഷാരോൺ താലി ചാർത്തി...തുടർന്നു വായിക്കുക
3 mins
December 20, 2025
Vanitha
ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം
ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
2 mins
December 20, 2025
Vanitha
Tani malayali
സോഷ്യൽ മീഡിയ താരം ഐശ്വര്യനാഥിന്റെ തനി മലയാളി വിശേഷങ്ങൾ
1 mins
December 20, 2025
Vanitha
പിൻവലിച്ചാലും പണമേറും എസ് ഡബ്ള്യു പി
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
December 20, 2025
Vanitha
Rhythm Beyond limits
സിനിമയിലെത്തി 10 വർഷങ്ങൾ...തെന്നിന്ത്യൻ നായിക മഡോണ സെബാസ്റ്റ്യൻ ചില മാറ്റങ്ങൾക്കുള്ള ഒരുക്കത്തിലാണ്
2 mins
December 20, 2025
Vanitha
സ്വർഗം ഭൂമിയെ തൊടുമ്പോൾ
പരിശുദ്ധ ദൈവമാതാവിന്റെ പേരിൽ ലോകത്ത് ആദ്യമായി നിർമിക്കപ്പെട്ട മരിയോ മജോരെ ബസിലിക്കയിൽ
2 mins
December 20, 2025
Vanitha
പകർത്തി എഴുതി ബൈബിൾ
60കാരി ലൂസി മാത്യു ബൈബിൾ തുറക്കുമ്പോൾ മുന്നിൽ തെളിയുന്ന അക്ഷരങ്ങളിൽ ആത്മസമർപ്പണത്തിന്റെ തിളക്കമുണ്ട്
3 mins
December 20, 2025
Vanitha
ദൈവസ്നേഹം വർണിച്ചീടാൻ...
വത്തിക്കാനിലെ അൾത്താരയിൽ മാർപാപ്പയുടെ സവിധത്തിൽ സ്നേഹഗീതം ആലപിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു ചങ്ങാതിമാരായ സ്റ്റീഫനും വിജയും
4 mins
December 20, 2025
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Listen
Translate
Change font size

