Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

GLAM ADITI

Vanitha

|

September 13, 2025

പത്തു വർഷത്തെ കരിയറിനെ കുറിച്ച് അദിതി രവി പറയുന്നു. അന്നു കണ്ട ആ സ്വപ്നമാണ് ഇന്നു സിനിമകളായി മുന്നിലുള്ളത്...

- രൂപാ ദയാബ്ജി

GLAM ADITI

നായികയായി തുടങ്ങി, ഇരുത്തം വന്ന കഥാപാത്രങ്ങളിലൂടെ അദിതി രവി മലയാളത്തിന്റെ ഹൃദയത്തിൽ ഇടം നേടിയിട്ടു പത്തു വർഷമാകുന്നു. തൃശൂരിലെ വീട്ടിൽ ഓണം അടിപൊളിയാക്കിയ പിറകേയാണു വനിതയുടെ കവർ ഫോട്ടോഷൂട്ടിന് അദിതിയെത്തിയത്.

നിവിൻ പോളിക്കൊപ്പവും സുരേഷ് ഗോപിക്കൊപ്പവും മികച്ച കഥാപാത്രങ്ങൾ ഒരുങ്ങുന്നതിന്റെ ത്രില്ലിലാണ് അദിതി സംസാരിച്ചു തുടങ്ങിയത്. “സ്കൂളിൽ പഠിക്കുമ്പോൾ തന്നെ സിനിമാനടി ആകണമെന്നായിരുന്നു മോഹം. പത്താം ക്ലാസ്സിലെ ഓട്ടോഗ്രഫിൽ കൂട്ടുകാർ എഴുതി തന്നതും ആ ആഗ്രഹം സഫലമാകട്ടെ എന്നാണ്. മാനിഫെസ്റ്റേഷൻ സത്യമാകുമെന്നു കേട്ടിട്ടില്ലേ. അന്നുകണ്ട സ്വപ്നത്തിലാണു ഞാൻ ഇന്നു ജീവിക്കുന്നത്.''

പത്തു വർഷം, തിരിഞ്ഞു നോക്കുമ്പോൾ എന്തുതോന്നുന്നു ?

വളരെ പതുക്കെയാണു സിനിമകൾ തേടി വരുന്നതും കരി യർ മുന്നോട്ടു പോകുന്നതും. അഭിനയിച്ച സിനിമകളുടെ എണ്ണം കുറവാണെങ്കിലും ഒരു കാര്യത്തിലും റിഗ്രറ്റ്സ് ഇല്ല. അതല്ലേ വലിയ കാര്യം. പതുക്കെയുള്ള യാത്രയായതു കൊണ്ടു തന്നെ ദൂരെനിന്നു പലതും കണ്ടുപഠിക്കാനുള്ള സമയം കിട്ടി. സിനിമ ഹിറ്റാകുന്നതും പരാജയപ്പെടുന്നതുമൊക്കെ സമയം പോലിരിക്കും. വിജയിക്കുമ്പോൾ ചുറ്റും കുറേ പേരുണ്ടാകും. പക്ഷേ, നാളെ അവർ കണ്ടാൽ മിണ്ടുക പോലുമില്ല. ഇതു മനസ്സിലാക്കി നമ്മൾ ഒരുപോലെ ഇരിക്കുന്നതിലാണു കാര്യം. എന്തു സംഭവിച്ചാലും ക്ഷമ കൈവിടരുത്. പല ഉപദേശങ്ങളും പലരിൽ നിന്നും കിട്ടും. അതു കേട്ടു വ്യക്തിത്വം നഷ്ടപ്പെടുത്തരുത്.

വർഷങ്ങൾ കൊണ്ടു നേടിയെടുത്ത പക്വതയാണോ ഇത് ?

മറ്റുള്ളവർക്കു വേണ്ടി ഓടി നടന്ന്, എനിക്കു വേണ്ടി ജീവിക്കാൻ സമയമില്ലാതിരുന്നയാളാണു ഞാൻ. രണ്ടു മൂന്നു വർഷമേ ആയുള്ളൂ അതൊന്നും ശരിയല്ല എന്ന തിരിച്ചറിവു വന്നിട്ട്, സ്വയം സ്നേഹിക്കുക എന്നതു പ്രധാനമാണ്. അപ്പോഴേ ചെറിയ കാര്യങ്ങളിൽ പോലും ആത്മാർഥമായി സന്തോഷിക്കാനാകൂ. നന്നായി ഭക്ഷണം കഴിക്കുക, ആവശ്യത്തിനു വെള്ളം കുടിക്കുക, സന്തോഷമായിരിക്കുക എന്നതിലൊക്കെ വലിയ അർഥങ്ങളുണ്ട്.

MORE STORIES FROM Vanitha

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Listen

Translate

Share

-
+

Change font size