Try GOLD - Free
ഓണക്കഥയിലെ വാമനമൂർത്തി
Vanitha
|August 30, 2025
ഓണക്കാലത്തു മനം നിറയെ പ്രാർഥനകളുമായി പോകാം മൂവാറ്റുപുഴയാറിന്റെ തീരത്തെ വെള്ളൂർ വാമനസ്വാമി ക്ഷേത്രത്തിലേക്ക്
മൂവാറ്റുപുഴയാറിൽ മുങ്ങിക്കയറി വന്ന കാറ്റ് അതിന്റെ കുളിരു മുഴുവൻ ചൊരിഞ്ഞിട്ടെന്നോണം ഇളകിയാർക്കുന്ന ആലിലകൾ. ഇളവെയിലിൽ തിളങ്ങുന്ന പ്രദക്ഷിണ വഴി. ക്ഷേത്രമുറ്റത്തെത്തുമ്പോൾ ഇടയ്ക്കയുടെ അകമ്പടിയോടെ പതിഞ്ഞ സ്വരത്തിൽ സോപാന സംഗീതത്തിന്റെ അലയൊലികൾ....
പദനഖനീര ജനിത ജന പാവന
പടവുകൾ കയറി കേശവ ധൃത വാമന രൂപ ജയ ജഗദീശ ഹരേ...
വെള്ളൂർ വാമനമൂർത്തിയുടെ തിരുനടയിലേക്കു നടക്കുമ്പോൾ ഇതിലും അർഥവത്തായി എന്തു കേൾക്കാൻ?
മാവേലിത്തമ്പുരാൻ വാണ കേരളത്തിൽ വാമനാവതാരത്തെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ അപൂർവമല്ല. മഹാബലിക്കൊപ്പം വാമനൻ കൂടി ചേരുമ്പോഴാണ് ഓണക്കഥകൾ പൂർണതയിലെത്തുക. ഓണാഘോഷങ്ങളുടെ അവിഭാജ്യ ഭാഗമായ തൃക്കാക്കരയപ്പനിൽ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തിലേറെ പ്രശസ്തങ്ങളായ വാമന ക്ഷേത്രങ്ങളുണ്ട്.
കോട്ടയം ജില്ലയിലെ വെള്ളൂർ വാമന സ്വാമി ക്ഷേത്രത്തിലെ പ്രത്യേകത ഇവിടത്തെ പ്രതിഷ്ഠയുടെ ബാലഭാവമാണ്. പഴമയും ആചാര വിശേഷങ്ങളും നിർമാണ കൗതുകങ്ങളും അതിന്റെ പകിട്ട് ഏറ്റുന്നു.
മൂവാറ്റുപുഴയാറിന്റെ തീരത്തു നിന്ന് ഒരു വിളിപ്പാടകലെ, അൽപം ഉയരത്തിലുള്ള ക്ഷേത്രമതിൽക്കകത്തേക്കു പടികൾ കയറി. പഴയ മട്ടിൽ തടികൊണ്ടുള്ള ഉത്തരങ്ങളിൽ ഓടു മേഞ്ഞ മാളികകളോടു കൂടിയ നാലമ്പലം, കൊത്തുപണികളുള്ള മുഖപ്പ്, സാമാന്യം നീളവും ഉയരവുമുള്ള ബലിക്കൽപുര, ക്ഷേത്രത്തോളം പഴക്കം തോന്നിക്കാത്ത കൊടിമരം, ഉപദേവാലയങ്ങൾ... ക്ഷേത്രഘടകങ്ങളെല്ലാമുണ്ട് ആ മതിൽക്കകത്ത്.
ബലിക്കൽപ്പുരയിൽ തൊഴുതു നിൽക്കവേ നാലമ്പലത്തിൽ മണിമുഴങ്ങി, ഉഷഃപൂജ കഴിഞ്ഞു നട തുറക്കുമ്പോൾ ശ്രീകോവിലിനുള്ളിലെ വടു വാമനരൂപം കർപ്പൂര പ്ര യിൽ തിളങ്ങുന്നു.
പെരുന്തച്ചന്റെ വൈഭവം മുൻപിൽ നിന്നു നോക്കുമ്പോൾ സമചതുരം, വശങ്ങളിൽ നിന്നു നോക്കിയാൽ ദീർഘചതുരം, പിന്നിൽ നിന്നു നോക്കിയാൽ വൃത്താകാരം... ഇങ്ങനെ വ്യത്യസ്തമായ രീതിയിൽ കാണാവുന്ന ഗജപൃഷ്ഠാകൃതിയിലുള്ള ശ്രീകോവിലാണ് വെള്ളൂരിലെ വാമനസ്വാമിയുടേത്.
This story is from the August 30, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

