Try GOLD - Free
സംവിധാനം അഭിനയം അൽത്താഫ്
Vanitha
|August 16, 2025
“മന്ദാകിനി വിജയിച്ചെങ്കിലും അതു തിയറ്ററിൽ പോയി കാണാനുള്ള ധൈര്യം ഉണ്ടായില്ല. അൽത്താഫ് സലിം കുടുംബസമേതം
ഏഴു വർഷം മുൻപാണ്. ഓണം റിലീസ് സിനിമകൾ തിയറ്റർ നിറഞ്ഞോടുന്നു. അതിലൊന്നിലെ സുപ്രധാന രംഗത്തിൽ നായകന്റെ അപ്പൂപ്പൻ മരിക്കും. കാരണം എന്തെന്നോ? നായകൻ ലെയ്സ് പാക്കറ്റ് പൊട്ടിക്കുമ്പോൾ കേട്ട ശബ്ദത്തിന്റെ ഷോക്കിൽ സഡൻ കാർഡിയാക് അറസ്റ്റ്... നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള കണ്ടവരൊക്കെ ചിരിച്ചുമറിഞ്ഞ സീനാണിത്.
ഒരു മരണരംഗം തിയറ്ററിൽ ചിരി നിറച്ച ആ സിനിമയിലൂടെ സംവിധാനത്തിൽ അരങ്ങേറിയതാണ് അൽത്താഫ് സലിം. പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുമെങ്കിലും കുറിക്കു കൊള്ളുന്ന ഫലിതം അൽത്താഫിന്റെ സിനിമയിലുണ്ടാകുമെന്ന് ആദ്യചിത്രത്തിലൂടെ തന്നെ മലയാളി ഉറപ്പിച്ചു. നടനായും നായകനായും സിനിമയിൽ നിറഞ്ഞ അൽത്താഫ്സ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ഈ ഓണത്തിനു തിയറ്ററിലെത്തുന്നു. ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും നായികാനായകന്മാരാകുന്ന ഓടും കുതിര, ചാടും കുതിര.
ഞണ്ടിനു ശേഷം കുതിരയുമായി വരാൻ ഏഴു വർഷത്തെ ബ്രേക്ക് വന്നല്ലോ എന്നാണ് അൽത്താഫിനോട് ആദ്യം ചോദിച്ചത്. ചെറുചിരിയോടെ പതിഞ്ഞ, ഉറച്ച ശബ്ദത്തിൽ വന്നു മറുപടി, “സംവിധാനത്തിൽ ഡെഡ് ലൈൻ ഒട്ടും വർക്കാകില്ല. ഞണ്ടുകൾക്കു ശേഷം മനസ്സിൽ സിനിമയ്ക്കായി കരുതിവച്ചതു കുതിരയെ തന്നെയാണ്. അതിനായി ഇത്ര സമയം വേണ്ടി വന്നു എന്നു മാത്രം. ധൃതി പിടിച്ചു സിനിമ സംവിധാനം ചെയ്യണമെന്നില്ല. കാത്തിരിക്കാനും ഒട്ടും മടിയില്ല.
ഫാമിലി ഡ്രാമയ്ക്കു ശേഷം റൊമാന്റിക് കോമഡി... ജോണർ മാറുകയാണല്ലോ ?
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള കോമഡി ഫാമിലി ഡ്രാമയാണ്. അതുകൊണ്ടുതന്നെ കുതിരയുടെ ത്രഡ് വന്നപ്പോൾ റൊമാന്റിക് കോമഡി മതി എന്നുറപ്പിച്ചു. ചെയ്ത ജോണറിൽ തന്നെ വീണ്ടും സിനിമ ചെയ്യാൻ അത്ര താത്പര്യമില്ല. മാറിമാറി ചെയ്യുന്നതാണു സംവിധാനത്തിലെ ത്രിൽ.
ഫഹദിനോടാണ് ആദ്യം കഥ പറഞ്ഞത്. വളരെ വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണു ഫഹദ് ഓക്കെ പറഞ്ഞത്. കല്യാണിക്കു കോമഡി വഴങ്ങുമെന്നു ബ്രോ ഡാഡി കണ്ടപ്പോൾ മനസ്സിലായതാണ്. മുംബൈ മലയാളിയായ രേവതിയും നായികാപ്രാധാന്യമുള്ള റോൾ ചെയ്യുന്നുണ്ട്. സിനിമയുടെ ഒരുപാട് ഡീറ്റെയ്ൽസ് പറയാനാകില്ലെങ്കിലും കുട്ടികൾ മുതൽ മുതിർന്നവർക്കു വരെ കാ ണാവുന്ന, മദ്യപാനമോ പുകവലിയോ ഒന്നുമില്ലാത്ത സപൂർണ ലഹരിമുക്ത സിനിമയാണിത്.
This story is from the August 16, 2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

