Try GOLD - Free
അവസരങ്ങളിലേക്കു വാതിൽ തുറക്കും നെറ്റ്വർക്കിങ്
Vanitha
|July 05,2025
ഏറെ സങ്കീർണമാണ് ഇപ്പോഴുള്ള തൊഴിൽ കമ്പോളം. ഇവിടെ കരിയർ നേടിയെടുക്കാൻ അടിസ്ഥാനപരമായി വേണ്ട ഒന്നാണ് നെറ്റ് വർക്കിങ്
-
രാജ്യാന്തര തലത്തിൽ കരിയർ കെട്ടിപ്പടുക്കാനാഗ്രഹിക്കുന്നവർക്ക് അവശ്യം വേണ്ട ഒന്നാണ് നെറ്റ്വർക്കിങ് പാടവം. നെറ്റ് വർക്കിങ് വെറുമൊരു സ്കിൽ മാത്രമല്ല; വിജയത്തിനായുള്ള ഒരു അടിസ്ഥാന തന്ത്രമാണ്. ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറത്തേക്കു പോകുന്ന പരസ്പര പൂരകമായ ബന്ധങ്ങളാണു കരിയറിൽ ഗുണമായി മാറുന്നത്. ഇതു തൊഴിൽ അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുക മാത്രമല്ല, വിലമതിക്കാനാവാത്ത ഉൾക്കാഴ്ചകളും നൽകും.
ഇന്നത്തെ തൊഴിൽ കമ്പോളം സങ്കീർണമാണ്. മുൻ കാലങ്ങളിലേതു പോലെ ജോലി ചെയ്യുന്ന ഓഫിസിലുള്ളവരോ ആ സ്ഥാപനത്തിന്റെ വിവിധ ശാഖകളിലുള്ളവരോ നിങ്ങളുടെ ഉപഭോക്താക്കളോ ആയി മാത്രം ബന്ധപ്പെട്ടു കൊണ്ടുള്ള തൊഴിൽ ഘടനയല്ല ഇന്നുള്ളത്. ലോകത്തെ വിവിധ രാജ്യങ്ങളിലുള്ളവരും പല തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരുമായി നിരന്തരം കണക്ട് ചെയ്യാനുള്ള സാധ്യതയേറെയാണ്.
പരസ്പരപൂരകങ്ങളായ ബന്ധങ്ങൾ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യമാണു പറയുന്നത്. ഈ ലക്കം നെറ്റ്വർക്കിങ്ങിന്റെ സാധ്യത, രാജ്യാന്തരതലത്തിൽ കരിയർ കെട്ടിപ്പടുക്കുന്നതിൽ അതിനുള്ള പങ്ക്, വിവിധ നെറ്റ്വർക്കിങ് രീതികൾ, നിങ്ങളുടെ ഓൺലൈൻ സാന്നിധ്യം കരിയറിനെ എങ്ങനെ സ്വാധീനിക്കുന്നു, നെറ്റ്വർക്കിങ്ങിലെ ധാർമികത (ethical considerations), തൊഴിൽ നേടുന്നതിനായി നെറ്റ്വർക്കിങ് രീതികളെ എങ്ങനെ ഉപയോഗിക്കാം, എപ്പോൾ മുതൽ പ്രഫഷനൽ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണം തുടങ്ങിയ കാര്യങ്ങളാണു വിശദീകരിക്കുന്നത്.
എന്താണ് നെറ്റ് വർക്കിങ് ?
പരസ്പരം പ്രയോജനകരമായ ബന്ധങ്ങൾ തൊഴിൽ സംബന്ധിയായി ബോധപൂർവം ഉണ്ടാക്കിയെടുക്കുന്നതിനെയാണ് ഇവിടെ നെറ്റ്വർക്കിങ് (networking) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ, പലരും കരുതുന്നതുപോലെ അടിസ്ഥാനപരമായി രണ്ടു വ്യക്തികൾ ബിസിനസ് കാർഡുകൾ കൈമാറുന്നതിലോ ലിൻക്ഡ്ഇൻ (Linked-In) ൽ പരസ്പരം ഫോളോ ചെയ്യുന്നതിലോ ഒതുങ്ങുന്നതല്ല ഇത്. അതിനപ്പുറം രണ്ടു വ്യക്തികൾക്കും പ്രയോജനകരമായ അവസരങ്ങളുടെ വഴികളാണ് ഇവിടെ തുറക്കുന്നത്.
തൊഴിലിലോ അതു സംബന്ധിയായ വിഷയങ്ങളിലോ മാർഗനിർദേശം നൽകാനോ അവസരങ്ങൾ നേടിത്തരാനോ സാധിക്കുന്നവരുമായി സൃഷ്ടിക്കേണ്ട ബന്ധങ്ങൾക്കാണ് ഇവിടെ പ്രാധാന്യം. അതുപോലെ നമ്മുടെ വൈദഗ്ധ്യവും പിന്തുണയും അവർക്കായി വാഗ്ദാനം ചെയ്യാൻ നമ്മളും ബാധ്യസ്ഥരാണ്. പരസ്പരമുള്ള അലിഖിതമായ ധാരണ എന്നു പറയാം.
This story is from the July 05,2025 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
