Try GOLD - Free

റാങ്ക് വാങ്ങാൻ വേണം പ്ലാനിങ്

Vanitha

|

June 07, 2025

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 600 ൽ 599 മാർക്ക് സ്വന്തമാക്കിയ റിതികയുടെ പഠന വഴികൾ

- അഞ്ജലി അനിൽകുമാർ

റാങ്ക് വാങ്ങാൻ വേണം പ്ലാനിങ്

കൃത്യസമയത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന്റെ പ്രാധാന്യം ഞാൻ അറിഞ്ഞത് ഈ പരീക്ഷാക്കാലത്താണ്. സയൻസ് പരീക്ഷയ്ക്ക് ഉത്തരമെല്ലാം എഴുതി, വായിച്ചു നോക്കിയ ശേഷം പേപ്പർ മടക്കി വച്ചു. സമയം അവസാനിക്കാറായപ്പോൾ വെറുതേയൊന്നു പേപ്പർ മറിച്ചുനോക്കി. അപ്പോഴാണ് അറിയാവുന്ന ഒരുത്തരം തെറ്റായി എഴുതിയതു ശ്രദ്ധയിൽപ്പെട്ടത്.

ആ തെറ്റിൽ എനിക്കു നഷ്ടപ്പെടാൻ പോകുന്നതു രണ്ടു മാർക്കാണ്. ടീച്ചർ പിന്നിൽ നിന്നു മുന്നിലെ വരിയിലെത്തി ഉത്തരക്കടലാസ് വാങ്ങിത്തുടങ്ങുന്നതു വരെയെ എനിക്കു സമയമുള്ളു. പേടിച്ചെങ്കിലും തിരുത്തിയെഴുതാമെന്നു തീരുമാനിച്ചു. ശരിയുത്തരമെഴുതി അടിവരയിട്ടതും ടീച്ചർ 'ടൈം ഔട്ട്' എന്നു പറഞ്ഞതും ഒരുമിച്ചായിരുന്നു.

ഒന്ന് ആലോചിച്ചു നോക്കൂ, അവിടെ പതറിയിരുന്നെങ്കിൽ, അല്ലെങ്കിൽ എല്ലാം അവസാനിച്ചു എന്നു കരുതിയിരുന്നു കരഞ്ഞിരുന്നെങ്കിൽ 599 എന്ന സ്കോർ എനിക്കു നഷ്ടമായേനെ...'' വിജയത്തിളക്കത്തിനൊപ്പം റിതികയുടെ വാക്കുകളിൽ ആശ്വാസത്തിന്റെയും പ്രതിഫലനമുണ്ട്.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിലെ വിദ്യാർഥി റിതിക എസ്. എ. എന്ന മിടുക്കി കയ്യെത്തിപ്പിടിച്ചത് 600ൽ 599 മാർക്ക് എന്ന മാന്ത്രിക നേട്ടമാണ്.

മലയാളം, സയൻസ്, കണക്ക്, സോഷ്യൽ സയൻസ്, ആർടിഫിഷൽ ഇന്റലിജൻസ് എന്നീ വിഷയങ്ങൾക്കു നൂറിൽ നൂറ് മാർക്ക് നേടിയപ്പോൾ ഇംഗ്ലിഷിന് 99 മാർക്ക് കിട്ടി.

198 ശതമാനം പ്രതീക്ഷിച്ചിരുന്നെങ്കിലും 99.8 ശതമാനം സ്വപ്നത്തിൽ പോലുമുണ്ടായിരുന്നില്ല. എന്നേക്കാൾ സന്തോഷമിപ്പോൾ അച്ഛൻ ഡോ. കെ. ആർ. ശ്രീജിത്തിനും അമ്മ ഡോ.അശ്വതി ആർ. എസിനും അധ്യാപകർക്കുമാണ്. കൃത്യമായ റിവിഷനും ടൈം മാനേജ്മെന്റ് പരിശീലനവുമാണ് ഈ നേട്ടത്തിലേക്കെത്താൻ സഹായിച്ചത്.'' തിരുവനന്തപുരം ഈഞ്ചക്കലിലെ വീട്ടിലിരുന്നു റിതിക പറയുന്നു.

ഈ നേട്ടം സ്വന്തമാക്കാൻ റിതിക എന്തു ടെക്നിക് ആണ് ഉപയോഗിച്ചതെന്ന് അറിയേണ്ടേ?

MORE STORIES FROM Vanitha

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Listen

Translate

Share

-
+

Change font size