Facebook Pixel സ്ട്രോക് അറിയാം, നേരിടാം | Vanitha - womens-interest - Read this story on Magzter.com

Try GOLD - Free

സ്ട്രോക് അറിയാം, നേരിടാം

Vanitha

|

May 10, 2025

സ്ട്രോക്ക് എന്താണെന്ന് മനസ്സിലാക്കാം, ഭയക്കാതെ പ്രതിരോധിക്കാം

- ശ്യാമ

സ്ട്രോക് അറിയാം, നേരിടാം

ഇന്നലെ വരെ നല്ല പയറുമണി പോലെ നടന്നു ഞങ്ങളോടൊക്കെ മിണ്ടിയും പറഞ്ഞുമിരുന്ന മനുഷ്യ നാ. ദേ, ഇന്നു സ്ട്രോക്ക് വന്ന് ആശുപത്രിയിലായെന്ന്. വിശ്വസിക്കാൻ പറ്റണില്ല.'' ചായകുടിക്കിടെ സഹ പ്രവർത്തകർക്കിടയിൽ കൂട്ടാളിക്ക് വന്ന സ്ട്രോക്കായി ചർച്ച. “എന്നാലുമൊരു മുന്നറിയിപ്പുമില്ലാതല്ലേ ഇതൊക്കെ വരുന്നേന്ന് ഓർക്കുമ്പോ ഒരാധി!'' കൂട്ടുകാരന്റെ വിധിയോടുള്ള ഈ പ്രതികരണം നമ്മളിൽ പലരും മനസ്സിൽ സൂക്ഷിക്കുന്ന ആശങ്ക തന്നെയാണ്.

എന്താണു യഥാർഥത്തിൽ സ്ട്രോക്?

തലച്ചോറിലെ അല്ലെങ്കിൽ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളുടെ തകരാറു മൂലം തലച്ചോറിന്റെ പ്രവർത്തനം തടസ്സപ്പെടുന്ന അവസ്ഥയ്ക്കാണു സ്ട്രോക് എന്നു പറയുന്നത്. സ്ട്രോക് എന്നു പറയുമ്പോൾ മലയാളത്തിൽ പക്ഷാഘാതം എന്നൊരർഥമാണു വരുന്നത്. എന്നാൽ, എല്ലാ പക്ഷാഘാതവും സ്ട്രോക്ക് അല്ല, എല്ലാ സ്ട്രോക്കും പക്ഷാഘാതവുമല്ല.

ശരീരം തളർന്നു പോകുന്ന അവസ്ഥ ഓക്സിജൻ കുറയുക, ഷുഗർ കുറയുക, സോഡിയം കുറയുക, ബ്രെയിൻ ട്യൂമർ ഇവ കൊണ്ടെല്ലാം വരാം.

സ്ട്രോക് എന്നാൽ പക്ഷാഘാതം മാത്രമല്ല, ഒരാളുടെ സംസാരം കുഴയുക, ചുണ്ട് കോടിപ്പോവുക, പെട്ടെന്നു കാ ഴ്ച നഷ്ടപ്പെടുക, തലകറക്കം വരിക, പെട്ടെന്നു ബാലൻസ് തെറ്റുക, പെട്ടെന്നു കേൾവിക്കുറവു വരിക, ഒരു കണ്ണ് അടഞ്ഞു പോവുക തുടങ്ങിയ പല ലക്ഷണങ്ങളും സ്ട്രോക്കിന്റെ ഭാഗമായി വരാം. ഒരു വശം തളർന്നു പോകുന്നതു മാത്രമല്ല അത്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളുടെ പ്രശ്നം കൊണ്ടല്ലാതെ സ്ട്രോക്കിന്റെ ലക്ഷണം കാണിക്കുന്ന ചില സന്ദർഭങ്ങളെ സ്ട്രോക് - മിമിക്സ് (സ്ട്രോക്കിന്റെ അപരന്മാർ) എന്നാണ് പറയുക. ലക്ഷണങ്ങളുടെ ദൈർഘ്യം 24 മണിക്കൂർ ആയാലാണ് അതിനെ സ്ട്രോക് എന്ന് പറയുക.

കാരണങ്ങൾ രണ്ടു തരം

പ്രധാനമായും രണ്ടു തരം കാരണങ്ങൾ കൊണ്ടാണു സ്ട്രോക്ക് വരുന്നത് മോഡിഫൈയബിളും നോൺ-മോഡി ഫയബിലും, സ്ട്രോക്ക് എന്നതു ഹൃദയാഘാതവും രക്താതിമർദവും പ്രമേഹവും കൊളസ്ട്രോളും പോലെ ഒരു ജീവിതശൈലി രോഗമാണ്.

പ്രായം കൂടുംതോറും സ്ട്രോക്ക് സാധ്യതയും കൂടും. 30 വയസ്സു കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും സ്ട്രോക് വരാമെങ്കിലും 75 വയസ്സു കഴിയുമ്പോഴാണു സാധ്യത ഏറെ. സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരിലാണ് സ്ട്രോക് സാധ്യതയേറെ. എന്നാൽ, ആർത്തവ വിരാമം കഴിഞ്ഞ സ്ത്രീകളിൽ ഇതു വരാനുള്ള സാധ്യത കൂടുന്നുണ്ട്. അമിത വണ്ണം ഒരു കാരണമാണ്.

MORE STORIES FROM Vanitha

Vanitha

Vanitha

ടോക്സിക് ആകരുതേ ഡീ ടോക്സ് ഡയറ്റ്

ജൂസ് മാത്രം കഴിക്കുന്നതു ശരീരത്തിനു പല തരത്തിലുള്ള സമ്മർദം നൽകും. അശാസ്ത്രീയമായ ഡി ടോക്സ് ഡയറ്റ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?

time to read

2 mins

February 28, 2026

Vanitha

Vanitha

കോവിഡ് കാലം കുട്ടികളെ ബാധിച്ചതെങ്ങനെ?

കോവിഡ് 19 കാലത്ത് ശൈശവം പിന്നിട്ട കുട്ടികൾ നേരിടുന്ന വളർച്ചാ പ്രശ്നങ്ങൾ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം, പരിഹരിക്കാം

time to read

3 mins

February 28, 2026

Vanitha

Vanitha

കുട്ടികളും സുരക്ഷയും സോഷ്യൽ മീഡിയയും

സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ

time to read

2 mins

February 28, 2026

Vanitha

Vanitha

“വാർധക്യത്തെ ഞാനിങ്ങെടുക്കുവാ.

സിനിമയിൽ നായികയാകാനുള്ള അവസരം വേണ്ടെന്നു വച്ച ലതികാ വർമ്മയ്ക്ക് അറുപതു വയസ്സിനിപ്പുറം ഇഷ്ടങ്ങളെ സ്വന്തമാക്കുമ്പോൾ കൂടുതൽ ചെറുപ്പം

time to read

3 mins

February 28, 2026

Vanitha

Vanitha

ഓർമശക്തിയിൽ ഗിന്നസ് അജി

ഗിന്നസ് വേൾഡ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, അറേബ്യൻ അവാർഡ്, കലാം അവാർഡ് - ഐ ക്യൂ മാൻ ഓഫ് കേരള എന്നാണ് അജി അറിയപ്പെടുന്നത്

time to read

2 mins

February 28, 2026

Vanitha

Vanitha

ജീവിതം മാറ്റാൻ ഒരു 'സീക്രട്ട്'

പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഇമോഷനൽ ഇന്റലിജൻസിനെ കുറിച്ച് അറിയാം

time to read

2 mins

February 28, 2026

Vanitha

Vanitha

First On Wheels Trend on the go

കേരളത്തിലെ ആദ്യത്തെ ഫാഷൻ കാർട്ടുമായി ബിൻഷാദും മുൻഷിഫും

time to read

2 mins

February 28, 2026

Vanitha

Vanitha

വിരൽത്തുമ്പിലെ കരുതൽ

നഖങ്ങൾക്കു വേണം കൃത്യമായ പരിചരണവും ശ്രദ്ധയും

time to read

2 mins

February 28, 2026

Vanitha

Vanitha

അതിരുകളില്ലാത്ത നാട്ടിലൂടെ..

ലിംഗ സമത്വം പ്രാവർത്തികമാക്കിയ നോർഡിക് രാജ്യങ്ങളിലൊന്നായ സ്വീഡനിലെ അനുഭവങ്ങളുമായി മൂന്നു മലയാളി വനിതകൾ

time to read

4 mins

February 28, 2026

Vanitha

Vanitha

പറക്കാം സ്വപ്നങ്ങൾക്കൊപ്പം

നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്

time to read

1 min

February 28, 2026

Listen

Translate

Share

-
+

Change font size